സ്പിരിച്വല്‍

ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന പന്തക്കുസ്ത ഒരുക്ക ധ്യാനം ഹോളി ഫയര്‍ ' ഓണ്‍ലൈനില്‍ നാളെ മുതല്‍

ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ലോകജനതയെ യേശുവില്‍ ഐക്യപ്പെടുത്തുന്നതിനായി അഭിഷേകാഗ്‌നി കാത്തലിക്‌റ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലും സഹ വൈദികരും ശുശ്രൂഷകരും നയിക്കുന്ന പന്തക്കുസ്ത ഒരുക്ക ധ്യാനം 'ഹോളി ഫയര്‍' മെയ് 21 ന് നാളെമുതല്‍ 30 വരെ പത്ത് ദിവസത്തേക്ക് ഓണ്‍ലൈനില്‍ നടക്കും.

അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ പ്രശസ്ത വചന പ്രഘോഷകരായ ഫാ.സോജി ഓലിക്കല്‍ , ഫാ. സാജു ഇലഞ്ഞിയില്‍ , ഫാ.റെനി പുല്ലുകാലായില്‍ , ഫാ.സാംസണ്‍ മണ്ണൂര്‍ ,ഫാ. ജോയ് ചെമ്പകശ്ശേരില്‍ , ഫാ. ഷൈജു നടുവത്താനിയില്‍ ,ഫാ.ഷിനോജ് കളരിക്കല്‍,ഫാ.നോബിള്‍ തോട്ടത്തില്‍,ഫാ.ക്രിസ്റ്റോ തെക്കനാത്ത് ,സിസ്റ്റര്‍ എയ്മി എമ്മാനുവേല്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകളില്‍ വട്ടായിലച്ചനൊപ്പം പങ്കെടുക്കും.

AFCM GLOBAL MEDIA എന്ന യൂട്യൂബ് പേജിലും, ഫേസ് ബുക്ക് പേജിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

മലയാളത്തിലുള്ള കണ്‍വെന്‍ഷന്‍ ഇന്ത്യന്‍ സമയം വൈകിട്ട് 4 മുതല്‍ 6 വരെയായിരിക്കും എല്ലാ ദിവസവും. യുകെ സമയം രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും . ഇന്ത്യന്‍ സമയത്തിനു ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.

രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് അത്ഭുത അടയാളങ്ങളും , രോഗശാന്തിയും ജീവിത നവീകരണവും വഴിയായി പുതിയ പന്തക്കുസ്ഥാനുഭവം സാധ്യമാക്കുന്ന , വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന ശുശ്രൂഷയിലേക്ക് അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

സാജു വര്‍ഗീസ് 07809 827074.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions