സ്പിരിച്വല്‍

വി. കുര്‍ബാനയുടെ പുനരാരംഭം ലെസ്റ്ററില്‍ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ ദിനത്തില്‍

ലെസ്റ്ററിലെ വിശ്വാസ സമൂഹത്തിന്റെ പ്രാത്ഥനയുടെയും, പരിത്യാഗത്തിന്റെയും ഫലവും ക്ഷമാപൂര്‍വ്വമായ കാത്തിരിപ്പിനും ഒടുവില്‍ വി. കുര്‍ബാനയുടെ പുനരാരംഭം ലെസ്റ്ററില്‍ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ ദിനത്തില്‍. മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ കുര്‍ബാന പുനരാരംഭിക്കുവാന്‍ നോട്ടിങ്ങാം രൂപതയില്‍ നിന്നും അനുമതി ലഭിച്ചതിനാല്‍, 15ന് പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാനകള്‍ പുനരാരംഭിക്കുന്നു.

ശനിയാഴ്ച രാവിലെ 10ന് ഇംഗ്ലീഷ് കുര്‍ബാനയും ഉച്ച കഴിഞ്ഞു 4.00ന് മലയാളം കുര്‍ബാനയും. ആഗസ്ത് 16 ഞായറാഴ്ച രാവിലെ 10.30ന് ഇംഗ്ലീഷ് കുര്‍ബാനയും ഉച്ച കഴിഞ്ഞു 4.00ന് മലയാളം കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്..

ദേവാലയത്തില്‍ ശുശ്രൂഷകള്‍ ഉള്‍പ്പെടെ 70 പേര്‍ക്ക് മാത്രമേ ഒരേ സമയം ആയിരിക്കുവാന്‍ അനുവാദം ഉള്ളൂ എന്നതിനാല്‍, വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്ന ആളുകളുടെ എണ്ണം 70 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ആയതിനാല്‍ മുന്‍കൂട്ടി സീറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കേ ദേവാലയത്തില്‍ പ്രവേശനം ലഭിക്കുകയുള്ളൂ.

സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://massbooking.uk/parish.php?p=868
വിലാസം
St Alphonsa Mission Leicester

Leicester

0116 2875232

  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മീനമാസ പൂജ ശനിയാഴ്ച
  • പത്തൊമ്പതാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി
  • ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പിളില്‍ മാര്‍ച്ച് 3 ന്
  • ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 28ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14ന്
  • ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം
  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions