സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ആദ്യശനിയാഴ്ച ധ്യാനവും ആരാധനയും ഇന്ന് മുതല്‍

ബര്‍മിംഗ്ഹാം: ലോകസമാധാനത്തിനും ആത്മാക്കളുടെ രക്ഷക്കുമായി തന്റെ വിമലഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നതായി ഫാത്തിമയിലെ പ്രത്യക്ഷീകരണത്തിലൂടെ പരിശുദ്ധ ജനനി ലോകത്തെ അറിയിച്ചിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ ഈ ഫാത്തിമരഹസ്യത്തിനു പ്രത്യുത്തരമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ആദ്യശനിയാഴ്ച ധ്യാനത്തിന് തുടക്കമാകുന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ ഇന്ന് (ശനിയാഴ്ച) മുതല്‍ എല്ലാ ആദ്യശനിയാഴ്ചകളിലും രാവിലെ 10 മണിമുതല്‍ വൈകിട്ട് 5 മണി വരെയായിരിക്കും ആരാധനയും ധ്യാനവും നടക്കുക.

വിശുദ്ധ കുര്‍ബാന, തിരുമണിക്കൂര്‍ ആരാധന, കരുണക്കൊന്ത, ജപമാല, ദൈവവചനപ്രഘോഷണം എന്നീ രീതിയിലാണ് ആദ്യശനിയാഴ്ച ആചരണം ക്രമീകരിച്ചിരിക്കുന്നത്. പുതുതലമുറയുടെ ആത്മീയ വളര്‍ച്ചയില്‍ വിമലഹൃദയ ഭക്തിക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് ഇംഗ്‌ളീഷിലായിരിക്കും ശുശ്രൂഷകള്‍ നടക്കുക. ബിര്‍മിംഗ്ഹാം സെന്റ്. തെരേസ ദേവാലയത്തില്‍ നിന്നും തത്സമയം സംപ്രേഷണം ചെയ്യുന്ന ഈ പ്രോഗ്രാം രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക് പേജിലും ലഭ്യമായിരിക്കും.

പിതാവിനോടൊപ്പം ഫാ. ആന്റണി പറങ്കിമാലില്‍ VC , ഫാ. ജോയ് ചെഞ്ചേരില്‍ MCBS എന്നിവരും ഈ ശുശ്രൂഷയില്‍ പങ്കുചേരുന്നു. ഫാത്തിമരഹസ്യങ്ങളോട് ചേര്‍ന്ന് നിന്നുകൊണ്ട് ലോകസമാധാനത്തിനും ആത്മാക്കളുടെ രക്ഷക്കുമായി പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തില്‍ അഭയം തേടുവാന്‍ ശനിയാഴ്ച നടക്കുന്ന ഈ ശുശ്രൂഷയിലേക്ക് എല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.

ശുശ്രൂഷകള്‍ തത്സമയം കാണുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:

https://youtu.be/aCp4V79CGcQ

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions