സ്പിരിച്വല്‍

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ദീപാവലി ആഘോഷം 14 ന്

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ദീപാവലി ആഘോഷങ്ങള്‍ നവംബര്‍ 14 നു നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കെണ്ടതിനാല്‍ ഐക്യവേദിയുടെ ഫേസ്ബുക് പേജ് വഴിയാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

വൈകിട്ട് 5 (ഇന്ത്യന്‍ സമയം രാത്രി 10.30) മുതല്‍ കാസര്‍ഗോഡ് റിഥം മേലോഡീസ് അവതരിപ്പിക്കുന്ന തത്സമയ ഭക്തി ഗാനമേള അരങ്ങേറും. നളിന്‍ നാരായണ്‍ നേതൃത്വം നല്‍കുന്ന ഭക്തി ഗാനമേളയില്‍ നളിന്റെ മകള്‍ ബേബി വൈഗ ഉള്‍പ്പെടെ പത്തിലധികം കലാകാരന്‍മാരും സാങ്കേതിക വിദഗ്ദ്ധരും പങ്കെടുക്കുന്നു. കാസര്‍ഗോഡ് ജില്ലയിലെ കാവുഗോളി കടപ്പുറത്തെ നാരായണന്‍ പുഷ്പ ദമ്പതികളുടെ മകനായി ജനിച്ച നളിന്‍ ചെറുപ്പം മുതല്‍ തന്നെ സംഗീതത്തില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു.പ്രശസ്ത സംഗീതജ്ഞന്‍ സ്വാതി വിജയന്‍ മാസ്റ്ററുടെ കീഴില്‍ സംഗീതം അഭ്യസിച്ച നളിന്‍ നിരവധി വേദികളിലും ഓഡിയോ കാസ്സറ്റുകളിലും പാടിയിട്ടുണ്ട്. നളിന്‍ കഴിഞ്ഞ 25 വര്‍ഷങ്ങളായി സംഗീത മേഖലയില്‍ തുടരുന്നു.

കാസര്‍ഗോഡ് റിഥം മേലോഡീസ് അവതരിപ്പിക്കുന്ന ഭക്തി ഗാനമേളയില്‍ പങ്കെടുക്കുന്നവര്‍;

SINGERS: Nalin Narayan, Baby Vaiga N, Anup Narayan

Keyboard: Purushotham

Flute: Jayan Eyakkad

Tabla: Muralidharan

Sithaar: Swathi Vijayan Master

Rhythm Pad: Umesh

Sound Engineer: Ashraf

Camera: Azeez, CMAX Live Broadcasting

Assistant camera support: Santhosh

Stage, Light and Sound Sponsor: SPT Live Light and Sounds Kumbla

എല്ലാ സഹൃദയരെയും ദീപാവലി ആഘോഷങ്ങളിലേക്ക് ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് തെക്കുമുറി ഹരിദാസും, തേമ്പലത്ത് രാമചന്ദ്രനും അറിയിച്ചു.

For more information kindly contact Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601.

To participate: Kindly visit LHA's Facebook page https://www.facebook.com/londonhinduaikyavedi.org/

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions