അസോസിയേഷന്‍

25 വര്‍ഷത്തെ സേവന പാരമ്പര്യത്തില്‍ ലിമ; ഈസ്റ്റര്‍, വിഷു, ഈദ് സംഗമം കലാവിസ്മയങ്ങളുടെ സംഗമമായി
ലിവര്‍പൂള്‍ : ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) തങ്ങളുടെ 25 വര്‍ഷത്തെ സേവന പാരമ്പര്യത്തിന്റെ തിളക്കത്തില്‍ സംഘടിപ്പിച്ച ഈസ്റ്റര്‍, വിഷു, ഈദ് സംയുക്ത ആഘോഷങ്ങള്‍ ലിവര്‍പൂളിലെ മലയാളി സമൂഹത്തിന് ആഹ്‌ളാദകരമായ ഒത്തുചേരലും ഓര്‍മ്മിക്കത്തക്ക അനുഭവവുമായി. സംഘടനയുടെ കാല്‍നൂറ്റാണ്ടിന്റെ പ്രവര്‍ത്തനം ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. പഴയ സൗഹൃദങ്ങള്‍ പുതുക്കാനും ലിവര്‍പൂളില്‍ പുതിയതായി എത്തിച്ചേര്‍ന്നവരെ സമൂഹത്തിലേക്ക് സ്വാഗതം ചെയ്യാനും ഈ ആഘോഷവേദി ഉപകരിച്ചു. ലിവര്‍പൂള്‍ കാര്‍ഡിനല്‍ കീനന്‍ ഹൈ സ്‌കൂളില്‍ നടന്ന ലിമയുടെ പരിപാടികള്‍ സാംസ്‌കാരിക വൈവിധ്യവും കലാസമ്പന്നതയും കൊണ്ട് മികച്ചു നിന്നു. ഹാളിനു പുറത്തുനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള വര്‍ണ്ണാഭമായ ഘോഷയാത്രയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഈ വര്‍ഷത്തെ കലാപരിപാടികള്‍, 'ഒരുമ' എന്ന പേര്

More »

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദര്ഞ്ജലികള്‍ അര്‍പ്പിച്ച് ഓര്‍മ്മ ഇന്റര്‍നാഷണല്‍
ഫ്രാന്‍സ് മാര്‍പാപ്പ - ലോകരാഷ്ട്രങ്ങളില്‍ വലുപ്പത്തില്‍ ഏറ്റവും ചെറുതായ വത്തിക്കാനിന്റെ തലവനും, 1.4 ബില്യണ്‍ കത്തോലിക്കരുടെ ആത്മീയ നേതാവുമായിരുന്ന അതുല്യനായ വ്യക്തിത്വം. ലളിതമായ ജീവിതം കൊണ്ടും നൂതനമായ ആശയങ്ങള്‍ കൊണ്ടും ലോക ജനതയുടെയും ലോക നേതാക്കളുടെയും ഹൃദയങ്ങളില്‍ ചിരകാലം കൊണ്ട് സ്ഥിരപ്രതിഷ്ഠ നേടിയ മാര്‍പാപ്പ, ക്രൈസ്തവ സമൂഹത്തെയും ലോകമെമ്പാടുമുള്ള എല്ലാ വിശ്വാസികളെയും അതീവദുഃഖത്തില്‍ ആഴ്ത്തിക്കൊണ്ടാണ് കാല യവനികയ്ക്കുള്ളില്‍ മറഞ്ഞത്. മനുഷ്യസ്‌നേഹത്തിന്റെയും കരുണയുടെയും പ്രതീകമായിരുന്ന അദ്ദേഹം, ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കക്ക് മുന്‍പില്‍ തിങ്ങിക്കൂടിയ അനേകായിരം വിശ്വാസികള്‍ക്ക് മാര്‍പ്പാപ്പയ്ക്ക് മാത്രം നല്‍കാവുന്ന ഉര്‍ബി-എത് - ഒര്‍ബി എന്ന ആശിര്‍വാദവും നല്‍കിയ ശേഷം, തിങ്കളാഴ്ച നിത്യസമ്മാനത്തിനായി യാത്രയായി. ഓര്‍മ്മ ഇന്റെര്‍നാഷ്ണല്‍ ഏപ്രില്‍ 23നു പ്രസിഡന്റ്റ് സജി

More »

മനോജ് കുമാര്‍ പിള്ള യുക്മ ലയ്‌സണ്‍ ഓഫീസര്‍
യുക്മ ലയ്‌സണ്‍ ഓഫീസറായി മുന്‍ ദേശീയ പ്രസിഡന്റും യുക്മ ചാരിറ്റി ഫൌണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗവുമായ മനോജ് കുമാമാ പിള്ളയെ യുക്മ ദേശീയ നിര്‍വ്വാഹക സമിതി നിയമിച്ചതായി ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. 2022 - 2025 കാലയളവില്‍ ലയ്‌സണ്‍ ഓഫീസറായി പ്രവര്‍ത്തിച്ച മനോജ്കുമാര്‍ പിള്ളയുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരം കൂടിയാണ് ഈ തുടര്‍ നിയമനം. യുക്മയുടെ ആരംഭകാലം മുതല്‍ യുക്മ സഹയാത്രികനായിരുന്ന മനോജ് 2019 - 2022 കാലയളവില്‍ സംഘടനയുടെ ദേശീയ പ്രസിഡന്റായിരുന്നു. യുക്മ ഏറെ വെല്ലുവിളികള്‍ നേരിട്ട ഒരു കാലയളവില്‍ തികഞ്ഞ സമചിത്തതയോടെയും ദീര്‍ഘവീക്ഷണത്തോടും കൂടി സംഘടനയെ മുന്നോട്ട് നയിച്ച മനോജിന്റെ പ്രവര്‍ത്തന മികവ് യുക്മയെ കൂടുതല്‍ ശക്തമാക്കി. യുക്മ സൌത്ത് ഈസ്റ്റ് - സൌത്ത് വെസ്റ്റ് റീജിയന്‍ ജനറല്‍ സെക്രട്ടറി, റീജിയണല്‍ പ്രസിഡന്റ്, യുക്മ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള

More »

കലാഭവന്‍ ലണ്ടന്റെ 'ജിയാ ജലേ' ഡാന്‍സ് ഫെസ്റ്റും പുരസ്‌ക്കാര ദാനവും 'ചെമ്മീന്‍' നാടകവും വിസ്‌മയം തീര്‍ത്തു
ലോക നൃത്ത നാടക ദിനങ്ങളോട് അനുബന്ധിച്ചു കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ജിയാ ജലേ' ഡാന്‍സ് ഫെസ്റ്റും തകഴിയുടെ 'ചെമ്മീന്‍' എന്ന നോവലിന്റെ നാടക ആവിഷ്ക്കാരവും ഏപ്രില്‍ 12 ശനിയാഴ്ച്ച ലണ്ടനില്‍ നടന്നു. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് ലണ്ടനിലെ ഹോണ്‍ചര്‍ച്ചിലുള്ള ക്യാമ്പയ്ന്‍ അക്കാദമി ഹാളില്‍ ആണ് പരിപാടി അരങ്ങേറിയത്, യുക്‌മ നാഷണല്‍ പ്രസിഡണ്ട് അഡ്വ :എബി സെബാസ്റ്റ്യന്‍ ഉത്‌ഘാടനം നിര്‍വ്വഹിച്ച സമ്മേളനത്തില്‍ കേംബ്രിഡ്‌ജ്‌ മേയര്‍ അഡ്വ : ബൈജു തിട്ടാല മുഖ്യാതിഥി ആയിരുന്നു. ബേസിങ്‌ സ്റ്റോക്ക് സിറ്റി കൗണ്‍സിലര്‍ സജീഷ് ടോം, ബ്രിസ്റ്റോള്‍ കൗണ്‍സിലര്‍ ടോം ആദിത്യ തുടങ്ങിയവര്‍ സന്ദേശങ്ങള്‍ നല്‍കി. ബിനോയി & മഞ്ജു (ഐഡിയലിസ്റ്റിക് മോര്‍ട്ടഗേജ് ) ഷാന്‍ (ഷാന്‍ പ്രോപ്പര്‍ട്ടീസ്), ജേക്കബ് വര്‍ഗീസ്, എബ്രഹാം ലൂക്കോസ്, ടോണി ചെറിയാന്‍, ജോസ് ടി ഫ്രാന്‍സിസ് എന്നിവര്‍ സന്നിഹിതരായിരുന്നു. കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍

More »

ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗ മത്സരം മൂന്നാം സീസണ്‍, ആദ്യഘട്ടം ഏപ്രില്‍ 25 വരെ
ലോകമലയാളികളെ ഒരു കുടക്കീഴില്‍ അണി നിരത്തുന്ന ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ (ORMA) അഥവാ 'ഓര്‍മ്മ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനായി ഒരുക്കുന്ന പ്രസംഗ മത്സരം മൂന്നാം സീസണ്‍, ആദ്യഘട്ടം ഏപ്രില്‍ 25 വരെ. ഒന്നാം സീസണില്‍ 428 പേരും, രണ്ടാം സീസണില്‍ 1467 പേരും പങ്കെടുത്ത, മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ വിജയികള്‍ക്കായി മൂന്നാം സീസണിലും പത്ത് ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളാണ് കാത്തിരിക്കുന്നത്. ആദ്യഘട്ട മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ജൂനിയര്‍ - സീനിയര്‍ ക്യാറ്റഗറികളിലെ ഇംഗ്ലീഷ് - മലയാളം വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെടുന്ന 25 വീതം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം ഘട്ട മത്സരത്തില്‍ പങ്കെടുക്കാം. സെക്കന്‍ഡ് റൗണ്ട് മത്സരത്തില്‍ നിന്നും വിജയികളാകുന്ന 15 വീതം വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് 9 ന് നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. കൃത്യമായ

More »

യുകെ ക്രിക്കറ്റ് ലീഗില്‍ പുതു ചരിത്രം എഴുതാന്‍ സമീക്ഷ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ലീഗ്
ഇംഗ്ലണ്ടിലെ മലയാളി സമൂഹത്തില്‍ പുതു ചരിത്രത്തിന് തുടക്കം കുറിച്ച് കൊണ്ട് ക്രിക്കറ്റ് ലീഗ് മത്സരംഗത്തേക്ക് സമീക്ഷ മാഞ്ചസ്റ്റര്‍ യൂണിറ്റ്. ക്രിക്കറ്റ് ലീഗിന്റെ ഫ്രാഞ്ചേയ്‌സി ക്‌ളബ്കളും ക്രിക്കറ്റ് താരങ്ങളുടെ ലേലം വിളിയും അരങ്ങേറിയപ്പോള്‍ അത് മലയാളി ക്രിക്കറ്റ് പ്രേമികളില്‍ അത്ഭുതവും ആശ്ചര്യവും ഉളവാക്കി! യുകെ യിലെ മലയാളി സമൂഹത്തിനിടയില്‍ ആദ്യമായി മാഞ്ചസ്റ്ററിന്റെ മണ്ണില്‍ ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ക്ക് മുന്നോടിയയുള്ള താരാലേലത്തിനു തുടക്കമായപ്പോള്‍ 8 ഫ്രാഞ്ചേയ്‌സികളാണ് ടീമുകള്‍ റാഞ്ചിയത്. 1. EALOOR ELITE CRICKETERS 2. ALTRINCHAM TUSKERS 3. KERALA GLADIATORS 4. PHOENIX STRIKERS 5. AADHIS SUPER KINGS 6. MALABAR MARVELS 7. SPEEDY SPINNERS 8. FAIRMART ROYALS തുടങ്ങിയ ഫ്രാഞ്ചൈസി ടീമുകള്‍ ഏതാണ്ട് 90 ഓളം പ്ലയേഴ്സിനെ സ്വന്തമാക്കിയ Auction കണ്ട് നിന്നവരില്‍ അത്ഭുതവും അമ്പരപ്പും ഉളവാക്കി. സമീക്ഷ നാഷണല്‍ സെക്രട്ടറി ജിജു സൈമന്റെ മേല്‍നോട്ടത്തില്‍ നടന്ന

More »

യുക്മ ചാരിറ്റിയ്ക്ക് പുതിയ നേതൃത്വം; അലക്‌സ് വര്‍ഗീസ് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍, ഷാജി തോമസ് സെക്രട്ടറി
യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനായി അലക്‌സ് വര്‍ഗ്ഗീസ്, സെക്രട്ടറിയായി ഷാജി തോമസ് എന്നിവരെ നിയോഗിച്ചതായി ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. യുക്മ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ ചെയര്‍മാനായ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ (UCF) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യുക്മയുടെ പോഷക സംഘടനയായി പ്രവര്‍ത്തിച്ചുവരുന്നു. യുകെയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായ യുക്മ ചാരിറ്റി ഫൗണ്ടേഷനില്‍ യുക്മ ജനറല്‍ കൗണ്‍സിലില്‍ നിന്നുമുള്ള അംഗങ്ങളെയാണ് യുക്മ ദേശീയ സമിതി യോഗം ചേര്‍ന്ന് ട്രസ്റ്റിമാരായി തിരഞ്ഞെടുക്കുകയും തുടര്‍ന്ന് ഭാരവാഹികളെ തീരുമാനിക്കുകയും ചെയ്യുന്നത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.എബി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ ആദ്യ യോഗത്തില്‍ വച്ചാണ് വൈസ് ചെയര്‍മാന്‍, സെക്രട്ടറി എന്നിവരെ ഐകകണ്ഡേന തീരുമാനിച്ചത്. ബര്‍മിംങ്ഹാമില്‍ ചേര്‍ന്ന യുക്മ ദേശീയ സമിതി യോഗം

More »

യുക്മ വെയില്‍സ് റീജിയന് നവനേതൃത്വം; ബെന്നി അഗസ്റ്റിന്‍ ദേശീയസമിതിയിലേക്ക്,ജോഷി തോമസ് പ്രസിഡന്റ്, ഷെയ്‌ലി തോമസ് ജനറല്‍ സെക്രട്ടറി
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെയില്‍സ് റീജിയണില്‍ പ്രവര്‍ത്തനം ശക്തമാക്കാനൊരുങ്ങി യുക്മ സജീവമാകുന്നു. പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്ത് റീജിയണില്‍ കലാമേളയും കായിക മേളയും സംഘടിപ്പിക്കുന്നതിനോടൊപ്പം മറ്റ് പ്രവര്‍ത്തനങ്ങളും കൂട്ടിച്ചേര്‍ത്ത് റീജിയണിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജനറല്‍ ബോഡി യോഗം തീരുമാനമെടുത്തു. യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ നാഷണല്‍ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. ദേശീയ ജോ. ട്രഷറര്‍ പീറ്റര്‍ താണോലില്‍ അധ്യക്ഷത വഹിച്ച യോഗത്തിന് മുന്‍ നാഷണല്‍ ട്രഷറര്‍ ബിനോ ആന്റണി സ്വാഗതം ആശംസിച്ചു. ന്യൂപോര്‍ട്ട് കേരളാ കമ്മ്യൂണിറ്റി പ്രസിഡന്റ് തോമസ്‌കുട്ടി ജോസഫിന്റെ നേതൃത്വത്തില്‍ യോഗത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. ഭാരവാഹികള്‍ :- നാഷണല്‍ കമ്മറ്റി

More »

പെണ്‍മക്കളുമായി മരണമടഞ്ഞ ചുങ്കത്തെ ഷൈനിയുടെ കടം അടച്ചു തീര്‍ത്ത് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്
തൊടുപുഴ : ജീവിക്കാനുള്ള എല്ലാ സാധ്യതകളും അടഞ്ഞപ്പോള്‍ തന്റെ രണ്ടുപെണ്‍മക്കളെയും കൂട്ടിപ്പിടിച്ചു ഏറ്റുമാനൂരില്‍ ട്രെയിനിനു മുന്‍പില്‍ ജീവന്‍ വെടിഞ്ഞ തൊടുപുഴ ചുങ്കം സ്വദേശി ഷൈനിയുടെ കടം തീര്‍ക്കുന്നതിന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ചാരിറ്റിയുടെ ലഭിച്ച പണം കരികുന്നം പഞ്ചായത്തു പ്രസിഡന്റ് കെ കെ തോമസ് (റ്റൂഫാന്‍ തോമസ്) കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കൈമാറി. ബെന്നി പി ജേക്കബ് സന്നിഹിതനായിരുന്നു. ശേഖരിച്ച 945 പൗണ്ട് (103399 രൂപ)യില്‍ 95,225 രൂപ, ഷൈനിയുടെ കടം തീര്‍ത്തതിനു ശേഷം ബാക്കിയായ 8147 രൂപയുടെ ചെക്ക് കരിങ്കുന്നം പഞ്ചായത്തില്‍ കരിങ്കുന്നത്ത് താമസിക്കുന്ന കിടപ്പു രോഗിയായ വരകില്‍ വീട്ടില്‍ ഷാജി വി.കെയ്ക്ക് കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ ബീന റോബി കൈമാറി. ഷൈനിയുടെ കടം വീട്ടുന്നതിനു നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിനെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും അത് വകവയ്ക്കാതെ സഹായിച്ച

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions