സ്പിരിച്വല്‍

നിത്യജീവന്റെ സുവിശേഷവുമായി പുതുവത്സരത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കും
പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്‌സിനേഷന്‍ സ്വയം സ്വീകരിക്കുകവഴി ഏതൊരു മഹാമാരിയെയും അതിജീവിച്ചുകൊണ്ട് , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാനകാലത്തിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തി ഫാ.ഷൈജു നടുവത്താനിയുടെ നേതൃത്വത്തില്‍ സെഹിയോന്‍ യുകെ നയിക്കുന്ന പുതുവര്‍ഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ഓണ്‍ലൈനില്‍ നാളെ നടക്കും. കണ്‍വെന്‍ഷനെ ലോകത്തേതൊരാള്‍ക്കും നേരിട്ടനുഭവവേദ്യമാക്കുന്ന ഓണ്‍ലൈന്‍ ശുശ്രൂഷയാക്കിമാറ്റിയിക്കൊണ്ട് സെഹിയോന്‍ യുകെയുടെ നവസുവിശേഷവത്ക്കരണത്തിനായുള്ള നൂതന പാതയില്‍ അനുഗ്രഹ സന്ദേശമേകിക്കൊണ്ട് സീറോ മലങ്കര മലങ്കര സഭ പത്തനംതിട്ട രൂപത അധ്യക്ഷനും കെ സി ബി സി കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാനുമായ അഭിവന്ദ്യ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് കണ്‍വെന്‍ഷനില്‍ ഇത്തവണ ശുശ്രൂഷ നയിക്കും. അനുഗ്രഹീത വചന

More »

ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ (GMMHC) മകരവിളക്ക് ആഘോഷങ്ങള്‍ ജനുവരി 9 ന്
ഹൈന്ദവ വിശ്വാസത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന മകരസംക്രമ മുഹൂര്‍ത്തത്തില്‍ കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ മകരവിളക്ക് virtual ആയി ആഘോഷിക്കാന്‍ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റി(GMMHC) തയ്യാറെടുത്തിരിക്കുന്നു. മുന്‍കാലങ്ങളില്‍ മകരവിളക്ക് മഹോത്സവം, നെറ്റിപ്പട്ടം കെട്ടിയഗജ വീരന്റെയും, താലപ്പൊലിയുടെയും, ചെണ്ട മേളത്തിന്‌ടെയും അകമ്പടിയോടെ തൃക്കൊടിയേറ്റത്തില്‍ ആരംഭിച്ച് അയ്യപ്പഭക്തന്മാര്‍ക്കു ദര്‍ശനപുണ്യമേകാന്‍ അഭിഷേകം ഉള്‍പ്പെടെ വിവിധ പൂജകളും ഭക്തിസാന്ദ്രമായ ഭജനയുമായി വന്‍ ആഘോഷമായി ആണ് ഗ്രെയ്റ്റര്‍ മാഞ്ചെസ്റ്റെര്‍ മലയാളീ ഹിന്ദു കമ്മ്യൂണിറ്റി നടത്തിയിരുന്നത്. നാനൂറില്‍ പരം ഭക്തജനങ്ങള്‍ പങ്കെടുത്ത കഴിഞ്ഞ വര്‍ഷത്തെ മകരവിളക്ക് മഹോത്സവം പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ശബരി ശൈലവാസന്റെ ആ തിരുവുത്സവം ഇക്കുറി കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെ ആണ് നടത്തപ്പെടുന്നത്.

More »

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവത്തിന്റെ മത്സരങ്ങളുടെ വിജയികളെ 10ന് പ്രഖ്യാപിക്കും
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവത്തിന്റെ വിജയികളെ 10ന് പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് രൂപത നടത്തിയ വെര്‍ച്വല്‍ ബൈബിള്‍ കലോത്സവത്തിനു അത്ഭുതപൂര്‍വ്വമായ പിന്തുണയായിരുന്നു ഏവരില്‍നിന്നും ലഭിച്ചത്. ഓരോ മത്സര ഇനങ്ങള്‍ക്കും ലഭിച്ച എന്‍ട്രികള്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു. ചുരുങ്ങിയ സമയംകൊണ്ട് റിസള്‍ട്ട് പബ്ലിഷ് ചെയ്യുക എന്നത് ഏറെ ശ്രമകരമായിരുന്നുവെങ്കിലും ഏവരും ആകാംഷയോടെ കാത്തിരുന്ന മത്സര ഫലം ജനുവരി 10 ന് തന്നെ പ്രഖ്യാപിക്കുവാന്‍ സാധിക്കുന്നു. 10ന് വൈകിട്ട് 4ന് രൂപതയുടെ ബൈബിള്‍ അപ്പോസ്റ്റലേറ്റിന്റെ ഡയറക്ടര്‍ ജോര്‍ജ് എട്ടുപറയില്‍ അച്ചന്റെ സ്വാഗത പ്രസംഗത്തോടെ ഫലപ്രഖ്യാപന വെര്‍ച്വല്‍ മീറ്റിംഗ് ആരംഭിക്കും. ജോസഫ് സ്രാമ്പിക്കല്‍ പിതാവ് വിജയികളെ പ്രഖ്യാപിക്കുന്നത് ഉത്ഘാടനം ചെയ്തുകൊണ്ട് അനുഗ്രഹ പ്രഭാഷണം നടത്തും . ആന്ധ്ര

More »

'സുവാറ 2020 'ബൈബിള്‍ ക്വിസ് വിജയികള്‍ക്ക് ആയുള്ള അനുമോദന യോഗം 9 ന്
ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ മതപഠന ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി നടത്തി വന്നിരുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരത്തില്‍ വിജയികളായിട്ടുള്ളവരെ എല്ലാവരെയും ഒന്നിച്ചു ചേര്‍ത്തുള്ള അനുമോദനയോഗം ജനുവരി 9 ന് രൂപതാധ്യക്ഷന്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മഹനീയ സാന്നിധ്യത്തില്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 6 ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരിതെളിച്ച സുവാറ 2020 ബൈബിള്‍ ക്വിസ് മത്സരം മൂന്ന് റൗണ്ടുകളും പൂര്‍ത്തിയാക്കി ആണ് സമാപനം കുറിക്കുന്നത് . രൂപതയിലെ രണ്ടായിരത്തില്‍പരം വരുന്ന മതപഠന കുട്ടികളാണ് ഈ ബൈബിള്‍ ക്വിസ് പഠന മത്സരത്തില്‍ പങ്കെടുത്തത് . മൂന്ന് എയ്ജ് ഗ്രൂപ്പുകാര്‍ക്കായിട്ട് എല്ലാ ആഴ്ചകളിലുമാണ് മത്സരങ്ങള്‍ നടത്തിയിരുന്നത് . ഓരോ എയ്ജ് ഗ്രൂപ്പിലെ കുട്ടികള്‍ ബൈബിളിലെ അഞ്ചു പുസ്തകങ്ങള്‍ വച്ച് ഏകദേശം 80 തില്‍പരം അധ്യായങ്ങളണ് ഈ ദിവസങ്ങളില്‍ വായിച്ച് പഠിച്ചത് . മൂന്ന് എയ്ജ്

More »

സെഹിയോന്‍ യുകെ നൈറ്റ് വിജില്‍ വര്‍ഷാവസാനവും പുതുവത്സരവും പ്രമാണിച്ച് ഇന്നും നാളെയുമായി നടക്കും
സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ എല്ലാമാസവും നടന്നുവരുന്ന നൈറ്റ് വിജില്‍ വര്‍ഷാവസാനവും പുതുവത്സരവും പ്രമാണിച്ച് വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് ശുശ്രൂഷകള്‍ നടക്കുക . ഡയറക്ടര്‍ ഫാ.ഷൈജു നടുവത്താനിയിലും സെഹിയോന്‍ ടീമും നയിക്കുന്ന നൈറ്റ് വിജില്‍ ഡിസംബര്‍ 31 ന് രാത്രി 10മുതല്‍ ജനുവരി 1 വെള്ളി പുലര്‍ച്ചെ 1 മണി വരെയാണ് നടക്കുക. WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്. ജപമാല, വചന പ്രഘോഷണം, ആരാധന എന്നിവയോടൊപ്പം വര്‍ഷാവസാന പുതുവത്സര പ്രാര്‍ത്ഥനകളോടെ നടക്കുന്ന നൈറ്റ് വിജിലിലേക്ക് സെഹിയോന്‍ യുകെ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജേക്കബ് 07960 149670. &n

More »

ദൈവീക പ്രവര്‍ത്തികള്‍ക്കായി നമ്മുക്ക് ഒരുമിക്കാം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
മനുഷ്യരെ ദൈവീകരാക്കുവാന്‍ ദൈവം മനുഷ്യനായ തിരുനാളിന്റെ ഓര്‍മയില്‍ ഒരുമിക്കുമ്പോള്‍ ദൈവീക പ്രവര്‍ത്തനങ്ങള്‍ക്കായി നമ്മുക്ക് ഒരുമിക്കാം എന്നും ഒരു കര്‍ത്താവില്‍ ഉള്ള വിശ്വാസം ജീവിതത്തിലൂടെ പ്രകാശിതമാക്കുവാന്‍ നമ്മുക്ക് കഴിയണം എന്നും ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. രൂപതയുടെ ക്രിസ്ത്യന്‍ യൂണിറ്റി, ഫൈത് & ജസ്റ്റിസ്

More »

ലെസ്റ്ററിലെ വിശ്വാസി സമൂഹത്തിന് ക്രിസ്തുമസ് സമ്മാനമായി ആറ് വിശുദ്ധ കുര്‍ബാനകള്‍
ലെസ്റ്ററിലെ വിശ്വാസി സമൂഹത്തിന് ക്രിസ്തുമസ് സമ്മാനമായി ആറ് വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിച്ചുകൊണ്ട് ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ഇടവകയും എയില്‍സ്റ്റോണ്‍ സെന്റ് എഡ്വേര്‍ഡ് ഇടവകയും ഈ വര്‍ഷത്തെ ക്രിസ്തുമസ് സമുചിതമായി ആഘോഷിച്ചു. കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അര്‍പ്പിക്കപ്പെട്ട ദിവ്യബലികള്‍ക്ക് ഇടവക വികാരിയും സീറോ മലബാര്‍ സെന്റ് അല്‍ഫോണ്‍സാ മിഷന്‍

More »

ഫാ ജോസ് അന്ത്യാംകുളത്തിന്റെ പൗരോഹിത്യ സില്‍വര്‍ ജൂബിലി 27ന്
സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ സ്പിരിച്വല്‍ കമ്മീഷന്‍ ചെയര്‍മാനും ലണ്ടന്‍ വാല്‍ത്താംസ്റ്റോ, റെയ്‌നാം മിഷനുകളിലെ ഡയറക്ടറുമായ ജോസച്ചന്റെ പൗരോഹിത്യ ജൂബിലി വര്‍ഷാചരണത്തിന്റെ സമാപനം ഞായറാഴ്ച ഭക്തി നിര്‍ഭരമായി ആചരിക്കുന്നു. അന്നേ ദിവസം വാല്‍ത്താംസ്റ്റോയില്‍ ഉച്ചയ്ക്ക് 2.30ന് അച്ചന്‍ ദിവ്യബലി അര്‍പ്പിക്കും. വൈകുന്നേരം 7 മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ മെത്രാന്‍

More »

കോവിഡ് പ്രതിബന്ധങ്ങളെ മറികടന്ന് യുകെയില്‍ നിന്നൊരു ക്രിസ്മസ് കരോള്‍
ലണ്ടന്‍ : മഹാമാരിയുടെ രണ്ടാം വരവില്‍ ലോകം സ്തംഭിച്ചു നില്‍ക്കുമ്പോള്‍, ആശ്വാസഗീതവുമായി യുകെയില്‍ നിന്നും ഒരു കരോള്‍ സംഘം. ഹാര്‍മണി ഇന്‍ ക്രൈസ്റ്റ് എന്ന ഗായകസംഘമാണ് അതിശയിപ്പിക്കുന്ന വിര്‍ച്വല്‍ ഒത്തുചേരല്‍ സംഘടിപ്പിച്ച് കരോള്‍ ഗാനങ്ങള്‍ അവതരിപ്പിച്ചത്. ഡിസംബര്‍ 20 ഞായറാഴ്ച ഗര്‍ഷോം ടിവിയില്‍ റിലീസ് ചെയ്ത 'എ സ്റ്റാറി നൈറ്റ് ' എന്ന കരോള്‍ ഗാനമാണ് പ്രേക്ഷകഹൃദയങ്ങള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions