ലണ്ടന്‍ : ഡിസംബര്‍ , ജനുവരി മാസങ്ങള്‍ സീറോ മലബാര്‍ സഭയിലെ വൈദിക വിദ്യാര്‍ഥികളെ സംബന്ധിച്ചും സഭയെ സംബന്ധിച്ചും ഏറെ പ്രാധാന്യമുള്ള മാസങ്ങളാണ് ആരാധന ക്രമ വത്സരത്തിലെ ആദ്യ മാസമായ മംഗളവാര്‍ത്തകാലം ആരംഭിക്കുന്ന ഡിസംബര്‍ മാസത്തിലാണ് സഭയിലെ വിവിധ രൂപതകളിലും , വിവിധ കോണ്‍ഗ്രിഗേഷനുകളിലും തിരുപ്പട്ട ശുശ്രൂഷകള്‍ നടക്കുന്നത് , സഭയുടെ ആരാധന ക്രമ ശുശ്രൂഷകളില്‍ ഏറ്റവും മനോഹരമായ ശശ്രൂഷകളില്‍ ഒന്നായ ഈ പൗരോഹിത്യ സ്വീകരണ ശുശ്രൂഷയില്‍ ആലപിക്കാന്‍ ഉതകുന്ന ഒരു മനോഹര ഗാനത്തിനു ജന്മം നല്‍കിയിരിക്കുകയാണ് ക്രിസ്തീയ ഭക്തി ഗാന രംഗത്ത് നിസ്തുലമായ സംഭാവനകള്‍ നല്‍കിയ ദിവ്യകാരുണ്യ മിഷനറി സഭ അംഗമായ ഫാ. മാത്യൂസ് പയ്യപ്പള്ളിയും , ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍ . ജിനോ അരിക്കാട്ടും ചേര്‍ന്ന് .
കെസ്റ്ററിന്റെ മനോഹരമായ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഈ ഗാനം ഇതിനോടകം തന്നെ തിരുപ്പട്ട ശുശ്രൂഷക്കായി ഒരുങ്ങുന്ന വിവിധ സ്ഥ ലങ്ങളിലെ പള്ളികളിലെ ക്വയറുകളും , വിവിധ കോണ്‍ഗ്രിഗേഷനുകളിലെ ഗായക സംഘങ്ങളും പരിശീലനം തുടങ്ങിക്കഴിഞ്ഞു .'കുശവന്റെ കയ്യിലെ കളിമണ്ണ് പോലെ 'എന്ന് തുടങ്ങുന്ന ഗാനം ഒരു തിരുപ്പട്ട ശുശ്രൂഷയുടെ ദൃശ്യങ്ങളോടൊപ്പം യു ട്യൂബിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ജോസഫ് മനോ നിര്‍മ്മാണ നിര്‍വഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നത് ബാജിയോ ബാബു ആണ് .
ഈ ഗാനം കേള്‍ക്കുവാനും ഷെയര്‍ ചെയ്യുവാനും താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=zL3vjj2evGQ