Don't Miss

രാഹുല്‍ ഗാന്ധിയുടെ 'സര്‍ജിക്കല്‍ സ്ട്രൈക്ക്'
ന്യൂഡല്‍ഹി : ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആറ്റംബോംബ് കൈയിലുണ്ടെന്നു അടുത്തിടെ രാഹുല്‍ വെളിപ്പെടുത്തിയിരുന്നു. അതാണിന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇത്തരമൊരു ക്രമക്കേട് ആരോപണം ഈ വിധം മുമ്പ് ആരും ഉന്നയിച്ചിട്ടില്ല. മുമ്പൊക്കെ വോട്ടിങ് മെഷീനെതിരെ ആരോപണം ഉയര്‍ന്നിരുന്നു എങ്കില്‍ ഇത്തവണ വോട്ടേഴ്‌സ് ലിസ്റ്റിലെ ക്രമക്കേടാണ് ഉന്നയിക്കുന്നത്. വിവിധ തെരഞ്ഞെടുപ്പുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെ ബിജെപി വലിയ വോട്ട് മോഷണം നടത്തിയെന്നാണ് രാഹുല്‍ഗാന്ധി ആരോപിക്കുന്നത്. ഒരാള്‍ക്ക് ഒരു വോട്ട് എന്ന ഇന്ത്യന്‍ ഭരണ അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന കാര്യം ബിജെപി വിദഗ്ദ്ധമായി തകര്‍ത്തെന്നും വ്യാപകമായ വ്യാജവോട്ട് പരിപാടി നടത്തിയെന്നും ആരോപിച്ചു. ഇതുവരെ

More »

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം അട്ടിമറിക്കപ്പെട്ടു!
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യയുടെ ഹര്‍ജി. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിക്ക് രക്ഷപ്പെടാന്‍ പഴുതുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കുറ്റം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ മറച്ചുവെച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ പറയുന്നു. കുറ്റപത്രത്തിലെ പതിമൂന്ന് പിഴവുകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പ്രശാന്തന്‍ നല്‍കിയ പരാതിയിലില്ല. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെപ്പറ്റി പ്രൊസിക്യൂഷന്‍ മറച്ചുപിടിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. നവീന്‍ ബാബുവിന്റെ ക്വാര്‍ട്ടേഴ്സിന് സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ്

More »

കീടനാശിനിക്കൊല വീണ്ടും; ഗ്രീഷ്മക്കേസിന്റെ തനിയാവര്‍ത്തനം
കൊച്ചി : കേരളത്തെ ഞെട്ടിച്ച ഗ്രീഷ്മക്കേസിന്റെ തനിയാവര്‍ത്തനം കോതമംഗലത്ത്. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പെണ്‍സുഹൃത്ത് ചേലാട് സ്വദേശി അദീന വിഷംകൊടുത്ത് അന്‍സിലിനെ കീടനാശിനി കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അദീന പാരക്വിറ്റ് എന്ന കീടനാശിനിയാണ് അന്‍സിലിന് നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇത് എന്തില്‍ കലക്കിയാണ് നല്‍കിയതെന്ന് വ്യക്തമല്ല. ചേലാടുള്ള കടയില്‍ നിന്നാണ് കീടനാശിനി വാങ്ങിയതെന്നും വ്യക്തമായിട്ടുണ്ട്. തിരുവനന്തപുരത്ത് കാമുകന്‍ ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ കക്ഷായത്തില്‍ കലക്കിക്കൊടുത്തതും പാരക്വിറ്റ് എന്ന കീടനാശിനിയാണ്. കേസില്‍ ശിക്ഷിക്കപ്പെട്ട ഗ്രീഷ്മ ഇപ്പോള്‍ ജയിലിലാണ്. അന്‍സിലിനെ ഒഴിവാക്കാനാണ് അദീന കീടനാശിനി നല്‍കിയതെന്നാണ്

More »

കാനഡയില്‍ ചെറുവിമാനം തകര്‍ന്നുവീണ് വീണ്ടുമൊരു മലയാളി യുവാവിന് ദാരുണാന്ത്യം
ഒട്ടാവ : കാനഡയില്‍ ചെറുവിമാനം അപകടത്തില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം. മലയാളിയായ ഗൗതം സന്തോഷ് (27) ആണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കോണ്‍സുലേറ്റ് ജനറല്‍ എക്സില്‍ കുറിച്ചു. കേരള മുഖ്യമന്ത്രിയെ ടാഗ് ചെയ്തുകൊണ്ടാണ് കോണ്‍സുലേറ്റിന്റെ എക്സ് പോസ്റ്റ്. രണ്ടുപേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ശനിയാഴ്ച വൈകീട്ട് ന്യൂഫൗണ്ട്ലാന്റിലെ ഡീര്‍ ലേകിന് സമീപമാണ് ചെറുവിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. അടുത്തിടെ കാനഡയില്‍ പരിശീലനത്തിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് ശ്രീഹരി സുകേഷ് (23) എന്ന മലയാളി യുവാവും മരണമടഞ്ഞിരുന്നു. ജൂലൈ 8ന് കാനഡയിലെ മാനിടോബയില്‍ സ്റ്റെന്‍ബാക് സൗത്ത്

More »

സിസ്റ്റര്‍ റാണി മരിയ, മിന ബറുവ ...കന്യാസ്ത്രീകള്‍ തുടരെ വേട്ടയാടപ്പെടുമ്പോള്‍...
വടക്കേ ഇന്ത്യയില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കും കന്യാസ്ത്രീകള്‍ക്കും എതിരായ അതിക്രമങ്ങളും വേട്ടയാടലും തുടരുന്നു. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ബജ്രംഗ്ദള്‍ നല്‍കിയ പരാതിയില്‍ ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്യിച്ച സംഭവമാണ് അതില്‍ ഏറ്റവും ഒടുവിലത്തേത്. സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നിവരാണ് അറസ്റ്റിലായി റിമാന്‍ഡ് ചെയ്യപ്പെട്ടത്. ഗുരുതര വകുപ്പുകളാണ് ഇവര്‍ക്കെതിരെ എഫ്ഐആറില്‍ ചേര്‍ത്തിരിക്കുന്നത്. പ്രലോഭിപ്പിച്ച് മതംമാറ്റാന്‍ ശ്രമിച്ചെന്നും മനുഷ്യക്കടത്ത് നടത്തിയെന്നും എഫ്ഐആറില്‍ ആരോപിക്കുന്നു. തുടക്കത്തില്‍ മതപരിവര്‍ത്തനമാണ് ആരോപിച്ചിരുന്നതെങ്കില്‍ പിന്നീട് മനുഷ്യക്കടത്ത് കുറ്റം കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. സിസ്റ്റര്‍ പ്രീതിയെ ഒന്നാംപ്രതിയും സിസ്റ്റര്‍ വന്ദനയെ രണ്ടാം പ്രതിയുമാക്കിയാണ് എഫ്ഐആര്‍. കന്യാസ്ത്രീകള്‍ക്കൊപ്പം മൂന്നു

More »

കാനഡയില്‍ നിന്നും ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കും
കാനഡയില്‍ പരിശീലനത്തിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മരിച്ച ശ്രീഹരി സുകേഷിന്റെ (23) മൃതദേഹം നാട്ടിലെത്തിക്കും. ജൂലൈ 26ന് നാട്ടിലെത്തിക്കുമെന്നാണ് സൂചന. ടൊറന്റോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഗിരീഷ് ജുനേജയാണ് ഇക്കാര്യം സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസിനെ അറിയിച്ചത്. ആവശ്യമായ രേഖകള്‍ എല്ലാം സമര്‍പ്പിച്ച് എന്‍ഒസിക്കുള്ള നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജൂലൈ 24ന് ടൊറോന്റോയില്‍ നിന്നും പുറപ്പെടുന്ന എ ഐ 188 വിമാനത്തില്‍ മൃതദേഹം 25ന് ഉച്ച 2.40ന് ഡല്‍ഹിയില്‍ എത്തിക്കും. 26ന് 8.10 നുള്ള എഐ 833 നമ്പര്‍ വിമാനത്തില്‍ മൃതദേഹം ഡല്‍ഹിയില്‍ നിന്നും കൊച്ചിയില്‍ എത്തിക്കും. ആകാശത്ത് തന്റെ സ്വപ്നങ്ങള്‍ ബാക്കിയാക്കി ശ്രീഹരി സുകേഷ് വിടപറയുമ്പോള്‍ ഇല്ലാതാകുന്നത് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളാണ്.ജൂലൈ 8ന് കാനഡയിലെ മാനിടോബയില്‍ സ്റ്റെന്‍ബാക് സൗത്ത്

More »

'കണ്ണേ കരളേ വി എസേ'; കത്തിജ്വലിച്ച രണ്ടക്ഷരം
സമരസപ്പെടാത്ത, നെഞ്ചുറപ്പുള്ള പോരാളിയെ രാഷ്ട്രീയ കേരളത്തിന് നഷ്ടമായിരിക്കുന്നു. സമരങ്ങളുടെ തീച്ചൂളയിലേയ്ക്ക് എടുത്തെറിയപ്പെട്ട ജീവിതം. ബാല്യവും കൗമാരവും യൗവനവും വാര്‍ദ്ധക്യവുമെല്ലാം പോരാട്ടങ്ങളുടേതായിരുന്നു. പാര്‍ട്ടിനേതാക്കള്‍ പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിച്ചപ്പോള്‍ തിരുത്താനൊരു വി എസ് ഉണ്ടായിരുന്നു. അദ്ദേഹം രോഗ ശയ്യയിലായത് പാര്‍ട്ടിയ്ക്കും തീരാ നഷ്ടമായി. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ വിഎസ് എന്ന രണ്ടക്ഷരം ഉയര്‍ത്തുന്ന, ഉയര്‍ത്തിയ ആരവം മറ്റൊരു നേതാവിന് എത്തിപ്പിടിക്കാന്‍ കഴിയാത്തതിലും അപ്പുറമാണ്.. കേരളത്തിന്റെ സമരനായകന്‍ വിടവാങ്ങുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ രാഷ്ട്രീയഭേദമന്യേ ജനപ്രിയ നേതാവ് എന്ന കസേരയിലെ ആളൊഴിയുകയാണ്. പാര്‍ട്ടിയ്ക്കപ്പുറം അണികള്‍ക്കപ്പുറം കേരളമെമ്പാടും ജനമനസുകളില്‍ ഇടം നേടിയ നേതാക്കളുടെ പട്ടികയിലെ അവസാനപേരുകാരനാണ് ഒരുപക്ഷേ വിടവാങ്ങുന്നത്. ഇനിയൊരു വിഎസ്

More »

റഷ്യയുമായി കച്ചോടം വേണ്ട; ഇന്ത്യക്ക് നാറ്റോയുടെ തിട്ടൂരം
റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ കടുത്ത ഉപരോധം നേരിടേണ്ടി വരുമെന്ന് ഇന്ത്യക്കും ചൈനയ്ക്കും ബ്രസീലിനും നാറ്റോയുടെ മുന്നറിയിപ്പ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ പറയണമെന്നും നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ മേധാവി മാര്‍ക്ക് റൂട്ടെ ഈ മൂന്ന് രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ് സെനറ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ ഇന്ത്യ അടക്കം രാജ്യങ്ങള്‍ക്ക് റഷ്യന്‍ ബന്ധത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യയ്ക്ക് വലിയ വിലക്കുറവില്‍ റഷ്യ എണ്ണ നല്‍കി വരുന്നുണ്ട്. കൂടാതെ ഇന്ത്യ- റഷ്യ പ്രതിരോധ സഹകരണവും ശക്തമാണ്. യുക്രെയ്നിനെതിരായ യുദ്ധത്തിനിടയില്‍ റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെ ദ്വിതീയ ഉപരോധങ്ങള്‍

More »

ശശി തരൂര്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി?
ഒന്‍പതു മാസത്തിനപ്പുറം നടക്കാനുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പൂഴിക്കടകന്‍ പ്രയോഗിക്കാന്‍ ബിജെപി നേതൃത്വം. അധികാരം പിടിക്കാമെന്ന യുഡിഎഫിന്റെ മോഹങ്ങള്‍ക്ക് വെല്ലുവിളിയായി ശശി തരൂര്‍ എംപി മാറുകയാണ്. തുടരെയുള്ള മോദി സ്തുതിയും നെഹ്‌റു കുടുംബത്തിനെതിരായ പ്രസ്താവനകളും മൂലം ശശി തരൂര്‍ പുറത്തേയ്ക്കുള്ള വഴിയിലാണ്. അതുകൊണ്ടുതന്നെ തരൂരിനെ മുന്നില്‍ നിര്‍ത്തി ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാലും അത്ഭുതമില്ലെന്നാണ് അണിയറ സംസാരം. നിയമസഭാ തെരഞ്ഞെടുപ്പ് പാളിയാലും തിരുവന്തപുരത്തു ഉപതിരഞ്ഞെടുപ്പ് നടത്തി തരൂരിനെ കേന്ദ്ര മന്ത്രിസഭയിലെത്തിക്കാനും ആലോചനയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ മുന്നില്‍ നിര്‍ത്തിയായിരുന്നു ബിജെപിയുടെ നീക്കം. ഇത്തവണ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെയും ക്രൈസ്തവ വോട്ടുകളെയും ലക്ഷ്യമിട്ടാണ് നീക്കം. അതിനനുസരിച്ചു കേരള ബിജെപിയില്‍ സംഘടനാ പുനഃസംഘടന വന്നു

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions