സ്പിരിച്വല്‍

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രാമായണമാസാചരണം 16 മുതല്‍

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേടിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 16 വ്യാഴം, കര്‍ക്കടകം 1 മുതല്‍ രാമായണമാസാചാരണത്തിന്റെ ഭാഗമായി അദ്ധ്യാത്മ രാമായണത്തിലെ പ്രസക്ത ഭാഗങ്ങള്‍ അനുഗ്രഹീത കലാകാരന്‍ ദിലീപ് വയല പാരായണം ചെയ്ത് സംപ്രേക്ഷണം ചെയ്യുവാന്‍ നിശ്ചയിച്ചിരിക്കുന്നു. നാദശ്രീ ഓര്‍ക്കസ്ട്രയിലെയും, കോട്ടയം കലാരത്‌നയിലെയും പ്രധാന ഗായകനാണ് ദിലീപ് വയല. രാമായണ മാസാചാരണത്തിന്റെ ഭാഗമായി പ്രതിമാസ സന്ത്‌സംഗങ്ങളില്‍ രാമായണ പാരായണം ഉള്‍ക്കൊള്ളിക്കാറുണ്ടെങ്കിലും യുകെയില്‍ ഇദംപ്രഥമമായാണ് രമായണമസാചാരണം ഇത്ര വിപുലമായി ഫേസ്ബുക് സംപ്രേക്ഷണം വഴി ആചരിക്കുന്നത്. ജൂലൈ 16 വ്യാഴം രാവിലെ യുകെ സമയം 6ന് ആരംഭിച്ചു പിന്നീട് എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് യുകെ സമയം 6 മണിക്ക് സംപ്രേക്ഷണം തുടര്‍ന്ന് ആഗസ്റ്റ് 15 നും16 നും യുകെ സമയം വൈകിട്ട് 6 മണിക്കുള്ള സംപ്രേക്ഷണത്തോടെ രമായണമാസാചാരണം അവസാനിക്കുന്നതായിരിക്കും.


എല്ലാ സഹൃദയരെയും ഈ അധ്യാത്മരാമായണപാരായണ സംപ്രേക്ഷണ പരമ്പരയിലേക്ക് ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് തെക്കുമുറി ഹരിദാസും, തേമ്പലത്ത് രാമചന്ദ്രനും അറിയിച്ചു.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions