സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത വിമെന്‍സ് ഫോറം ഒരുക്കുന്ന ദമ്പതീ വിശുദ്ധീകരണധ്യാനം

പ്രെസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ദമ്പതീവര്‍ഷാചരണത്തിന്റെ ഭാഗമായി രൂപത വിമെന്‍സ് ഫോറം ഒരുക്കുന്ന ദമ്പതീ വിശുദ്ധീകരണധ്യാനം പ്രശസ്ത വചനപ്രഘോഷകയായ സി. ആന്‍ മരിയ എസ്.എച്ച്. നയിക്കുന്നതാണ്. രൂപതയിലെ എട്ടു റീജിയണുകളുകളിലായി ഓണ്‍ലൈനില്‍ നടത്തപ്പെടുന്ന ധ്യാനത്തിന് ഒക്ടോബര്‍ 4 ന് ഗ്ലാസ്‌ഗോവില്‍ തുടക്കമാകും. 'ക്രിസ്തീയദാമ്പത്യത്തിന്റെ വിശുദ്ധീകരണവും ദമ്പതികളുടെ ആല്മീയനവീകരണവും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. പിതാവിന്റെ സര്‍ക്കുലറിലൂടെ രൂപതയിലെ എല്ലാ ദമ്പതികളെയും ഈ നവീകരണ പ്രോഗ്രാമിലേക്കു പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. രൂപതയിലെ എട്ടു റീജിയനുകളിലും പ്രോഗ്രാമിന്റെ വിജയത്തിന് വേണ്ടിയുള്ള ഒരുക്ക മീറ്റിങ്ങുകളും പ്രാര്‍ത്ഥനകളും നടന്നു വരുന്നു. പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍.ആന്റണി ചുണ്ടെലിക്കാട്ട് , ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍ , വിമെന്‍സ് ഫോറം ഡയറക്ടര്‍ സി. കുസുമം എസ് എച്ച് , വിമെന്‍സ് ഫോറം രൂപത പ്രസിഡന്റ് ജോളി മാത്യു , മറ്റു രൂപത , റീജിയന്‍ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. രൂപതയിലെ എല്ലാ ദമ്പതികളെയും ഈ വിശുദ്ധീകരണ ധ്യാനത്തിലേക്കു പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നു.

ധ്യാനം നടക്കുന്ന റീജിയന്‍ തീയതി സമയം (UK Time)

ഗ്ലാസ്‌ഗോ ഒക്ടോബര്‍ 4, 4.00 5.30 പിഎം. സൗത്താംപ്റ്റന്‍ ഒക്ടോബര്‍ 10, 4.00 5.30. പിഎം കവന്ററി ഒക്ടോബര്‍ 11, 4.00 5.30 പിഎം. ലണ്ടന്‍ ഒക്ടോബര്‍ 17, 5.00 6.30 പിഎം. കേംബ്രിഡ്ജ് ഒക്ടോബര്‍ 18, 5.00 6.30 പിഎം. പ്രെസ്റ്റണ്‍ ഒക്ടോബര്‍ 24, 6.00 7.30 പിഎം. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് ഒക്ടോബര്‍ 25, 5.00 6.30 പിഎം. മാഞ്ചസ്റ്റര്‍ October 31, 5.00 6.30 pm.


For more details: +447309085138, +447908990369


  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions