തെരുവ് ശുചീകരണം സംഘടിപ്പിച്ച ഐഒസി (യുകെ) കേരള ചാപ്റ്റര്‍ വോളന്റിയര്‍മാര്‍ക്ക് ബോള്‍ട്ടന്‍ കൗണ്‍സിലിന്റെ അഭിനന്ദനം
ബോള്‍ട്ടന്‍ : ഗാന്ധിജയന്തി ദിനത്തില്‍ ബോള്‍ട്ടന്‍ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ തെരുവ് ശുചീകരണം സംഘടിപ്പിച്ച ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ വോളന്റിയര്‍മാരെ അഭിനന്ദിച്ചു ബോള്‍ട്ടന്‍ കൗണ്‍സില്‍ പ്രതിനിധി അഭിനന്ദനക്കത്ത് നല്‍കി.
ബോള്‍ട്ടന്‍ കൗണ്‍സിലുമായി ചേര്‍ന്ന് നടത്തിയ 'സേവന ദിന'ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തെരുവ് ശുചീകരണത്തില്‍ ഐ ഓ സിയുടെ വനിതാ - യുവജന പ്രവര്‍ത്തകരടക്കം 22 'സേവ വോളന്റിയര്‍'മാര്‍ പങ്കെടുത്തു. ബോള്‍ട്ടന്‍ സൗത്ത് & വാക്ക്ഡന്‍ എം പി യാസ്മിന്‍ ഖുറേഷി സേവന ദിനത്തിന്റെയും 'സര്‍വോദയ ലഹരി വിരുദ്ധ ക്യാമ്പയിനി'ന്റെയും ഔദ്യോഗികമായ ഉദ്ഘാടനം നിര്‍വഹിച്ചു.
ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'സേവന ദിന'ത്തില്‍ ജിപ്‌സണ്‍ ഫിലിപ്പ് ജോര്‍ജ്, അരുണ്‍ ഫിലിപ്പോസ്,
More »
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കലാമേള - 2025 18ന് റെയ്‌ലിയില്‍; രജിസ്ട്രേഷന്‍ ശനിയാഴ്ച അവസാനിക്കും
ബെഡ്‌ഫോര്‍ഡ് : യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണിലുള്ള കലാകാര്‍ക്ക് തങ്ങളുടെ പ്രതിഭയും, മികവും പുറത്തെടുക്കുവാനും, ഇതര കലാകാരുമായി മത്സരിക്കുവാനും, അവസരം ഒരുങ്ങുന്ന റീജണല്‍ കലാമേളക്കുള്ള റജിസ്ട്രേഷന്‍ ഒക്ടോബര്‍ 11ന് ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് അവസാനിക്കും. വിവിധ അസോസിയേഷന്‍ ഭാരഭാഹികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് രജിസ്ട്രേഷന്‍ ഒരു ദിവസം കൂടി നീട്ടിയത്
ഇനിയും രെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്തവര്‍ തങ്ങളുടെ അസ്സോസ്സിയേഷനുമായി ബന്ധപ്പെട്ട് എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഈസ്റ്റ് ആംഗ്ലിയ റീജണല്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
കലാസ്വാദര്‍ക്കും, കലാകാര്‍ക്കും ഏറെ ആസ്വാദ്യമായ കലയുടെ മഴവില്‍ വസന്തം വിരിയുന്ന 'റീജണല്‍ കലാമേള' ഒക്ടോബര്‍ 18 ന് ശനിയാഴ്ച്ച റെയ്ലിയില്‍ അരങ്ങേറും. എല്‍ഇഡി സ്‌ക്രീനിന്റെ പശ്ചാത്തലത്തില്‍, നാലു സ്റ്റേജുകളിലായി നടത്തപ്പെടുന്ന
More »
യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി; കലാമാമാങ്കം 11 ന് വിഗണില്‍
പ്രവാസി ലോകത്തെ ഏറ്റവും വലിയ കലാമേളയായ യുക്മ നാഷണല്‍ കാലമേളക്ക് മുന്നോടിയായി നടക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 4നു അവസാനിച്ച രജിസ്ട്രേഷന്‍ കഴിഞ്ഞപ്പോള്‍ കലാമത്സരങ്ങളില്‍ മിറ്റുരക്കാന്‍ എത്തുന്നത് 400 ഇല്‍ പരം മത്സാര്‍ത്ഥികള്‍ ആണ്. കലാമേളക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒരുക്കങ്ങള്‍ ദൃതഗതിയില്‍ നടക്കുന്നു. കലാമേള ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ നോര്‍ത്ത് വെസ്റ്റിലെ എല്ലാ അംഗഅസ്സോസിയേഷനുകളും സജീവമായി രംഗത്തുണ്ട്. അണിയറപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ ഭാരവാഹികളും, ആതിഥേയത്വം വഹിക്കുന്ന വിഗന്‍ മലയാളി അസോസിയേഷനും അരയും തലയും മുറുക്കി പ്രവര്‍ത്തിച്ചു വരുന്നു.
ഷാജി വരാക്കുടി ചെയര്‍മാന്‍ ആയ കമ്മിറ്റിയില്‍ വൈസ് ചെയര്‍മാന്‍ ആയി എബ്രഹാം കുംബ്ലാനിക്കലിനെയും, കലാമേള
More »
ഗാന്ധി ജയന്തി ദിനത്തില്‍ രക്തദാനവും ഗാന്ധിസ്മൃതി സംഗമവും
ലണ്ടന്‍ : മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് ഐഒസി (യുകെ) കേരള ചാപ്റ്ററിന്റെ വിവിധ യൂണിറ്റുകള്‍ സാമൂഹിക സാംസ്‌കാരിക പരിപാടികളോടെ ഗാന്ധി ജയന്തി ആഘോഷിച്ചു. ഐഒസി (യുകെ) ലെസ്റ്റര്‍ യൂണിറ്റ് സംഘടിപ്പിച്ച 'ഗാന്ധി സ്മൃതി സംഗമം' മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോട്ടയം നിയമസഭാ അംഗവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. യൂണിറ്റ് പ്രസിഡന്റ് ജഗന്‍ പടച്ചിറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജെസു സൈമണ്‍, അനില്‍ മാര്‍ക്കോസ്, ജിബി കോശി, റോബിന്‍ സെബാസ്റ്റ്യന്‍, ജെയിംസ് തോമസ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ഐഒസി (യുകെ) ബാണ്‍സ്ലെ യൂണിറ്റ് ഗാന്ധി ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി 'രക്തദാനം ജീവദാനം' എന്ന പേരില്‍ രക്തദാന പരിപാടി സംഘടിപ്പിച്ചു. വോമ്പ്വെല്‍ എന്‍ എച്ച് എസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടന്ന
More »
ആളാരവങ്ങളോടെ കാമാഖ്യാ സാരി- ശാസ്ത്ര മേള സ്വിന്‍ഡനില്‍ അരങ്ങേറി
സ്വിന്‍ഡന്‍ ആസ്ഥാനമാക്കിയുള്ള കാമാഖ്യാ സാരീസ് യുകെ സംഘടിപ്പിച്ച പരിപാടി ആളാരവങ്ങളോടെ അരങ്ങേറി. മേള സംഘടിപ്പിച്ചത് ദുര്‍ഗ്ഗാപൂജയോടനുബന്ധിച്ച് സ്ത്രീശാക്തീകരണവും വിവിധമേഘലകളില്‍ തങ്ങളുടെ പ്രാഗല്‍ഭ്യം തെളിയിച്ച സ്ത്രീകളെ അനുമോദിക്കലും മുന്‍നിറുത്തി ബ്രിട്ടണിനിലെ നവ - എത്ത്‌നിക് വെയര്‍ സംരഭകര്‍ കൂടെയായ കാമാഖ്യാ സാരീസ് വിഭാവനം ചെയ്ത് സെപ്തംബര്‍ 27 ന് നടന്ന മേളയില്‍ യുകെയിലെ കലാ-ശാസ്ത്ര മേഘലകളില്‍ മികവ് തെളിയിച്ചവരും സംരഭകരുമായ പത്തോളം സ്ത്രീകളെ ആദരിച്ചു. സാരി വെറുമൊരു വസ്ത്രമെന്നതിനപ്പുറം ഒരു സാംസ്‌കാരിക ചിഹ്നമാന്നെന്ന സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് കാമാഖ്യയുടെ ഉള്‍പ്പെടെ നിരവധി നവ - ഇന്ത്യന്‍ വസ്ത്ര സംരഭകരുടെ സ്റ്റാളുകള്‍ക്കും സാരിശാസ്ത്ര വേദിയായി. യുക്മ നാഷണല്‍ പ്രെസിഡന്റ് എബി സെബാസ്റ്റ്യന്‍, വില്‍റ്റ്ഷയര്‍ മുന്‍ ഹൈഷെരിഫ് പ്രദീപ് ഭരദ്വാജ്, യുക്മ - സപാക്ക് (സൗത്തേഷ്യന്‍ പെര്‍ഫോമിംഗ് ആര്‍ട്ട് സെന്റര്‍)
More »
ഗാന്ധിജയന്തി ദിനത്തില്‍ തെരുവ് ശുചീകരണവും ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ച് ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍
ബോള്‍ട്ടന്‍ : ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്സ് ഏരിയയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനം 'സേവന ദിന'മായി ആഘോഷിച്ചു. 'സേവന ദിന'ത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ബോള്‍ട്ടനില്‍ തെരുവ് ശുചീകരണവും ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു. ബോള്‍ട്ടന്‍ കൗണ്‍സിലുമായി ചേര്‍ന്ന് സംഘടിപ്പിച്ച തെരുവ് ശുചീകരണത്തില്‍ ഐ ഓ സിയുടെ വനിതാ - യുവജന പ്രവര്‍ത്തകരടക്കം 22 'സേവ വോളന്റിയര്‍'മാര്‍ പങ്കെടുത്തു.
ബോള്‍ട്ടന്‍ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും വരും ദിവസങ്ങളില്‍ ഐ ഓ സിയുടെ നേതൃത്വത്തില്‍ യു കെയിലാകമാനം സംഘടിപ്പിക്കുന്ന 'സര്‍വോദയ ലഹരി വിരുദ്ധ ക്യാമ്പയിനി'ന്റെയും ഔദ്യോഗികമായ ഉദ്ഘാടനവും ബോള്‍ട്ടന്‍ സൗത്ത് & വാക്ഡന്‍ എം പി യാസ്മിന്‍ ഖുറേഷി നിര്‍വഹിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. എം പി പ്രവര്‍ത്തകര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
More »
കൂദാശ നിഷേധം ആരോപിച്ചു 'വാഴ്വ്' നടക്കുന്ന ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററിന് മുന്നില്‍ പ്രതിഷേധ പരിപാടികള്‍
ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ എപ്പാര്‍ക്കി വി. കൂദാശ നിഷേധിക്കുന്നെന്നു ആരോപിച്ചു നാളെ (ശനിയാഴ്ച) ബര്‍മിംഗ്ഹാമിലുള്ള ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററിന് മുന്നില്‍ ഒരു വിഭാഗം ക്നാനായ സമുദായാംഗങ്ങള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുക്കുന്നു. ഗ്രേറ്റ് നാളെ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍, യുകെ യിലുള്ള 15 സിറോമലബാര്‍-ക്നാനായ മിഷനുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന വാഴ്വ് എന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ രൂപതാ അദ്ധ്യക്ഷന്‍മാര്‍ എത്തുമ്പോള്‍ ശക്തമായ പ്രതിഷേധം അറിയിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഗ്രേറ്റ്ബ്രിട്ടനിലെ കത്തോലിക്കാ വിശ്വാസികള്‍ക്കായുള്ള സീറോ മലബാര്‍ എപ്പാര്‍ക്കിക്ക് എതിരെ നടക്കുന്ന ഈ പ്രതിഷേധം, പ്രാദേശിക ലാറ്റിന്‍ കത്തോലിക്ക പാരിഷുകളിലെ രേഖകള്‍ അംഗീകരിക്കാതെ, യുകെയിലെ ക്നാനായ കത്തോലിക്കാ കുടുംബങ്ങള്‍ക്ക് വിശുദ്ധ കൂദാശകളിലേക്ക് പ്രവേശനം നിഷേധിക്കുകയാണെന്നാണ് ആരോപണം. ഈ
More »
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കലാമേള 18 ന് റെയ്‌ലിയില്‍; നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളക്കായി ശനിയാഴ്ച വരെ രജിസ്റ്റര്‍ ചെയ്യാം
ബെഡ്‌ഫോര്‍ഡ് : യു.കെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ, 'യുക്മ'യുടെ ഈസ്റ്റ് ആംഗ്ലിയ റീജണല്‍ കലാമേള റെയിലിയില്‍ വെച്ച് ഒക്ടോബര്‍ 18 നു നടക്കും. കലാമേളയ്ക്കുള്ള രെജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കവെ ആവേശകരമായ പ്രതികരണവും രജിസ്റ്റര്‍ ചെയ്യുന്ന കലാകാരുടേ വന്‍ പ്രവാഹവുമാണ് കാണുവാന്‍ കഴിയുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈസ്റ്റ് ആംഗ്ലിയ റീജനില്‍ നിന്നുള്ള 23 അംഗ അസോസിയേഷനുകളില്‍ നിന്നായി ആയിരത്തിലധികം കലാപ്രതിഭകള്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന ഈ മഹാ കലോത്സവം റെയ്ലിയില്‍ വെച്ച് വിപുലമായ രീതിയില്‍ അരങ്ങേറും.
ഈസ്റ്റ് ആംഗ്ലിയയില്‍ വലിയ ജന പങ്കാളിത്തത്തോടെയും അത്യാവേശകരമായ മത്സരങ്ങളിലൂടെയും ശ്രദ്ധേയമായ കലാമേളകളുടെ ഏറ്റവും മികവുറ്റ വേദിയാവും ഇത്തവണ ദി സ്വയനെ പാര്‍ക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുക. കലാസൗഹൃദ സദസ്സിനുമുന്നില്‍ സ്വന്തം കലാപ്രതിഭ തെളിയിക്കാനും, മറ്റു കലാകാരുടെ
More »
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഓണാഘോഷം ഗംഭീരമായി
ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ഓണം ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 27 ആം തീയതി ശനിയാഴ്ച വൈകുന്നേരം 5 :30 മുതല്‍ ലണ്ടനിലെ തൊണ്ടോന്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ഓണം ആഘോഷങ്ങള്‍ നടത്തിയത്.ബഹുമാന്യ ക്രോയ്ഡണ്‍ മേയര്‍ ജയ്‌സണ്‍ പെറി വിശ്ഷ്ട അതിഥി ആയിരുന്നു.
ഓണാഘോഷത്തോടെനുബന്ധിച്ചു മാവേലി എഴുന്നളത്ത്, ദീപം തെളിയിക്കല്‍, ഓണപ്പാട്ട് (LHA ടീം), ഓണപ്പാട്ട് (നിവേദിത), നൃത്തം [LHA കുട്ടികള്‍], കൈകൊട്ടിക്കളി (LHA പെണ്‍കുട്ടികള്‍), ഓണപ്പാട്ട് (റാഗി സ്വിന്റണ്‍), നൃത്തം (സംഗീത ഓക്‌സ്‌ഫോര്‍ഡ്), തിരുവാതിര (LHA ടീം), നൃത്തശില്‍പ്പം (ആശാ ഉണ്ണിത്താന്‍), കഥകളി (വിനീത് പിള്ള),
ഇലഞ്ഞിതറ മേളം (വിനോദ് നവധാര), ദീപാരാധന, പ്രസാദം ഉട്ട് (ഓണസദ്യ) എന്നിവ നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ആളുകള്‍ ഓണാഘോഷ പരിപാടികളില്‍
More »