സ്പിരിച്വല്‍

കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി സെഹിയോനില്‍ പ്രത്യേക ഓണ്‍ലൈന്‍ ശുശ്രൂഷ നാളെ മുതല്‍

ബര്‍മിങ്ഹാം ; നന്മ തിന്മകളെ യേശുമാര്‍ഗ്ഗത്തില്‍ വിവേചിച്ചറിയുകയെന്ന ലക്ഷ്യത്തോടെ സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ ഫാ. ഷൈജു നടുവത്താനിയും സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ ടീമും നയിക്കുന്ന മൂന്ന് ദിവസത്തെ ശുശ്രൂഷ നാളെ മുതല്‍ ആഗസ്റ്റ് 2 വരെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി ഓണ്‍ലൈനില്‍ നടക്കും .

യുകെയിലെ നൂറുകണക്കിന് വിവിധ പ്രായക്കാരായ കുട്ടികളിലൂടെ സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ ടീമിന് നേരിട്ടനുഭവവേദ്യമായവ മാതാപിതാക്കള്‍ക്കളുമായി പ്രായോഗിക നിര്‍ദ്ദേശങ്ങളടങ്ങിയ ക്ലാസ്സുകളിലൂടെ ഈ ധ്യാനത്തില്‍ ചര്‍ച്ച ചെയ്യുന്നു. കുട്ടികളുടെയും

മാതാപിതാക്കളുടെയും അനുഭവ സാക്ഷ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ഗാനശുശ്രൂഷകളും ഉള്‍പ്പെടുന്ന ധ്യാനത്തില്‍ നമ്മുടെ കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നടത്തിയിട്ടുള്ള ധ്യാനങ്ങള്‍,ക്ലാസ്സുകള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഉള്‍ക്കൊണ്ട പാഠങ്ങളും മാതാപിതാക്കളുമായി പങ്കുവയ്ക്കുന്നു . WWW.SEHIONUK.ORG/LIVE എന്ന സെഹിയോന്‍ യുകെ യുടെ വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബിലും ശുശ്രൂഷ ലൈവ് ആയി കാണാം.

പ്രീ ടീന്‍സ് കുട്ടികള്‍ക്ക് ഉച്ചയ്ക്ക് 1 മുതല്‍ 2 വരെയും ടീന്‍സിന് 2 മുതല്‍ 3 വരെയുമാണ് ശുശ്രൂഷ.

മാതാപിതാക്കള്‍ക്കായി വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 5.30 വരെയാണ് 'സൂം ആപ്പ് ' വഴി ശുശ്രൂഷ.

ZOOM ID 8068038532

ZOOM PW 159864

സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ നയിക്കുന്ന ഈ അനുഗൃഹീത ശുശ്രൂഷയുടെ ഭാഗമാകുവാന്‍ ടീന്‍സ് , പ്രീ ടീന്‍സ് കുട്ടികളെയും അവരുടെ മാതാപിതാക്കളെയും സെഹിയോന്‍ കുടുംബം ക്ഷണിക്കുന്നു.


  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions