സ്പിരിച്വല്‍

'ഹോളിവീന്‍' ആഘോഷങ്ങള്‍ക്കൊരുങ്ങി അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയും ലിറ്റില്‍ ഇവാഞ്ചലിസ്റ്റും

ബര്‍മിങ്ഹാം : നാളെയുടെ വാഗ്ദാനങ്ങളെ യേശുവില്‍ ഐക്യപ്പെടുത്തുവാന്‍,അവര്‍ അനുദിനം വിശുദ്ധിയില്‍ വളരാന്‍, വിശുദ്ധ ജീവിതങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് അഭിഷേകാഗ്‌നി കാത്തലിക് ചില്‍ഡ്രന്‍സ് മിനിസ്ട്രിയുടെയും ലിറ്റില്‍ ഇവാഞ്ചലിസ്റ്റിന്റെയും നേതൃത്വത്തില്‍ 'ഹോളിവീന്‍ ' ആഘോഷങ്ങള്‍ സകല വിശുദ്ധരുടെയും തിരുനാളിന്റെ തലേന്ന് (All Saints Day Eve) ഒക്ടോബര്‍ 31 ന് നടക്കുന്നു . ക്രൈസ്തവ മാഹാത്മ്യത്തിന്റെ വളര്‍ച്ചയ്ക്കായി ദൈവികേതരസങ്കല്പങ്ങളുടെ പ്രതിരൂപമായ ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് പകരം വിശുദ്ധരുടെയും മാലാഖമാരുടെയും വേഷവിധാനങ്ങളോടെ,ക്രിസ്തുവിന്റെ പടയാളികളാകുവാന്‍ കുട്ടികളെയും മാതാപിതാക്കളെയും ഉദ്‌ബോധിപ്പിച്ചുകൊണ്ട് നടക്കുന്ന ഹോളിവീന്‍ ആഘോഷങ്ങളിലേക്ക്

6 മുതല്‍ 12 വയസ്സുവരെയുള്ള എല്ലാ കുട്ടികളും വിശുദ്ധരുടെയോ മാലാഖമാരുടെയോ ക്രിസ്തീയതയ്ക്കു പ്രാമുഖ്യം നല്‍കുന്ന മറ്റെന്തെങ്കിലും വേഷവിധാനങ്ങളോടെയോ ഓണ്‍ലൈനില്‍ സൂം ( ZOOM ) ആപ്പ് വഴി പങ്കെടുക്കണമെന്ന് യേശുനാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു . .കുട്ടികളുടെ അഭിരുചിക്കിണങ്ങിയ ആത്മീയ തലത്തിലുള്ള വിവിധ പ്രോഗ്രാമുകള്‍ ഉള്‍പ്പെടുന്ന ഈ ശുശ്രൂഷയിലേക്ക് യുകെ സമയം രാവിലെ 11 മണിക്ക് 87466737421 എന്ന ZOOM ID വഴിയാണ് പങ്കെടുക്കേണ്ടത് .

കൂടുതല്‍ വിവരങ്ങള്‍ക്ക്

തോമസ് 07877 508926.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions