സ്പിരിച്വല്‍

കാര്‍ഡിഫ് മിഷനിലെ SMYM ക്രമീകരിച്ച ബൈബിള്‍ മാരത്തോണ്‍ പൂര്‍ത്തിയായി



കാര്‍ഡിഫ് മിഷനിലെ SMYM ക്രമീകരിച്ച ബൈബിള്‍ മാരത്തോണ്‍ ഒക്ടോബര്‍ 23 മുതല്‍ 27 വരെ Webex Meeting App ലൂടെ നടന്നു. കാര്‍ഡിഫ് മിഷന്റെ ഭാഗങ്ങളായ ബാരി, ന്യൂപോര്‍ട്ട്, എന്നീ സ്ഥലങ്ങളില്‍ നിന്നും ഉള്‍പ്പെടെ തൊണ്ണൂറ്റിമൂന്നു യുവതീ യുവാക്കളും, കുട്ടികളും , ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ കാത്തലിക് എപ്പാര്‍ക്കിയില്‍ ഇദംപ്രഥമമായി നടന്ന ബൈബിള്‍ മാരത്തോണില്‍ പങ്കെടുത്തു. കഴിഞ്ഞ ഒരു വര്‍ഷമായി മിഷനില്‍ നടക്കുന്ന ബൈബിള്‍ ക്ലബ്ബിന്റേയും, കഴിഞ്ഞ 6 മാസമായി എല്ലാദിവസവും വൈകുന്നേരം കുട്ടികള്‍ ഒരുമിച്ച് നടത്തുന്ന ബൈബിള്‍ പാരായണത്തിന്റേയും, തുടര്‍ച്ചയായിരുന്നു ബൈബിള്‍ മാരത്തോണ്‍.

മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഒക്ടോബര്‍ 23 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ബൈബിള്‍ മാരത്തോണ്‍ ഉദ്ഘാടനം ചെയ്തു. ദൈവവചനത്തിന്റെ പാധാന്യം ഊന്നിപ്പറഞ്ഞ പിതാവ്, ഈ മാരത്തോണ്‍ എല്ലാവര്‍ക്കും ഒരു അനുഗ്രഹമായിത്തീരുമെന്ന് പറഞ്ഞു, മിഷനിലെ അറുപത് കുടുംബങ്ങള്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു. ഇപ്പോഴത്തെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ജിമ്മി സെബാസ്റ്റ്യന്‍ പുളിക്കക്കുന്നേല്‍, സ്ഥാനമൊഴിഞ്ഞ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാ ജോയി വയലില്‍ എന്നിവര്‍ ഭാവുകങ്ങള്‍ ആശംസിച്ചു. അരമണിക്കൂറിന്റെ 48 slot കളാണ് പദ്ധതിയിട്ടി തെങ്കിലും, 93 യുവതീയുവാക്കളും കുട്ടികളും ആവേശത്തോടെ ഈ ഉദ്യമത്തില്‍ പങ്കെടുത്തു. ഒരു ദിവസം 15 മിനിട്ടുകളുടെ 93 slot കളായി 101 മണിക്കൂര്‍ ബൈമ്പിള്‍ പാരായണം നീണ്ടു. പുലര്‍കാലത്തുള്ള slot കളില്‍ പോലും മിനിമം 5 പേരെങ്കിലും എപ്പോഴും ബൈബിള്‍ പാരായണം കേള്‍ക്കുവാനുണ്ടായിരുന്നു. മിക്കവാറും സമയങ്ങളില്‍ 10 മുതല്‍ 15 വരെ പേര്‍ ധ്യാനപൂര്‍വ്വം ബൈബിള്‍ പാരായണം ശ്രവിച്ചു. ഒക്ടോബര്‍ 27ാം തീയതി അതിരാവിലെ 12.40 ന് പിതാവ് വെളിപാട് ഇരുപത്തി രണ്ടാം അദ്ധ്യായം വായിച്ച് ബൈബിള്‍ മാരത്തോണ്‍ അവസാനിപ്പിച്ചപ്പോള്‍, 25 കുടുംബങ്ങള്‍ ദൈവവചനത്തെ അനുധാവനം ചെയ്യുന്നുണ്ടായിരുന്നു.

മുഴുവന്‍ സമൂഹത്തിന്റേയും, ആത്മാത്ഥമായ സഹകരണവും കഠിനാദ്ധ്വാനവും മാരത്തോണ്‍ ഭംഗിയായി പൂര്‍ത്തിയാക്കുവാന്‍ സഹായിച്ചു. പത്തോളം വോളണ്ടിയേഴ്‌സ് രാത്രിയും പകലുമില്ലാതെ അത്വദ്ധ്വാനം ചെയ്തു. ഒരു ദിവസത്തെ മൂന്നു മണിക്കൂര്‍ slot കളായി തിരിച്ച്, ഇവര്‍, വായിക്കുന്ന കുട്ടികളെ അനുധാവനം ചെയ്തു. വോളണ്ടിയേഴ്‌സിന്റെ ഇങ്ങനെയുള്ള കൂട്ടായ പ്രവര്‍ത്തനം നൂറ്റിയൊന്നു മണിക്കൂര്‍ ബൈബിള്‍ പാരായണം ഭംഗിയായി നടത്തുവാന്‍ സഹായിച്ചു.

ഒക്ടോബര്‍ 28ാം തീയതി വൈകുന്നേരം 5 മുതല്‍ 7 വരെ സമാപന ശുശ്രൂഷ നടന്നു. ഇതിന് ആമുഖമായി സംസാരിച്ച ആല്‍ബിയും, ജിയയും വെയില്‍സിനുമേലെ ചൊരിയപ്പെട്ട വചനം, ദൈവം ക്രുപയുടെ മാരി അയക്കുമ്പോള്‍, വെയില്‍സ് സമൂഹത്തിനു നൂറുമേനി ഫലം പുറപ്പെടുവിക്കുമെന്ന് പറഞ്ഞു. യുവതി യുവാക്കള്‍ നയിച്ച പ്രയിസ് & വര്‍ഷിപ്പോടെ ഈ ശുശ്രൂഷ ആരംഭിച്ചു. പ്രശസ്ത ധ്യാനഗുരു ഫാ. സാജു ഇലഞ്ഞിയില്‍ MST ബൈബിള്‍ സന്ദേശം നല്കി. വൈവചനത്തിന്റെ ശക്തി ഊന്നിപ്പറഞ്ഞ സാജു അച്ചന്‍, വൈവചനം നമ്മെ സൗഖ്യപ്പെടുത്തുകയും, രൂപാന്തരപെടുത്തുകയും, പ്രലോഭനങ്ങളെ കീഴ്‌പ്പെടുത്തുവാന്‍ സഹായിക്കുകയും, ആത്മാവിന്റെ നിറവിലേയ്ക്ക് നയിക്കുകയും ചെയ്യുമെന്ന് എല്ലാവരേയും ബോദ്ധ്യപെടുത്തി.

പിതാവ് നല്കിയ സന്ദേശത്തില്‍ താന്‍ ദൈനംദിനം ജീവിതം ആരംഭിക്കുന്നതും അവസാനിക്കുന്നതും ദൈവവചന വായനയോടെയാണെന്നു പറയുകയും എല്ലാവരെയും ഹൃദ്യമായി അഭിനന്ദിക്കുകയും ചെയ്തു.

മാരത്തോണില്‍ പങ്കെടുത്തവര്‍, ഈ ദിവസങ്ങളില്‍, തങ്ങള്‍ക്കുണ്ടായ, വൈവിദ്ധ്യങ്ങളായ അനുഭവങ്ങള്‍ പങ്കുവച്ചു. പലരും ഈ ദിവസങ്ങളില്‍ ബൈബിള്‍ വായിച്ച സമയങ്ങളില്‍, തുടര്‍ന്നും ബൈബിള്‍ വായിക്കുമെന്നു പറഞ്ഞപ്പോള്‍, അവരുപോലും വിശ്വസിച്ചില്ല, തങ്ങള്‍ അനേകരുടെ ഹൃദയ വികാരമാണ് പങ്കുവച്ചതെന്ന്. അനേകര്‍ തങ്ങള്‍ക്കു കിട്ടിയ അനുഹങ്ങള്‍ പങ്കുവെച്ചു. വായിക്കുവാന്‍ അസ്വസ്ഥത ഉണ്ടായിരുന്ന ഒരു കുട്ടി തന്റെ ഈ അവസ്ഥ മാറിപ്പോയ അനുഭവം എടുത്തു പറഞ്ഞു. പലരും 101 മണിക്കൂര്‍ കൊണ്ട് ബൈബിള്‍ വായിക്കാമെന്നു കരുതിയില്ലെന്നും, എന്നാല്‍ ഇപ്പോള്‍ ബൈബിള്‍ വായിക്കുന്നത് വളരെ ആസ്വദ്യകരമായ ഒരു അനുഭവമായിത്തീര്‍ന്നെന്നും പറഞ്ഞു. 'നാലു ദിവസത്തെ അനുഗ്രഹദായകമായ ഒരു ധ്യാനം കഴിഞ്ഞതുപോലെ തോന്നുന്നു', വേറൊരാള്‍ പറഞ്ഞു. ഒരു കാര്യം വ്യക്തമായിരുന്നു, എല്ലാ വരും ഒരുപോലെ, വചനാമൃത് ആവോളം ആസ്വദിച്ചു. 93 ജീവിതങ്ങള്‍ വചനാഭിഷേകത്താല്‍ നിറഞ്ഞു. അവര്‍ ഇനി വളരെ വ്യത്യസ്ഥരായിരിക്കും.

ജിമ്മിയച്ചനും, ജോയിഅച്ചനും, ബൈബിള്‍ മാരത്തോണില്‍ പങ്കെടുത്ത എല്ലാവരെയും , ക്രമീകരിച്ചവരെയും അഭിനന്ദിക്കുകയും സമാപന ആശീര്‍വാദം നല്കുകയും ചെയ്തു.. നമ്മള്‍ ബൈബിള്‍ വായിക്കുമ്പോള്‍ ബൈബിള്‍ നമ്മെയും വായിക്കുവാന്‍ അനുവദിക്കണമെന്ന് ജിമ്മിയച്ചന്‍ എല്ലാവരെയും ഓര്‍മ്മിപ്പിച്ചു. ജീന്‍സി വിന്‍സ്റ്റണ്‍ പ്രാത്ഥനയില്‍ ലഭിച്ച മെസേജുകള്‍ പങ്കുവച്ചു. SMYM കാര്‍ഡിഫ് മിഷന്‍ പ്രസിഡന്റ് അലന്‍ ജോസി എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ബൈബിള്‍ മാരത്തോണിലൂടെ കിട്ടിയ ദൈവാനുഗഹങ്ങളില്‍ വളരാന്‍ ബൈബിള്‍ വചനങ്ങള്‍ പഠിക്കാന്‍ പ്രത്യേക ക്ലബ്ബും, മാസം തോറും പ്രത്യേക പരിപാടിയും ഉണ്ടായിരിക്കും.


വീഡിയോ

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions