യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
ജൂലൈ നാലിന് സ്റ്റോണ്‍ലീ പാര്‍ക്കില്‍ നടക്കുന്ന യുകെകെസിഎ കണ്‍വന്‍ഷനും രജതജൂബിലി ആഘോഷത്തിലും വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എം എല്‍ എ യും എത്തും .വരുന്ന ആഴ്ച്ചയില്‍ യുകെയിലെത്തുന്ന ഉമ്മന്‍ചാണ്ടിയുടെ മകള്‍ ഡോ മറിയ ഉമ്മനെ വരവേല്ക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് യുകെയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഈ മാസം 27 ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ ഒ സി) യു കെ - കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'പുതുയുഗ സംഗമം 2026' ഫാമിലി മീറ്റിന്റെ അതിഥിയായാണ് മറിയ എത്തുന്നത. ഇപ്പോഴിതാ മറിയയ്ക്ക് പിന്നാലെ ഉമ്മന്‍ചാണ്ടിയുടെ മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മനും യുകെയുടെ മണ്ണിലേക്ക് എത്തുകയാണ്.
യുകെകെസിഎ കണ്‍വന്‍ഷന് കൂടുതല്‍ പകിട്ടേകുന്നതാണ് ചാണ്ടി ഉമ്മന്റെ സാന്നിധ്യം. യുകെയിലെ ക്‌നാനായ ഒത്തുചേരലുകള്‍ നീണ്ട 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ രജത ജൂബിലി ഉത്ഘാടന വേളയിലാണ് ചാണ്ടി ഉമ്മന്‍
More »
ചങ്ങനാശ്ശേരി പ്രവാസി കുടുംബസംഗം 21 ന്; അഡ്വ.ജോബ് മൈക്കിളും അഡ്വ.എബി സെബാസ്റ്റ്യനും മുഖ്യാതിഥികള്‍
പീറ്റര്‍ബറോ : കേരളത്തിന്റെ അഞ്ചുവിളക്കിന്റെ നാടും, സാംസ്‌കാരിക-സാമൂഹിക ചരിത്രതാളുകളില്‍ തനത് മുഖമുദ്ര ചാര്‍ത്തിയിട്ടുമൂള്ള ചങ്ങനാശ്ശേരിയില്‍ നിന്നും യുകെയിലെ വിവിധ ഭാഗങ്ങളില്‍ പ്രവാസികളായി എത്തിയിട്ടുള്ള കുടുംബങ്ങളുടെ മഹാസംഗമം ജൂണ്‍ 21 ന് ഞായറാഴ്ച്ച പീറ്റര്‍ബറോയില്‍ നടക്കുന്നു.
ചങ്ങനാശ്ശേരിയുടെ മുന്‍ എംഎല്‍എ അഡ്വ.ജോബ് മൈക്കിള്‍, യുക്മ നാഷണല്‍ പ്രസിഡണ്ട് അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവര്‍ മുഖ്യാതിഥികളായി സംഗമത്തില്‍ പങ്കുചേരും. യുക്മ നാഷണല്‍ ജോ.സെക്രട്ടറി സണ്ണിമോന്‍ മത്തായി, ഐഒസി നാഷണല്‍ പ്രസിഡണ്ട് സുജു കെ ഡാനിയേല്‍ തുടങ്ങിയവരും അഞ്ചുവിളക്കിന്റെ നാട്ടുകാരുടെ സ്‌നേഹക്കൂട്ടായ്മ്മയില്‍ അതിഥികളായെത്തും.
ചങ്ങനാശ്ശേരിയുടെ നൊസ്റ്റാള്‍ജിയയും, നാട്ടിന്‍പുറത്തിന്റെ സൗഹൃദ ഓര്‍മ്മകളും, വീണ്ടും അനുഭവിക്കാന്‍ ഉതകുന്ന തരത്തില്‍ കലാ-സാംസ്‌കാരികവും, സംവേദനാത്മകവുമായ പരിപാടികള്‍, സംഗീതവിരുന്ന്,
More »
ആശിഷ് തങ്കച്ചന്‍ മെമ്മോറിയല്‍ ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് 21-ന് കാര്‍ഡിഫില്‍
യുകെയിലെ മലയാളി കായികപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ആശിഷ് തങ്കച്ചന്‍ മെമ്മോറിയല്‍ ഓള്‍ യുകെ ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ വിവരങ്ങളും വിജയികള്‍ കരസ്ഥമാക്കുന്ന മുഴുവന്‍ സമ്മാനങ്ങളും സംഘാടകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാര്‍ഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബും അന്തരിച്ച ആശിഷിന്റെ സുഹൃത്തുക്കളും സംയുക്തമായാണ് ഈ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. 2026 ജൂണ്‍ 21 ഞായറാഴ്ച കാര്‍ഡിഫിലെ പോണ്ട്കാന ഫീല്‍ഡ്‌സില്‍ വെച്ചാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി ക്രിക്കറ്റ് പ്രതിഭകള്‍ അണിനിരക്കുന്ന മത്സരങ്ങള്‍ നടക്കുക.
നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സുഹൃത്ത് ആഷിഷ് തങ്കച്ചന്റെ സ്മരണ നിലനിര്‍ത്തുന്നതിനൊപ്പം, ഒരു നല്ല ലക്ഷ്യത്തിനായാണ് ഈ ടൂര്‍ണമെന്റ് വേദിയാകുന്നത്. മത്സരത്തില്‍ നിന്നും സമാഹരിക്കുന്ന ഫണ്ട് പൂര്‍ണ്ണമായും തലച്ചോറിലെ ട്യൂമര്‍ ബാധിതരുടെ
More »
യുക്മ - ഡോ സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് കായികമേളക്ക് ഉജ്ജ്വല പരിസമാപ്തി ...... വിഗന്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാര്‍
യുക്മ - ഡോ. സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയില്‍ വിഗന്‍ മലയാളി അസോസിയേഷന്റെ സമ്പൂര്‍ണ ആധിപത്യം. ജൂണ്‍ 13നു വാറിങ്ടണ്‍ മലയാളി അസോസിയേഷന്‍ (വാമ)യുടെ ആതിഥേയത്വത്തില്‍ നടന്ന യുക്മ ഡോ. സൈമണ്‍സ് അക്കാദമി റീജിയണല്‍ കായികമേളയില്‍ 194 പോയിന്റുമായി ഓവര്‍ ഓള്‍ ചാമ്പ്യന്മാരായി വിഗന്‍ മലയാളി അസോസിയേഷന്‍. 103 പോയിന്റ് നേടി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ രണ്ടാം സ്ഥാനത്തു എത്തിയപ്പോള്‍ കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ 84 പോയിന്റുമായി മൂന്നാം സ്ഥാനവും 64 പോയിന്റ് നേടി നോര്‍ത്ത് മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍ (നോര്‍മ ) നാലാം സ്ഥാനവും കരസ്ഥമാക്കി.
രാവിലെ എട്ടര മണിയോടെ രജിസ്‌ട്രേഷന്‍ നോടുകൂടി ആരംഭിച്ച കായികമേള വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച കായികതാരങ്ങളുടെ വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടെ ശ്രദ്ധേയമായി. യുക്മ നാഷണല്‍ ട്രഷറര്‍ ഷീജോ വര്‍ഗീസ് മാര്‍ച്ച്
More »
കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ അഭിനയ പരിശീലന കളരി 27, 28 തീയതികളില്‍
ലണ്ടന്‍ : വ്യക്തിപരവും തൊഴില്‍പരവുമായ വിജയത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ ഫലപ്രദമായ ആശയവിനിമയ ശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ ദ്വിദിന അഭിനയ പരിശീലന കളരി ജൂണ്‍ 27, 28 തീയതികളില്‍ ലണ്ടനില്‍ സംഘടിപ്പിക്കുന്നു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ പരിശീലന പരിപാടി, അഭിനയ കലയുടെ വിവിധ ഘടകങ്ങളിലൂടെ ആശയവിനിമയ മികവ്, ആത്മവിശ്വാസം, വ്യക്തിത്വ വികസനം എന്നിവ പരിപോഷിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. സംസാരശേഷി, ശബ്ദനിയന്ത്രണം, ഉച്ചാരണശുദ്ധി, ശരീരഭാഷയുടെ ഫലപ്രദമായ പ്രയോഗം, വികാരപ്രകടനം, വേദി അവതരണ മികവ്, പൊതുപ്രസംഗ നൈപുണ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രായോഗിക പരിശീലനങ്ങള്‍ പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് അക്കാദമികവും തൊഴില്‍പരവുമായ നേട്ടങ്ങള്‍ക്ക് പുറമെ വ്യക്തമായ
More »
ഡോ. മറിയ ഉമ്മന്‍ യുകെയിലേക്ക്; ഐ ഒ സി (യു കെ)യുടെ 'പുതുയുഗ സംഗമം 2026' ജൂണ്‍ 27ന് ഓള്‍ഡ്ഹാമില്‍ ഉദ്ഘാടനം നിര്‍വഹിക്കും
ഓള്‍ഡ്ഹാം : ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ ഒ സി) യു കെ - കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'പുതുയുഗ സംഗമം 2026' ഫാമിലി മീറ്റ് ജൂണ്‍ 27-ന് ഓള്‍ഡ്ഹാമില്‍ സംഘടിപ്പിക്കും. മിഡ്ലാന്‍ഡ്‌സ് ഏരിയ യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സാമൂഹിക പ്രവര്‍ത്തകയും ഐ ടി പ്രൊഫഷണലുമായ ഡോ. മറിയ ഉമ്മന്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
കേരളത്തിന്റെ ജനനായകനും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും ഓര്‍മ്മകള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് 'ഉമ്മന്‍ ചാണ്ടി സ്മൃതി നഗര്‍' എന്ന പേരില്‍ സജ്ജമാക്കുന്ന വേദിയിലാണ് കുടുംബസംഗമം നടക്കുന്നത്. ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിപ്പിടിച്ച മതേതരത്വത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും സന്ദേശം പ്രവാസി സമൂഹത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും പരിപാടിക്കുണ്ട്.
More »
പ്രവാസി കേരള കോണ്‍ഗ്രസ് യു.കെയുടെ നേതൃത്വത്തില്‍ മന്ത്രി മോന്‍സ് ജോസഫിനും ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫിനും കേരളാ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കും സ്വീകരണം
കോവന്‍ട്രി : പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ.യുടെ ആഭിമുഖ്യത്തില്‍ കേരള ജലവിഭവ-ഹൗസിംഗ് ബോര്‍ഡ് മന്ത്രി മോന്‍സ് ജോസഫിനും കേരള സര്‍ക്കാര്‍ ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫ് എം.എല്‍.എയ്ക്കും കേരള കോണ്‍ഗ്രസിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എം.എല്‍.എമാര്‍ക്കും സ്വീകരണം നല്‍കി. ജൂണ്‍ 6-ന് രാവിലെ 11 മണിക്ക് കോവന്‍ട്രിയിലെ സെന്റ് ജോണ്‍ ഫിഷര്‍ കത്തോലിക്കാ ചര്‍ച്ച് ഹാളില്‍ നടന്ന സമ്മേളനം പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ. പ്രസിഡന്റ് ബിജു ഇളംതുരുത്തിയില്‍ അദ്ധ്യക്ഷത വഹിച്ചു.
കേരള സര്‍ക്കാര്‍ ചീഫ് വിപ്പും പാര്‍ട്ടി സംസ്ഥാന കോര്‍ഡിനേറ്ററുമായ അപ്പു ജോണ്‍ ജോസഫ് എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ജലവിഭവ-ഹൗസിംഗ് ബോര്‍ഡ് മന്ത്രി മോന്‍സ് ജോസഫ് മുഖ്യാതിഥിയായിരുന്നു. ജനറല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസ് എട്ടുതൊട്ടിയില്‍ സ്വാഗതം ആശംസിക്കുകയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേരള കോണ്‍ഗ്രസ് എം.എല്‍.എമാരെ അഭിനന്ദിച്ച്
More »
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പൂം, ചുമതലയേറ്റ് നവ നേതൃത്വം
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഞായറാഴ്ച കോള്‍ചെസ്റ്റെറിന് സമീപമുള്ള ബോക്സ്റ്റഡ് വില്ലേജ് ഹാളില്‍ നടന്നൂ. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി ചര്‍ച്ച ചെയ്തു.
പ്രസിഡറ്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി സീമ ഗോപിനാഥ് കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടൂം അവതരിപ്പിച്ചു. ട്രഷറര്‍ ടോമി പാറയ്ക്കല്‍ വാര്‍ഷിക കണക്ക് അവതരണവും നടത്തി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ 2026-27 വര്‍ഷത്തിലേയ്ക്കുള്ള കമ്മറ്റി അംഗങ്ങളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
പ്രസിഡന്റ് : ഷനില്‍ അനങ്ങരത്ത്, വൈസ് പ്രസിഡന്റ് : റീജ തോമസ്, സെക്രട്ടറി : സുമേഷ് അരവിന്ദാക്ഷന്‍, ജോയിന്റ് സെക്രട്ടറി : വിനു വി ആര്‍, ട്രഷറര്‍ : ടോമി പാറയ്ക്കല്‍, ആര്‍ട്ട്‌സ് സെക്രട്ടറി ജിജോ ഉണ്ണി. സ്പോര്‍ട്ട്സ് കോര്‍ഡിനേറ്റര്‍ : ജെയിസണ്‍
More »
ഐ ഒ സി (യു കെ) - ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് രൂപീകരിച്ചു
ഗ്ലാസ്‌ഗോ : ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്കില്‍ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാന്‍ഡ്‌സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവര്‍ത്തനം. മിഡ്ലാന്‍ഡ്‌സ് ഏരിയയില്‍ രൂപീകൃതമാകുന്ന പതിനഞ്ചാമത്തെയും സ്‌കോട്ട്‌ലന്‍ഡിലെ രണ്ടാമത്തെ യൂണിറ്റുമാണ് ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക്.
യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം കോവളം നിയമസഭ അംഗം എം പി വിന്‍സെന്റ് എം എല്‍ എ ഓണ്‍ലൈനായി നിര്‍വഹിച്ചു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറാന്‍ യു കെയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഹിച്ച വലിയ പങ്ക് എടുത്തു പറഞ്ഞ അദ്ദേഹം ഐ ഓ സി (യു കെ) ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റിനും പുതിയ ഭാരവാഹികള്‍ക്കും എല്ലാവിധ ആശംസകളും നേര്‍ന്നു.
ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍
More »