സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വനിതാ ഫോറം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

പ്രസ്റ്റന്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വനിതാ ഫോറം വാര്‍ഷിക സമ്മേളനം സൂം മീറ്റിങ്ങിലൂടെ സംഘടിപ്പിച്ചു . കഴിഞ്ഞ വര്‍ഷം ബിര്‍മിംഗ് ഹാമില്‍ നടന്ന ടോട്ട പുല്‍ക്രാ വാര്‍ഷിക സമ്മേളനത്തിന് തുടര്‍ച്ചയായി സൂമില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ മീറ്റിങ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്തു . സുവിശേഷത്തില്‍ സ്ത്രീകളുടെ സാനിധ്യം ഏറെ വലുതാണ് .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ സ്ത്രീകളും അവരുടെ ദൗത്യം തിരിച്ചറിയണം . സമ്പൂര്‍ണ്ണ സൗന്ദര്യമായ പരിശുദ്ധ അമ്മയുമായി ബന്ധപ്പെടുത്തി ഈ വര്‍ഷവും തോത്താ പുല്‍ക്രാ എന്ന പേര് തന്നെയാണ് വാര്‍ഷിക സമ്മേളനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് .

ദൈവം സംപൂര്‍ണ്ണ സൗന്ദര്യമാണ് , ആ സൗന്ദര്യം ഒരു മനുഷ്യ സ്ത്രീയില്‍ നിറയുമ്പോള്‍ ആണ് ഒരു സൃഷ്ടി ആയ മറിയവും സമ്പൂര്‍ണ്ണ സൗന്ദര്യമായി മാറുന്നത് . പരിശുദ്ധ അമ്മയുടെ ലഭിച്ച ഈ വിശുദ്ധി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലും നമ്മള്‍ ആയിരിക്കുന്ന പ്രവര്‍ത്തന മണ്ഡലങ്ങളിലും വ്യാപാരിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം വിമന്‍സ് ഫോറം ഏറ്റെടുക്കണം എന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടന സമ്മേളനത്തില്‍ പറഞ്ഞു , രൂപത കുടുംബ കൂട്ടായ്മ വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം രൂപതയോടൊന്നു ചേര്‍ന്ന് കുടുംബ കൂട്ടായ്മകളില്‍ പങ്കെടുക്കുകയും , അതിനു നേതൃത്വം കൊടുത്തും കൂടുതല്‍ ഊര്‍ജ്വ സ്വലതയോടെ മുന്‍പോട്ടു പോകുവാന്‍ വിമന്‍സ് ഫോറത്തിന് കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു . വിമന്‍സ് ഫോറം ദേശീയ പ്രസിഡന്റ് ജോളി മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സി ആന്‍ മരിയ എസ് എച്ച് മുഖ്യ പ്രഭാഷണം നടത്തി . വിമന്‍സ് ഫോറം ഡയറക്ടര്‍ ഫാ. ജോസ് അഞ്ചാനിക്കല്‍ , അനിമേറ്റര്‍ സി. കുസുമം എസ് എച്ച് എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി .ഫാ. ഫാന്‍സ്വാ പത്തില്‍ ആമുഖമായുള്ള നിര്‍ദേശങ്ങള്‍ നല്‍കി .

സമ്മേളനത്തോടനുബന്ധിച്ച് വനിതാ ഫോറത്തിനായി തയ്യാറാക്കിയ പുതിയ ആന്തം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു . സോണിയ ജോണി സ്വാഗതവും ,ഷൈനി സാബു റിപ്പോര്‍ട്ടും അവതരിപ്പിച്ചു . മിനി ജോണി , റൂബി ജോബി എന്നിവരുടെ സംഗീതാലാപനവും ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി .റീജിയണല്‍ റിപ്പോര്‍ട്ടുകള്‍ , കഴിഞ്ഞ വര്‍ഷത്തെ ടോട്ട പുല്‍ ക്രാ റിപ്പോര്‍ട്ട് എന്നിവയും അവതരിപ്പിച്ചു . ഡോ . മിനി നെല്‍സണ്‍ ആയിരുന്നു സമ്മേളനത്തിന്റെ മാസ്റ്റെര്‍ ഓഫ് സെറിമണീസ് . ഓമന ലിജോ സമ്മേളനത്തിന് നന്ദി അര്‍പ്പിച്ചു .

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions