അസോസിയേഷന്‍

ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ജോ & മി ഓണ്‍ലൈന്‍ ട്യൂഷനുമായി സഹകരിച്ച് സംഘടിപ്പിച്ച 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' വൈവിധ്യമാര്‍ന്ന കലാമത്സരങ്ങളോടെയും കുട്ടികളുടെയും മാതാപിതാക്കളുടെയും സജീവ സാന്നിധ്യത്തോടെയും വന്‍ വിജയമായി മാറി. യുകെയില്‍ വളരുന്ന മലയാളി കുട്ടികളുടെ സര്‍ഗ്ഗാത്മകതയും ഭാഷാസ്‌നേഹവും പ്രകടമാക്കുന്ന വേദിയായി ഈ കലാമാമാങ്കം മാറി. ഒക്ടോബര്‍ പത്തിന് രാവിലെ ആരംഭിച്ച മത്സരങ്ങള്‍ വൈകുന്നേരം വരെ നീണ്ടു നിന്നു. പ്രാര്‍ത്ഥനാ ഗാനത്തിനു ശേഷം മൂന്ന് കുട്ടികള്‍ ഭഗവദ്ഗീത, വിശുദ്ധ ബൈബിള്‍, വിശുദ്ധ ഖുര്‍ആന്‍ എന്നീ ഗ്രന്ഥങ്ങളില്‍ നിന്നുള്ള വചനങ്ങള്‍ പാരായണം ചെയ്തുകൊണ്ട് പരിപാടിയുടെ ഔദ്യോഗിക തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ലിവര്‍പൂള്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. വിപിന്‍ കുരുവിള മുഖ്യാതിഥിയായി. കുട്ടികളെയും മാതാപിതാക്കളെയും അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ

More »

യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
യുകെയിലെ മലയാളികളുടെ ജന്മസിദ്ധമായ സര്‍ഗാത്മക കഴിവുകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ2026'എന്ന പേരില്‍ സാഹിത്യ രചനാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. യുകെയിലെ മലയാളികളുടെ സാഹിത്യാഭിരുചിയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുക്മ സാംസ്‌കാരിക വേദി സാഹിത്യ രചനാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. യുകെ മലയാളികള്‍ക്കിടയിലെ സാഹിത്യ പ്രതിഭകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു മികച്ച വേദിയായിരിക്കും ''സൃഷ്ടിലയ 2026''. മത്സര ഇനങ്ങള്‍ : - ഉപന്യാസം വിഷയങ്ങള്‍ : സബ് ജൂണിയേഴ്‌സ് - സമയത്തിന്റെ വില ജൂണിയേഴ്സ് - ലഹരിയും യുവതലമുറയും സീനിയേഴ്സ് - യുദ്ധവും സമാധാനവും. കവിത രചന പ്രമേയങ്ങള്‍ : സബ് ജൂണിയേഴ്സ് - അമ്മ ജൂണിയേഴ്സ് -

More »

ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
സൗത്താംപ്ടണ്‍ മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ഫ്രണ്ട്‌സ് മലയാളീ അസോസിയേഷ ന്റെ 10-ാം മത് വാര്‍ഷികം നാളെ നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിന് സൗത്താംപ്ടണ്‍ ലോര്‍ഡ്‌ മേയര്‍ കൗണ്‍സിലര്‍ Patricia Evemy ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതും, Asianet Europe Director S. Sreekumar മുഖ്യാതിഥി ആയിരിക്കുന്നതും സൗത്താംപ്ടണ്‍ ലെയും പരിസര പ്രദേശങ്ങളിലെയും മറ്റു മറ്റ് അസോസിയേഷനുകളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്നതുമാണ്. വിവിധങ്ങളായ കലാപരിപാടികളും, സംഗീത, നൃത്ത അവതരണങ്ങളും ഈ വാര്‍ഷികത്തിന്റെ മാറ്റു കൂട്ടുന്നതാണ്.

More »

ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
ലണ്ടന്‍ : യുകെ മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംഘാടകരായ 5 Star Events ന്റെ ആഭിമുഖ്യത്തില്‍, ഓടക്കുഴല്‍ മാന്ത്രികന്‍ രാജേഷ് ചേര്‍ത്തല നയിക്കുന്ന ഭക്തി സംഗീത സന്ധ്യ ക്രോയ്ഡോണില്‍ അരങ്ങേറുന്നു. 'BHAJANS SANDHYA with RAJESH CHERTHALA - UK Tour 2026' എന്ന സംഗീത പരിപാടി ഒക്ടോബര്‍ 4 ഞായറാഴ്ച ക്രോയ്ഡോണ്‍ ട്രിനിറ്റി സ്കൂളില്‍ വെച്ചാണ് നടക്കുക. ഫ്ലൂട്ടില്‍ തീര്‍ക്കുന്ന ഭക്തിയുടെ ദിവ്യാനുഭൂതിയുമായി രാജേഷ് ചേര്‍ത്തലയും ഒന്‍പത് അംഗ സംഘവും ഒരുക്കുന്ന ഈ സന്ധ്യ യുകെയിലെ സംഗീതാസ്വാദകര്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിങ്ങിനും : 07405 513236, 07949 717228, 07753 110042, 07917 361127

More »

'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
ലണ്ടന്‍ : സംഗീതപ്രേമികള്‍ക്കായി കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ പ്രശസ്ത ഗായകന്‍ കാവാലം ശ്രീകുമാറിന്റെ നേതൃത്വത്തില്‍ 'ലളിതം സുലളിതം'എന്ന പേരില്‍ പ്രത്യേക സംഗീത സന്ധ്യ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 10 ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ ഈസ്റ്റ് ഹാമിലെ ഗുരുമിഷന്‍ ഹാളിലാണ് പരിപാടി. ശുദ്ധവും ലളിതവുമായ സംഗീതം ആസ്വദിക്കുന്നതിനൊപ്പം സംഗീതത്തിന്റെ വിവിധ തലങ്ങളെ അടുത്തറിയാനും, ഗായകര്‍ക്കും സംഗീത വിദ്യാര്‍ത്ഥികള്‍ക്കും കലാകാരന്‍മാര്‍ക്കും പ്രയോജനപ്പെടുന്ന അറിവുകളും അനുഭവങ്ങളും പങ്കുവെക്കാനും അവസരമൊരുക്കുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. സംഗീതത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് സംഗീതത്തിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള ഈ പ്രത്യേക സന്ധിയിലേക്ക് കലാഭവന്‍ ലണ്ടന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. തീയതി : ഒക്ടോബര്‍ 10, ശനിയാഴ്ച സമയം : വൈകിട്ട് 6 മണി വേദി : ഗുരുമിഷന്‍

More »

സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
പരമ്പരാഗത നൃത്തരൂപങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച്, പാശ്ചാത്യ താളത്തിന് കേരളീയ ഭാവുകത്വത്തിന്റെ പുതിയ ചുവടുകള്‍ സമ്മാനിച്ച് ഫ്‌ലോ ഫാക്ടറിയുടെ പുതിയ നൃത്താവിഷ്‌കാരം 'ഗ്രൂവ്‌സ് ഓഫ് സൗത്ത്' യുകെയില്‍ ശ്രദ്ധേയമാകുന്നു. ആര്‍ട്‌സ് കൗണ്‍സില്‍ ഇംഗ്ലണ്ടിന്റെ ധനസഹായത്തോടെ സറേ കൗണ്ടി കൗണ്‍സിലും ആര്‍ട്സ്വര്‍ക്കും സംയുക്തമായി നടപ്പിലാക്കുന്ന 'എസ്‌കലേറ്റ് ആര്‍ട്‌സ്' പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലാണ് ഈ വേറിട്ട നൃത്തവിരുന്നിന് വേദിയൊരുക്കിയത്. യുവതലമുറയിലെ കലാകാരന്മാര്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള വേദികളൊരുക്കുകയും അവരുടെ സര്‍ഗ്ഗാത്മക നേതൃത്വപാടവം വളര്‍ത്തിയെടുക്കുകയുമാണ് ഈ ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യങ്ങള്‍. കേരളത്തില്‍ നിന്നുള്ളവരും ഇപ്പോള്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നവരുമായ യുവകലാകാരന്മാരുടെ കൂട്ടായ്മയാണ് ഫ്‌ലോ ഫാക്ടറി. വെറുമൊരു

More »

ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
ബോള്‍ട്ടന്‍ : മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഗാന്ധിജയന്തിയില്‍ സേവനത്തിന്റെയും സഹജീവികളോടുള്ള കരുതലിന്റെയും സന്ദേശമുയര്‍ത്തി ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ (ബി എം എ) സംഘടിപ്പിച്ച മൂന്നാഴ്ച നീണ്ട ഭക്ഷണശേഖരണ ക്യാമ്പയിന് സമാപനം. ക്യാമ്പയിനിലൂടെ സമാഹരിച്ച ഏകദേശം £500 മൂല്യമുള്ള ഭക്ഷണപ്പാക്കറ്റുകള്‍ ബോള്‍ട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോംലസ് എയ്ഡ് യു കെയുടെ ഫുഡ് ബാങ്കിന് കൈമാറി. ബോള്‍ട്ടന്‍ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ കോര്‍ഡിനേറ്റര്‍മാരായ ഫിലിപ്പ് കൊച്ചിട്ടി, റോമി കുര്യാക്കോസ്, ബി എം എ പ്രസിഡന്റ് അനിയന്‍കുഞ്ഞ് സഖറിയ, കമ്മിറ്റി അംഗം ജയ്‌സണ്‍ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് സ്ഥാപനത്തിലെത്തി ഭക്ഷണപ്പാക്കറ്റുകള്‍ കൈമാറിയത്. ഹോംലസ് എയ്ഡ് യു കെയുടെ കോ-ഫൗണ്ടര്‍ ബില്ല അഹമ്മദിന്റെയും മറ്റ് വോളന്റിയര്‍മാരുടെയും സാന്നിധ്യത്തിലായിരുന്നു കൈമാറ്റച്ചടങ്ങ്.

More »

യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
യുകെ മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ കലാമേളക്കാലത്തിന് ഒക്ടോബര്‍ 3 ശനിയാഴ്ച തിരിതെളിയും. ആദ്യവാരത്തില്‍ തന്നെ നാല് റീജിയണുകളില്‍ ഒരേസമയം കലാമേളകള്‍ അരങ്ങേറുന്നതോടെ യുക്മയുടെ ഈ വര്‍ഷത്തെ കലോത്സവ സീസണിന് ആവേശകരമായ തുടക്കമാകും. സൗത്ത് ഈസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ, യോര്‍ക്ഷയര്‍ & ഹംബര്‍, നോര്‍ത്ത് വെസ്റ്റ് റീജിയണുകളിലാണ് ഒക്ടോബര്‍ 3ന് കലാമേളകള്‍ നടക്കുന്നത്. റോഥര്‍ഹാം മാന്‍വേഴ്സ് തടാകത്തില്‍ അതിഗംഭീരമായി സംഘടിപ്പിക്കപ്പെട്ട എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെയും, യുകെയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന 2026 ഓണാഘോഷങ്ങളുടെയും ആവേശത്തിന്റെ അലയൊലികള്‍ അടങ്ങും മുന്‍പാണ് യുക്മയുടെ മറ്റൊരു വലിയ സാംസ്‌കാരിക ആഘോഷത്തിന് തുടക്കമാകുന്നത്. യുകെയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കലാസംഗമങ്ങളിലൊന്നായ പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബര്‍ 7ന് ചെല്‍റ്റന്‍ഹാമില്‍ നടക്കും. യുക്മയുടെ ഏഴ് ശക്തമായ

More »

ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
ലണ്ടന്‍ : ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം വന്‍ ജനപങ്കാളിത്തത്തോടെ സമാപിച്ചു. സെപ്റ്റംബര്‍ 26 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് Thornton Heath ലെ West Thornton Community Centre ല്‍ വെച്ച് നടന്ന ആഘോഷം മാവേലി എഴുന്നള്ളത്തോടെയാണ് ആരംഭിച്ചത്. ഭദ്രദീപം, GSS അവതരിപ്പിച്ച ഓണ വിളംബരം, ഭക്തിഗാനസുധ ലൈവ് ഓര്‍ക്കസ്ട്ര, സംഗീത വിശ്വന്‍ അവതരിപ്പിച്ച ഭരതനാട്യം, GSS വനിതാവേദിയുടെ തിരുവാതിര, ശ്രുതി വിജയന്റെ മോഹിനിയാട്ടം, ദീപാരാധന എന്നിവ അരങ്ങേറി. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ (പ്രസാദ ഊട്ട്) നടന്നു. മോഹന്‍ജി ഫൗണ്ടേഷന്‍ UK യുടെ സഹകരണത്തോടെ നടന്ന പരിപാടിയില്‍ നൂറുകണക്കിന് മലയാളികള്‍ കുടുംബസമേതം പങ്കെടുത്തു. ക്ഷേത്ര ഭാരവാഹികളായ സുരേഷ് ബാബു, അനൂപ് ശശി, രമ രാജന്‍, ശാലിനി രവി എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടി വിജയകരമാക്കിയ എല്ലാ കലാകാരന്മാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഭക്തജനങ്ങള്‍ക്കും ക്ഷേത്ര

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions