അസോസിയേഷന്‍

വോക്കിങ് കാരുണ്യയുടെ എണ്‍പത്തിമൂന്നാമത് സഹായമായ തൊണ്ണൂറായിരം രൂപ കോതമംഗലത്തെ ബ്രെയിന്‍ ട്യൂമര്‍ രോഗിയായ വിപിന് കൈമാറി
കോതമംഗലം : വോക്കിങ് കാരുണ്യയുടെ എണ്‍പത്തിമൂന്നാമത് സഹായമായ തൊണ്ണൂറായിരം രൂപ കോതമംഗലത്തെ ബ്രെയിന്‍ ട്യൂമര്‍ രോഗിയായ വിപിന് കോട്ടപ്പടി പള്ളി വികാരി ഫാ ജോര്‍ജ് കൈമാറി. കോതമംഗലം താലൂക്കില്‍ കോട്ടപ്പടി വില്ലേജില്‍ കോട്ടയില്‍ പോളിന്റെ മകന്‍ വിപിന്‍ ജീവിതത്തില്‍ ആകെ തകര്‍ന്ന അവസ്ഥയിലാണ്. ജീവിതത്തില്‍ വലിയ സ്വപ്നങ്ങളുമായി ആണ് വിപിന്‍ ഒരു നേഴ്‌സ് ആകാന്‍ തീരുമാനിക്കുന്നത്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നെകിലും കഷ്ടപ്പെട്ടു പഠനം പൂര്‍ത്തിയാക്കിയ വിപിന്‍ ജീവിതത്തില്‍ രക്ഷപ്പെടാം എന്ന പ്രതീക്ഷയുമായി ആണ് ലിബിയ എന്ന രാജ്യത്തേക്ക് പോകുന്നത് പക്ഷെ അവിടെയും വിധി വിപിനെതിരായിരുന്നു. ലിബിയയിലെ യുദ്ധം മൂലം അവിടെ നിന്നും തിരികെപോരേണ്ടിവന്നു. ആറു വയസുള്ള മകളും ഭാര്യയും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം നോക്കിയിരുന്നത് വിപിന്‍ ആയിരുന്നു. ലിബിയയില്‍ നിന്നും തിരിച്ചുപോരേണ്ടി വന്ന വിപിന്‍ നാട്ടില്‍ വന്നു

More »

ലിമ യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന എ ലെവല്‍ സബ്ജക്ടുകള്‍ തെരഞ്ഞെടുക്കുവാനുള്ള ഗൈഡന്‍സ് ക്ലാസുകള്‍ ഇന്ന്
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) യുടെ നേതൃത്വത്തില്‍ മാര്‍ച്ച് 2 ,4 , തീയതികളില്‍ നടത്തിയ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകളില്‍ പങ്കെടുത്ത മാതാപിതാക്കളുടെ ആവശ്യപ്രകാരം എ ലെവല്‍ ക്ലാസുകളിലേക്ക് വിഷയം തിരഞ്ഞെടുക്കുന്നതിന് സഹായകരമാകുന്ന അറിവുലഭിക്കുന്ന ഒരു ക്ലാസ് Zoom പ്ലാറ്റ്‌ഫോമിലൂടെ ഇന്ന് നടത്തുന്നു. ഇന്ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന ക്ലാസിനു നേതൃത്വം കൊടുക്കുന്നത് മാഞ്ചെസ്റ്റെര്‍ ട്യുര്‍ടോണ്‍ ഹൈസ്‌കൂള്‍ അദ്യാപിക ഷേര്‍ലി ബേബിയാണ് ,കഴിഞ്ഞ 19 വര്‍ഷമായി ഷേര്‍ലി അദ്യാപികയായി ജോലി ചെയ്തുകൊണ്ടിരിക്കുന്നു സാധിക്കുന്ന എല്ലാ മാതാപിതാക്കളും കുട്ടികളും ഈ പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു . വിവരങ്ങള്‍ അറിയുന്നതിന് ലിമ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് 07788254892, സെക്രട്ടറി സോജന്‍ തോമസ് എന്നിവരുമായി ബന്ധപ്പെടുക ഫോണ്‍ 07736352874 ക്ലാസ്സില്‍ സംബന്ധിക്കാന്‍

More »

ലിവര്‍പൂള്‍ മലയാളികള്‍ റെജിയുടെ പത്തനംതിട്ടയിലെ വീട്ടിലെത്തി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ സഹായം കൈമാറി
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഈസ്റ്റര്‍ ചാരിറ്റിയുടെ ശേഖരിച്ച മൂന്നുലക്ഷത്തി എണ്‍പത്തയ്യായിരത്തി അറുനൂറ്റി അന്‍പത്തി മൂന്നു രൂപയുടെ (3,85,653 )ചെക്ക് (3845 പൗണ്ട് ) ,ബുധനാഴ്ച വൈകുന്നേരം റെജിയുടെ പത്തനംതിട്ടയിലെ കൈപ്പട്ടൂരിലെ വീട്ടില്‍ എത്തി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) കമ്മറ്റി അംഗം ബിനോയ് ജോര്‍ജ് റെജിക്ക് കൈമാറി. ലിവര്‍പൂള്‍ മലയാളികളായ മജു വര്‍ഗീസ് ,സാബു എന്നിവര്‍ സന്നിഹിതരായിരുന്നു . കൂലിപ്പണിക്കിടയില്‍ കാലില്‍ കല്ലുവീണുണ്ടായ അപകടംമൂലം കാലുമുറിച്ചു കളയേണ്ടിവന്ന റെജിക്കും ,രോഗം മൂലം കഷ്ട്ടപ്പെടുന്ന മകനും കുടുംബത്തിനും ഇതൊരു ചെറിയ ആശ്വാസമാകും എന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ വിശ്വസിക്കുന്നു. സംഭാവനകള്‍ നല്‍കി സഹായിച്ച എല്ലാവരോടും ഭാരവാഹികള്‍ നന്ദി പറഞ്ഞു. റെജിക്കു ഒരു കൃത്രിമ കാലുവയ്ക്കാന്‍ സഹായിക്കണം എന്ന അഭ്യര്‍ത്ഥയുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് ലിവര്‍പൂളില്‍ താമസിക്കുന്ന

More »

പരിമിതികള്‍ക്ക് കരുത്തേകാന്‍ ഗോപിനാഥ് മുതുകാടിന്റെ പ്രത്യേക ഇന്ദ്രജാല പരിപാടി 'വിസ്മയ സാന്ത്വനം' 18ന്
തിരുവനന്തപുരം : ഭിന്നശേഷിക്കുട്ടികള്‍ക്ക് വിസ്മയ സാന്ത്വനമൊരുക്കാന്‍ മുതുകാടും ഭിന്നശേഷിക്കുട്ടികളും ഒരുക്കുന്ന പ്രത്യേക കലാമേള ഏപ്രില്‍ 18ന് നടക്കും. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ദൃശ്യവിരുന്ന് യു.കെ, അയര്‍ലന്റ് എന്നിവിടങ്ങളിലെ പ്രവാസി മലയാളികള്‍ക്ക് ഓണ്‍ലൈനിലൂടെയാണ് കാണാനാവുക. യു.കെ സമയം 2നും ഇന്ത്യന്‍ സമയം 6.30നുമാണ് പരിപാടി. ഉണരും ഞങ്ങള്‍, ഉയരും ഞങ്ങള്‍, അതിജീവിക്കും ഞങ്ങള്‍ എന്ന മുദ്രാവാക്യത്തോടെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കാനും അവര്‍ക്ക് ഒരു സാന്ത്വനമാകാനുമാണ് ഈ പ്രത്യേക ഇന്ദ്രജാല പരിപാടി സംഘടിപ്പിക്കുന്നത്. വിര്‍ച്വല്‍ റിയാലിറ്റിയുടെ സാങ്കേതിക മികവില്‍ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇടകലര്‍ന്ന വേറിട്ടൊരു പരിപാടിയാണ് വിസ്മയ സാന്ത്വനം. പരിശീലനം സിദ്ധിച്ച ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന യൂണിവേഴ്‌സല്‍

More »

'ലിമ'യുടെ കരിയര്‍ ഗൈഡന്‍സ് ക്ലാസ് തുടരുന്നു അടുത്ത ക്ലാസ് ഏപ്രില്‍ 10ന്
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) യുടെ നേതൃത്വത്തില്‍ മാര്‍ച്ച് 2 ,4 , തീയതികളില്‍ ലിന്‍സ് ഐനാട്ടു നടത്തിയ കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ വളരെ ശ്രദ്ധേയമായിരുന്നു . വളര്‍ന്നു വരുന്ന തലമുറയ്ക്ക് പഠനവിഷയങ്ങളും തൊഴില്‍ അവസരങ്ങളും തിരഞ്ഞെടുക്കുന്നതിനു ഉപകരിക്കുന്ന അറിവുകള്‍ പകര്‍ന്നു നല്‍കുന്നതായിരുന്നു ക്ലാസുകള്‍ , ഇതിനെ തുടര്‍ന്ന് ക്ലാസ് ശ്രവിച്ച മാതാപിതാക്കളുടെ ആവശ്യപ്രകാരം A ലെവല്‍ ക്ലാസുകളിലേക്ക് വിഷയം തിരഞ്ഞെടുക്കുന്നതിന് സഹായകരമാകുന്ന അറിവുകള്‍ ലഭിക്കുന്ന ഒരു ക്ലാസ് നടത്താന്‍ ലിമ തീരുമാനിച്ചിരിക്കുന്ന വിവരം അറിയിക്കുന്നു. ഇതിന്റെ ഭാഗമായി ഏപ്രില്‍ 10 നു വൈകുന്നേരം 7 മണിക്കു ആരംഭിക്കുന്ന ക്ലാസിനു നേതൃത്വം കൊടുക്കുന്നത് മാഞ്ചെസ്റ്റെര്‍ ട്യുര്‍ടോണ്‍ ഹൈസ്‌കൂള്‍ അദ്യാപിക ഷേറി ബേബിയാണ് . സാധിക്കുന്ന എല്ലാ മാതാപിതാക്കളും കുട്ടികളും ഈ പരിപാടിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

More »

റെജി മഠത്തിലിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ചാരിറ്റിയിലേക്കു യു കെ മലയാളികളുടെ സഹായപ്രവാഹം; ലഭിച്ചത് 3845 പൗണ്ട്
കൂലിപ്പണിക്കിടയില്‍ കാലില്‍ കല്ലുവീണുണ്ടായ അപകടംമൂലം കാലുമുറിച്ചു കളയേണ്ടിവന്ന പത്തനംതിട്ട സ്വദേശി റെജി മഠത്തിലിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഈസ്റ്റര്‍ ചാരിറ്റിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. ചാരിറ്റി ഞായറാഴ്ച വൈകുന്നേരം അവസാനിച്ചപ്പോള്‍ ലഭിച്ചത് 3845 പൗണ്ട് . പണം എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിച്ചു റെജിക്ക് കൈമാറുമെന്നു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു. ഇനി റെജിക്ക് കൃത്രിമ കാലുവച്ചു പുറത്തിറങ്ങി ആകാശവും ഭൂമിയും ദര്‍ശിക്കാം രോഗിയായ മകന്റെ ചികിത്സയും നടത്താന്‍ കഴിയും. റെജിയുടെ വേദനാജനകമായ ജീവിതവസ്ഥ അറിയിച്ചത് ലിവര്‍പൂളില്‍ താമസിക്കുന്ന റെജിയുടെ സഹപാഠിയായ ഹരികുമാര്‍ ഗോപാലനാണ് ഹരിക്കും തന്റെ സതീര്‍ത്ഥനെ സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കാം . കൊറോണയുടെ മാരകമായ പിടിയില്‍ അമര്‍ന്നിരിക്കുന്ന വളരെ കഷ്ടകാരമായ ഈ കാലത്തും യു കെ മലയാളികളുടെ

More »

യുഡിഎഫിനു പിന്തുണയുമായി ഐഒസി യു കെ കേരള ചാപ്റ്റര്‍; വൈറല്‍ വിഡിയോയും, ബാനറുകളും ശ്രദ്ധേയമാകുന്നു
ലണ്ടന്‍ : ആസന്നമായ കേരളാ അസ്സംബ്ലി തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു പിന്തുണയുമായി ഐഒസി യു കെ കേരളാ ചാപ്റ്റര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തോടുള്ള സ്‌നേഹവും പ്രതിബദ്ധതയും മനസില്‍ താലോലിക്കുന്ന യു കെ യിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മ്മയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു കെ യുടെ കേരള ചാപ്റ്റര്‍, കേരളാ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു രൂപീകരിച്ച 'ഐഒസി തെരഞ്ഞെടുപ്പ് കമ്മിറ്റി'യുടെ നേതൃത്വത്തില്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ അനുകരണീയവും അഭിമാനവും കരുത്തും പകരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു.കെ) പുറത്തിറക്കിയ ഹൃസ്യ ചിത്രം 'നാട് നന്നാകാന്‍ യുഡിഫ്' നാല് ദിവസങ്ങള്‍ക്കിടയില്‍ അരലക്ഷത്തോളം പേര് കാണുകയും നിരവധിയാളുകള്‍ പങ്കിടുകയും ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. നാട്ടില്‍ അവധിക്കെത്തുന്ന

More »

ടെക്റ്റാള്‍ജിയ ചരിത്രം കുറിച്ചു; ഒരു കോളേജ് അലുംനിയുടെ വിസ്മയഗാഥ
ലോകമെമ്പാടുമുള്ള പൂര്‍വ വിദ്യാര്‍ത്ഥികളെയും നിലവിലുള്ള അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചു വെര്‍ച്ചുല്‍ പ്ലാറ്റഫോമില്‍ നടത്തുന്ന ആദ്യ സംഗമമാണ് 'ടെക്റ്റാള്‍ജിയ' എന്ന പേരില്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് അലുംനി അസോസിയേഷനും യു.കെ ചാപ്റ്ററും കൂടെ സംഘടിപ്പിച്ചത്. രണ്ട് ദിവസങളിലായി 8 മണിക്കൂറോളും നീണ്ടു നിന്ന ലൈവ് പരിപാടികള്‍ മാര്‍ച്ച് 21നും 27 നുമായി നടന്നു. രണ്ടാം ദിവസമായ മാര്‍ച്ച് 27ന് അഞ്ചു മണിക്കൂര്‍ നീണ്ടു നിന്ന മികച്ച കലാ സാഹിത്യ പ്രകടനങ്ങള്‍ പ്രിന്‍സിപ്പല്‍ ഡോ. വി. എസ്. ഷീബ ഉല്ഘാടനം ചെയ്തു. പ്രൊ. കൃഷ്ണകുമാര്‍ (സെക്രട്ടറി അലുംനി അസോസിയേഷന്‍) സ്വാഗതം നിര്‍വഹിച്ച ചടങ്ങില്‍ റെയ്‌മോള്‍ നിധീരി (യു.കെ) അവതാരകയും മുഖ്യ സംഘാടകയുമായിരുന്നു. വിവിധ അലുംനി ചാപ്‌റ്റേഴ്‌സ് അവതരിപ്പിച്ച കലാ, സാഹിത്യ പരിപാടികള്‍ ടെക്റ്റാള്‍ജിയക്ക് മിഴിവേകി. പൂര്‍വ വിദ്യാര്‍ത്ഥികളെ അവരുടെ പഴയ കാലഘട്ടത്തിലേക്ക് കൊണ്ട്

More »

റെജി മഠത്തിലിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിക്ക് വലിയ ജനപിന്തുണ; നാലാം തിയതിവരെ തുടരും
മേസ്തിരിപണിക്കിടയില്‍ കാലില്‍ കല്ലുവീണുണ്ടായ അപകടംമൂലം കാലുമുറിച്ചു കളയേണ്ടിവന്ന പത്തനംതിട്ട കൈപ്പട്ടൂരില്‍ താമസിക്കുന്ന റെജി മഠത്തിലിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിക്ക് വലിയ ജനപിന്തുണ. ഇതുവരെ 3165 പൗണ്ട് ലഭിച്ചു. ചാരിറ്റി ഏപ്രില്‍ നാലാം തിയതി (ഞായറാഴ്ച) അവസാനിക്കുന്നു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തി 1000 പൗണ്ട് സംഭാവന ചെയ്യുകയായിരുന്നു ഇതുവരെ നടത്തിയ ചാരിറ്റികളില്‍ ആദ്യമായിട്ടാണ് ഒരു വ്യക്തിയില്‍ നിന്നും 1000 പൗണ്ട് ലഭിക്കുന്നത് . കൂലിപ്പണിക്കിടയില്‍ കാലില്‍ കല്ലുവീണ മുറിവില്‍നിന്നും ഉണ്ടായ ഇന്‍ഫെക്ഷന്‍ റെജിയുടെ ഒരുകാലു മുറിച്ചുകളയേണ്ട അവസ്ഥയില്‍ എത്തിച്ചു ,അങ്ങനെ അദ്ദേഹത്തിന്റെ ജീവിതം വീടിനുള്ളില്‍ തളക്കപ്പെടുകയാണുണ്ടായത് .രണ്ടുമക്കളും ഭാര്യയും അടങ്ങുന്ന കുടുംബം ഉപജീവനം നടത്തിയിരുന്ന തൊഴിലും നഷ്ട്ടപ്പെട്ടു പുറത്തിറങ്ങി നടക്കാനും കഴിയാതെയായി കൂടാതെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions