ബ്രാഡ്‌ലി സ്റ്റോക്കില്‍ കോട്ടയം സ്വദേശി അന്തരിച്ചു
യുകെ മലയാളികളെ ഞെട്ടിച്ച് മറ്റൊരു അപ്രതീക്ഷിത മരണ വാര്‍ത്ത കൂടി. ബ്രാഡ്‌ലി സ്റ്റോക്കില്‍ കോട്ടയം സ്വദേശി വിനോദ് തോമസ്(59) ആണ് അന്തരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 3.45ഓടെയാണ് വിനോദിന്റെ മരണം സംഭവിച്ചത്.
കോട്ടയം വലിയ പീടികയില്‍ വീട്ടില്‍ കുടുംബാംഗമാണ് വിനോദ്. ലീനാ തോമസാണ് ഭാര്യ. ഡോ. മേരി വിനോദ്, മായാ വിനോദ് എന്നിവര്‍ മക്കളാണ്.
ബ്രിസ്‌ക സംഘടനയിലടക്കം സജീവ സാന്നിധ്യമായിരുന്നു
More »
റഗ്ബിയില്‍ താമസിക്കുന്ന മലയാളി സഹോദരങ്ങളുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു
കവന്‍ട്രി റഗ്ബിയില്‍ താമസിക്കുന്ന മലയാളികളായ സജിതിന്റെയും സബിത്തിന്റെയും പിതാവ് എലപ്പുള്ളി രാമശേരി മരുതി ഗാര്‍ഡനില്‍ വെങ്കിടാചലപതി (പതിമാഷ് - 81) വാഹനാപകടത്തില്‍ മരിച്ചു. കര്‍ഷകശ്രീ ജേതാവ് ഭുവനേശ്വരിയമ്മയുടെ ഭര്‍ത്താവും റിട്ട. അധ്യാപകനുമായ വെങ്കിടാചലപതിഓടിച്ച സ്‌കൂട്ടര്‍ കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ
More »
പ്ലൈമൗത്തില്‍ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരണമടഞ്ഞു
യുകെ മലയാളികളെ വേദനയിലാഴ്ത്തി മറ്റൊരു മരണ വാര്‍ത്ത കൂടി. പ്ലൈമൗത്തില്‍ താമസിക്കുന്ന കൊല്ലം സ്വദേശിയാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. കൊല്ലം സ്വദേശി റെജി ജി ചേക്കാലയി(57)ല്‍ ആണ് ഇന്നലെ രാത്രി 9 മണിയോടെ ഹൃദയാഘാതം മൂലം മരിച്ചത്.
മൂത്ത മകളുടെ വിവാഹം ഒക്ടോബറില്‍ നടത്താനായി ഉറപ്പിച്ചിരിക്കെയാണ് റെജിമോനെ തേടി മരണമെത്തിയത് കുടുംബത്തെ കടുത്ത വേദനയിലാഴ്ത്തി.
More »
ജോസഫ് ചിറയില്‍ തോമസ് നിര്യാതനായി
ബ്രിസ്‌ക മുന്‍ പ്രസിഡന്റും യുബിഎംഎ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗവുമായ ജാക്‌സണ്‍ ജോസഫിന്റെ പിതാവ് ചങ്ങനാശ്ശേരി മാടപ്പള്ളി ജോസഫ് ചിറയില്‍ തോമസ് (84) നിര്യാതനായി .വാര്‍ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉറക്കത്തിനിടെ മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ മറിയാമ്മ ജോസഫ്
ജെസീന ജോസഫ് (Late),ക്രിസ്റ്റീന ജോസഫ് (യുഎസ്എ),ജാക്‌സണ്‍ ജോസഫ് (യുകെ), ബ്ലെസന്‍ ജോസഫ്
More »
അവധിക്കാലം ചെലവഴിക്കാന്‍ ഗ്ലോസ്റ്ററിലെത്തിയ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു
ഗ്ലോസ്റ്റര്‍ മലയാളി ബെന്നി മാത്യുവിന്റെ പിതാവ് വൈക്കം വട്ടപ്പള്ളിത്തറ (ചെമ്മാഴിക്കാട്ട്) ഫിലിപ്പോസ് പാപ്പു (88) നിര്യാതനായി. ഗ്ലോസ്റ്ററിലെ ബെന്നിയുടെ വീട്ടില്‍ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ മരണം സംഭവിച്ചത്. മൂത്തമകന്‍ ബെന്നിയോടും കുടുംബാംഗങ്ങളോടുമൊപ്പം സമ്മര്‍ അവധിക്കാലം ചിലവഴിക്കാനായി കഴിഞ്ഞ മാസം 12നാണ് ഭാര്യ മേരിയും ഫിലിപ്പോസും
More »
യുകെയില്‍ മകനൊപ്പം താമസിക്കാനെത്തിയ മാതാവ് കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു
യുകെയില്‍ മകനോടും കുടുംബത്തോടും ഒപ്പം താമസിക്കാനെത്തിയ
മാതാവ് കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു. കിംഗ്സ് ലിനില്‍ ആണ് റൂത്ത് പീറ്റേഴ്‌സ് എന്ന മാതാവ് മരണമടഞ്ഞത്. ഏപ്രിലിലാണ് റൂത്ത് പീറ്റേഴ്‌സ് യുകെയിലെത്തിയത്. എന്നാല്‍ മൂന്ന് മാസം മാത്രമാണ് അവര്‍ക്ക് കുടുംബത്തോടൊപ്പം ചിലവിടാന്‍ സാധിച്ചത്. ജൂലൈ 30-ന് രക്താര്‍ബുദത്തെ തുടര്‍ന്ന് ആയിരുന്നു അന്ത്യം.
പ്രിയപ്പെട്ട മാതാവിന്റെ
More »
യുകെ മലയാളി സുനിലിന്റെ പിതാവ് കുര്യന്‍ ജോര്‍ജ് നിര്യാതനായി
യുകെയിലെ മാല്‍വെണില്‍ താമസിക്കുന്ന സുനില്‍ ജോര്‍ജിന്റെ പിതാവ് ജോസ് എന്ന് വിളിക്കപ്പെടുന്ന കുര്യന്‍ ജോര്‍ജ് (84) നിര്യാതനായി. പ്രദേശത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍ കൂടിയാണ് കുര്യന്‍ ജോര്‍ജ്. ഉമ്മന്‍ചാണ്ടി സജീവമായിരുന്ന അവസാന നാളുകളില്‍ കടുത്തിരുത്തിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് സമ്മേളനത്തില്‍ തലമുതിര്‍ന്ന നേതാക്കളെയും പ്രവര്‍ത്തകരെയും ആദരിക്കുന്ന
More »
പ്രസ്റ്റണിൽ നിര്യാതയായ മെറീന ലൂക്കോസിന്റെ വെയ്ക്ക് സര്‍വീസ് ബുധനാഴ്ച
കഴിഞ്ഞ ദിവസം പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ വച്ച് നിര്യാതയായ കണ്ണക്കര തണ്ണീര്‍മുക്കം എറണാട്ടുകളത്തില്‍ കൊച്ചൗസേപ്പിന്റെയും അന്നമ്മയുടെയും മകള്‍ മെറീന ലുക്കോസ്(കുഞ്ഞുമോള്‍ 46) നെ അവസാനമായി ഒരു വട്ടം കാണുവാനും യാത്രയയപ്പ് നൽകുന്നതിനുമായി ഓഗസ്റ്റ് രണ്ടാം തീയതി ബുധനാഴ്ച 4ന് ബ്ലാക്ക്പ്പൂള്‍ സെന്റ് ജോണ്‍ വിയന്നി ചര്‍ച്ചിൽ പൊതു ദര്‍ശനത്തിന് വയ്ക്കുന്നതും തുടര്‍ന്ന് പരേതയുടെ
More »