സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ദമ്പതീ വര്‍ഷ സമാപനത്തോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികള്‍


പ്രെസ്റ്റന്‍ .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ആചരിക്കുന്ന ദമ്പതീ വര്‍ഷാചരണത്തോടനുബന്ധിച്ചു ദമ്പതികള്‍ക്കായി ഫാമിലി അപ്പൊസ്തലേറ്റിന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കയായി പ്രാര്‍ഥനാ പഠന ക്‌ളാസുകളും , ദമ്പതീ വിശുദ്ധീകരണ ധ്യാനവും സംഘടിപ്പിച്ചിരിക്കുന്നു . വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരായ ആളുകളെ പങ്കെടുപ്പിച്ചു സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടികളില്‍ പങ്കെടുക്കുവാന്‍ മുന്‍കൂട്ടി ക്രമീകരണങ്ങള്‍ നടത്തുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. ജോസ് അഞ്ചാനിക്കലും , ദമ്പതീവര്‍ഷ കോര്‍ഡിനേറ്റര്‍ മോണ്‍ . ജിനോ അരിക്കാട്ട് എം . സി . ബി എസും അറിയിച്ചു , ഇതിന്റെ ഭാഗമായി നവമ്പര്‍ 21 ശനിയാഴ്ച വൈകുന്നേരം 5 .30 മുതല്‍ 8 .30 വരെ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ അതായത് 2015 ജനുവരി 1 മുതല്‍ വിവാഹിതരായ ദമ്പതികള്‍ക്കായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കുര്യന്‍ ജോസഫ്, എറണാകുളം അങ്കമാലി രൂപതയുടെ കുടുംബ പ്രേഷിത രംഗത്തു ദീര്‍ഘ കാലമായി പ്രവര്‍ത്തിക്കുന്ന റൈഫണ്‍ ജോസഫ് & ടെസ്സി റൈഫണ്‍ ദമ്പതികളുമാണ് നേതൃത്വം കൊടുക്കുന്നത്. സൂമിലൂടെ നടക്കുന്ന ഈ സെമിനാറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ ഓരോ ഇടവക / മിഷന്‍ കേന്ദ്രങ്ങളിലെ ബഹുമാനപ്പെട്ട വൈദികര്‍ വഴി രെജിസ്റ്റര്‍ ചെയ്യേണ്ടതാണ് .അതുപോലെ തന്നെ നവംബര്‍ 26,27,28 വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ എല്ലാ ദമ്പതികള്‍ക്കുമായി ഡാനിയല്‍ പൂവണ്ണത്തിലച്ചന്‍ ദമ്പതി വിശുദ്ധീകരണ ധ്യാനം (YOUTUBE വഴി) നയിക്കുന്നതാണ്. ദൈവാനുഗ്രഹത്തിന്റെയും , പുത്തന്‍ അറിവുകളുടെയും വാതായനങ്ങള്‍ തുറക്കുന്ന ഈ അവസരങ്ങള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുവാന്‍ എല്ലാവരും ശ്രമിക്കണമെന്ന് രൂപതാ ബൈബിള്‍ അപ്പോസ്റ്റലേറ്റില്‍ അറിയിച്ചു .

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions