അസോസിയേഷന്‍

വേള്‍ഡ് മലയാളി ഫെഡറേഷന്‍ - യുകെ 'കേരളീയം 2024'
ലണ്ടന്‍ : ലോകമെമ്പാടുമുള്ള മലയാളികളുടെ കായികവും കലാപരവുമായ കഴിവുകളെ പരിപോക്ഷിപ്പിക്കുന്നതിനായി രൂപീകൃതമായ സംഘടനയാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF). എല്ലാ ഭാഗത്തും വേരുകള്‍ ഊന്നി പടര്‍ന്നുപന്തലിച്ച WMF Ukയിലെ ശാഖയും വികസനത്തിന്റെ പാതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. WMF-UK അവതരിപ്പിക്കുന്ന 'കേരളീയം 2024' പരിപാടി മലയാളികള്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ക്കു വഴിതുറക്കുന്നു. വിവിധ പ്രായവിഭാഗങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടി, എല്ലാ പ്രായക്കാല്‍ക്കും പങ്കാളി ആവാനുള്ള മികച്ച അവസരമാണ്. എങ്ങനെ പങ്കെടുക്കാം : താല്പര്യമുള്ളവരും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരും ഈ ഗൂഗിള്‍ ഫോമുകള്‍ പൂരിപ്പിക്കേണ്ടതാണ്.

More »

ബിജോയ് സെബാസ്റ്റ്യന് പിന്തുണയേകി യുക്മയും യുക്മ നഴ്‌സസ് ഫോറവും
റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (RCN) പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിജോയ് സെബാസ്റ്റ്യന് പിന്തുണ അഭ്യര്‍ത്ഥിച്ച് യുക്മ - യു എന്‍ എഫ് നേതൃത്വം. വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് തന്നെ നഴ്‌സിംഗ് രംഗത്ത് തന്റെ മികവ് തെളിയിച്ച ബിജോയിയ്ക്ക് ആര്‍.സി.എന്‍ അംഗങ്ങളായ മുഴുവന്‍ മലയാളികളും വോട്ട് നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ്, ട്രഷറര്‍ ഡിക്‌സ് ജോര്‍ജ്ജ്, യുക്മ നഴ്‌സസ് ഫോറം നാഷണല്‍ കോര്‍ഡിനേറ്റര്‍ അബ്രാഹം പൊന്നുംപുരയിടം, പ്രസിഡന്റ് സോണി കുര്യന്‍, സെക്രട്ടറി ഐസക്ക് കുരുവിള, ട്രഷറര്‍ ഷൈനി ബിജോയ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. അഞ്ച് ലക്ഷത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ അംഗങ്ങളായുള്ള ആര്‍.സി.എന്‍, ആരോഗ്യ മേഖലയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ്. ഇതാദ്യമായാണ് ഒരു മലയാളി ആര്‍ സി എന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. യു കെയിലെ

More »

ഡബ്ല്യുഎംഎഫ് യുകെ കേരളീയം 2024': കവിതാപാരായണം, ഫോട്ടോഷൂട്ട്, വാട്ടര്‍ കളര്‍, ചിത്രരചനക്കായി രജിസ്റ്റര്‍ ചെയ്യാം
ലണ്ടന്‍ : നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരളീയം 2024' എന്ന പേരില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ(ഡബ്ല്യുഎംഎഫ് യുകെ) മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കവിതാ പാരായണം, ഫോട്ടോഷൂട്ട്, വാട്ടര്‍ കളര്‍, ചിത്രരചന എന്നീ മത്സരങ്ങളാണ് ഒരുക്കുന്നത്. വിവിധ പ്രായവിഭാഗങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടി, എല്ലാ പ്രായക്കാര്‍ക്കും പങ്കാളി ആവാനുള്ള മികച്ച അവസരമാണ്. പ്രായവിഭാഗങ്ങള്‍ : സബ് ജൂനിയര്‍ : 5 മുതല്‍ 10 വയസ് വരെ, ജൂനിയര്‍ : 11 മുതല്‍ 17 വയസ് വരെ സീനിയര്‍ : 18 മുതല്‍ 25 വയസ് വരെ സൂപര്‍ സീനിയര്‍ : 25 വയസ്സിന് മുകളില്‍ മത്സരങ്ങള്‍ : പെന്‍സില്‍ ഡ്രോയിംഗ് : 26 ഒക്ടോബര്‍ ശനിയാഴ്ച മുതല്‍ 31 ഒക്ടോബര്‍ വെള്ളിയാഴ്ച വരെ വാട്ടര്‍ കളര്‍ പെയിന്റിംഗ് : 26 ഒക്ടോബര്‍ മുതല്‍ 31 ഒക്ടോബര്‍ വരെ ഫോട്ടോഗ്രാഫി : 31 ഒക്ടോബര്‍ വെള്ളിയാഴ്ച കവിതാ പാരായണം : 31 ഒക്ടോബര്‍ വെള്ളിയാഴ്ച

More »

ഇന്‍ഡോ-യുകെ ബിസിനസ് ഷോ 2024: നോര്‍ത്താംപ്ടണില്‍ വിജയകരമായി പൂര്‍ത്തിയാക്കി
ഒക്ടോബര്‍ 18-ന് മെര്‍ക്യൂര്‍ നോര്‍ത്താംപ്ടണ്‍ ടൗണ്‍ സെന്റര്‍ ഹോട്ടലില്‍ ഇന്‍ഡോ-യുകെ ബിസിനസ് ഷോ 2024 നടന്നു. മാത്യു സ്റ്റീഫന്‍, അമല്‍ രാജ് വിജയകുമാര്‍, ഷാജോ ജോസ് എന്നിവര്‍ നേതൃത്വം നല്‍കിയ ഈ പരിപാടി, നോര്‍ത്താംപ്ടണില്‍ രണ്ടാമത്തേത്, വ്യവസായ-മേഖലകളെ ക്രോസ്-കൊളാബറേഷന്‍, പ്രചോദനം, ബിസിനസ് വികസനം എന്നിവയ്ക്കായി ഒന്നിപ്പിച്ചു. പ്രദര്‍ശകര്‍ ഒരുക്കം, പ്രധാന ആകര്‍ഷണങ്ങള്‍ പ്രദര്‍ശകര്‍ രാവിലെ 10 മണിക്ക് സ്റ്റാളുകള്‍ സ്ഥാപിച്ച്, തന്റെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായിരുന്നു. 12 മണിക്ക് പരിപാടി ഔദ്യോഗികമായി ആരംഭിച്ചപ്പോള്‍, 2,600-ത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പങ്കെടുത്തവര്‍ക്ക് സംരഭകത്വത്തിന്റെ ആവേശം നിറഞ്ഞ ഒരു വേദിയാണ് ലഭിച്ചത്. മുഖ്യ സ്പോണ്‍സര്‍മാര്‍, പവര്‍ പാര്‍ട്ണര്‍മാര്‍ പരിപാടിയുടെ ടൈറ്റില്‍

More »

യുക്മ പതിനഞ്ചാം ദേശീയ കലാമേള നവംബര്‍ 2 ന് ചെല്‍റ്റന്‍ഹാമില്‍
യുക്മ പതിനഞ്ചാം വര്‍ഷത്തിലെത്തി ക്രിസ്റ്റല്‍ ഇയര്‍ ആഘോഷിക്കുന്ന വേളയില്‍ പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടന കൂടിയായ യുക്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാ മാമാങ്കം നവംബര്‍ 2 ന് ചെല്‍റ്റന്‍ഹാമില്‍ വെച്ച് നടക്കുകയാണ്. പതിനഞ്ചാമത് യുക്മ ദേശീയ കലാമേള നഗര്‍ നാമനിര്‍ദ്ദേശക, ലോഗോ മത്സരങ്ങളുടെ വിജയികളെ യുക്‌മ ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. യു കെ മലയാളികള്‍ക്കിടയില്‍ നടത്തിയ നഗര്‍ നാമനിര്‍ദ്ദേശക മത്സരത്തില്‍ നിരവധിയാളുകള്‍ ആവേശപൂര്‍വ്വം പങ്കെടുത്തു. നിരവധി പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടുവെങ്കിലും അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മാതൃവാത്സല്യത്തിന്റെ പ്രതിരൂപമായി, എല്ലാവരുടേയും അമ്മയായി മാറിയ അഭിനേത്രി അനശ്വരയായ കവിയൂര്‍ പൊന്നമ്മയ്ക്ക് യുക്മ നല്‍കുന്ന ആദരമായി 2024 കലാമേള നഗറിന് "കവിയൂര്‍ പൊന്നമ്മ നഗര്‍" എന്ന് നാമനിര്‍ദ്ദേശം ചെയ്യാന്‍ യുക്മ ദേശീയ സമിതി

More »

ആറാമത് യുകെ കോലഞ്ചേരി സംഗമം ലിവര്‍പൂളില്‍ ശനിയാഴ്ച
യുകെയിലുള്ള എറണാകുളം ജില്ലയിലെ കോലഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ യുകെ കോലഞ്ചേരി സംഗമത്തിന്റെ വാര്‍ഷിക സമ്മേളനവും കുടുംബകൂട്ടായ്മയും 12 ന് (ശനിയാഴ്ച) രാവിലെ 10 മണി മുതല്‍ വൈകിട്ട് 8 മണി വരെ ലിവര്‍പൂളില്‍ Whiston Town Hall ല്‍ വച്ച് നടത്തപ്പെടുന്നു. വടംവലി, ചെണ്ടമേളം എന്നിവ കൂടാതെ അംഗങ്ങളുടേയും കുടുംബാഗങ്ങളുടെയും കായിക, കലാ മാമാങ്കത്തിന് ലിവര്‍പൂള്‍ ഇത്തവണ സാക്ഷ്യം വഹിക്കും. സംഗമത്തിന്റെ നടത്തിപ്പിനായി സണ്ണി വര്‍ഗ്ഗീസ് (ലിവര്‍പൂള്‍) ചെയര്‍മാന്‍ ആയും ജോര്‍ജ് കുര്യാക്കോസ് (സ്വിന്‍ഡന്‍) ജന.കണ്‍വീനറായും, നൈസെന്റ് ജേക്കബ് (ബ്രിസ്റ്റോള്‍ ) ഫിനാന്‍സ് കണ്‍വീനറായും, ബെല്ല ബേബി രാജ് (ബ്രിസ്റ്റോള്‍) കലാ വിഭാഗം കണ്‍വീനറായും, ജോണ്‍സണ്‍ മാണി (Peterborough), ജെബി ചക്കപ്പന്‍ (വോന്‍വര്‍ഹാംപ്ടണ്‍ ), അഥീന ജോണ്‍സണ്‍ (Peterborough), തങ്കച്ചന്‍ ഏറെക്കാട്ടുകുഴി (Bath), ബിനു കുര്യാക്കോസ് (സൗത്താംപ്ടണ്‍ ), അജി ജോര്‍ജ് (ലിവര്‍പൂള്‍), ഡോ. ജോഷി ജോര്‍ജ്

More »

ഗാന്ധി ജയന്തി ദിനത്തില്‍ തെരുവ് ശുചീകരണം നടത്തി ഒ ഐ സി സി (യു കെ)
ബോള്‍ട്ടന്‍ : ഒ ഐ സി സി (യു കെ) - യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇത്തവണത്തെ ഗാന്ധി ജയന്തി ദിനാചരണം സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായി. മാഞ്ചസ്റ്റര്‍ റീജിയന്റെ നേതൃത്വത്തില്‍ യു കെയിലെ ബോള്‍ട്ടന്‍ കൗണ്‍സിലുമായി ചേര്‍ന്നുകൊണ്ട് മാലിന്യം നിറഞ്ഞ തെരുവുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടാണ് പ്രവര്‍ത്തകര്‍ മാതൃകയായത്. രാവിലെ 11 മണിക്ക് ബോള്‍ട്ടനിലെ പ്ലേ പാര്‍ക്ക് ഗ്രൗണ്ടില്‍ വെച്ച് ആരംഭിച്ച ശ്രമദാന പ്രവര്‍ത്തനങ്ങള്‍ ഒ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉല്‍ഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) വൈസ് പ്രസിഡന്റ് സോണി ചാക്കോ, ഒ ഐ സി സി (യു കെ) ഔദ്യോഗിക വക്താവും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ റോമി കുര്യാക്കോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഗാന്ധി ജയന്തി ദിനം സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചതിലൂടെ ഒ ഐ സി സി (യു കെ) സമൂഹത്തിന് മഹത്തായ സന്ദേശം ആണ് നല്‍കുന്നതെന്നും

More »

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിക്ക് 1235 പൗണ്ട് ലഭിച്ചു
കിഡ്നി രോഗം ബാധിച്ചു ഡയാലിസിനു പോലും പണമില്ലാതെ വിഷമിക്കുന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി നെടുംപുറത്തു വീട്ടില്‍ ജോണ്‍ സെബാസ്റ്റ്യനെ സഹായിക്കുന്നതിനു വേണ്ടിയും, ബ്രെസ്റ്റ് ക്യന്‍സര്‍ ബാധിച്ചു ചികില്‍സിക്കാന്‍ വിഷമിക്കുന്ന കൊല്ലം ,ശാസ്താം കോട്ട സ്വദേശി കൊച്ചുകുഴി താഴത്തില്‍ വീട്ടില്‍ ബീന R നെ സഹായിക്കുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിക്ക് 1235 പൗണ്ട് (137085 രൂപ )ലഭിച്ചു. ഈ പണം രണ്ടുപേര്‍ക്കുമായി വീതിച്ചു നല്‍കുമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അറിയിച്ചു. പണം നല്‍കിയ മുഴുവന്‍ ആളുകള്‍ക്കും ബാങ്കിന്റെ മുഴുവന്‍ സ്റ്റേറ്റ്‌മെന്റ് അയക്കുന്നതാണ്. കരിംങ്കുന്നത്തെ ജോണിന്റെ വിഷമം അറിയിച്ചത് ബെര്‍മിങ്ങാമില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശിയും നല്ല ഒരു മനുഷ്യ സ്‌നേഹിയുമായ ടോമി സെബാസ്റ്റിനാണ് ബീനയുടെ വിവരം അറിയിച്ചത് ബെഡ്വേര്‍തില്‍ താമസിക്കുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഒരു

More »

പതിനഞ്ചാമത് മുട്ടുചിറ കുടുംബസംഗമത്തിനു ഇന്ന് തുടക്കം
മുട്ടുചിറ സംഗമം UK യുടെ പതിനഞ്ചാമത് കുടുംബസംഗമം സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ നോര്‍ത്ത് വെസ്റ്റിലെ ബോള്‍ട്ടണില്‍ വെച്ച് നടത്തപ്പെടുന്നു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും യുകെയിലെ നാട്ട് സംഗമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മുട്ടുചിറ സംഗമത്തിന് 2009 ല്‍ തുടക്കം കുറിച്ചതും ബോള്‍ട്ടണില്‍ തന്നെയായിരുന്നു. കോവിഡ് മഹാമാരി ദുരിതം വിതച്ച 2020 ല്‍ ഒഴികെ, കഴിഞ്ഞ പതിനാല് വര്‍ഷങ്ങളായി വളരെ ഭംഗിയായി നടന്ന് വരുന്ന മുട്ടുചിറ സംഗമത്തിന്റെ പതിനഞ്ചാമത് കുടുംബസംഗമം മനോഹരമാക്കുവാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു സംഘാടകര്‍. ഇന്ന് മുതല്‍ ആരംഭിക്കുന്ന സംഗമത്തിന് ആശംസകളുമായി സമൂഹത്തിന്റെ നാനാതുറകളില്‍ എത്തിയവര്‍ ഇതിനോടകം എത്തിക്കഴിഞ്ഞു കേരളാ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന്‍ , പുതുപ്പള്ളി എം ല്‍ എ ശ്രീ ചാണ്ടി ഉമ്മന്‍ , ചലച്ചിത്ര നടന്‍ അഭിറാം രാധാകൃഷ്ണന്‍ തുടങ്ങിയവരടക്കം പലരും ഇതിനോടകം ആശംസകളറിയിച്ചു . ഇന്ന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions