സ്പിരിച്വല്‍

ദൈവീക പ്രവര്‍ത്തികള്‍ക്കായി നമ്മുക്ക് ഒരുമിക്കാം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍


മനുഷ്യരെ ദൈവീകരാക്കുവാന്‍ ദൈവം മനുഷ്യനായ തിരുനാളിന്റെ ഓര്‍മയില്‍ ഒരുമിക്കുമ്പോള്‍ ദൈവീക പ്രവര്‍ത്തനങ്ങള്‍ക്കായി നമ്മുക്ക് ഒരുമിക്കാം എന്നും ഒരു കര്‍ത്താവില്‍ ഉള്ള വിശ്വാസം ജീവിതത്തിലൂടെ പ്രകാശിതമാക്കുവാന്‍ നമ്മുക്ക് കഴിയണം എന്നും ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. രൂപതയുടെ ക്രിസ്ത്യന്‍ യൂണിറ്റി, ഫൈത് & ജസ്റ്റിസ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുകെയില്‍ ശുശ്രുഷ ചെയുന്ന വിവിധ സഭകളിലെ മലയാളി വൈദീകരുടെ ഓണ്‍ലൈന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാല്പതോളം വൈദീക പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ആന്റണി ചുണ്ടെലിക്കാട്ട് , മോണ്‍. ജിനോ അരീക്കാട്ട്, ഫാ ബിനു കിഴക്കേ ഇളംതോട്ടം, സീറോ മലങ്കര സഭയില്‍നിന്നും ഫാ. ജോണ്‍സണ്‍ മനയില്‍, ഇംഗ്ലണ്ട് , വെയില്‍സ്, സ്‌കോട്‌ലന്‍ഡ് ' എന്നിവിടങ്ങളിലുള്ള ലത്തീന്‍ രൂപതകളില്‍ സേവനംചെയ്യുന്ന മലയാളി വൈദികരുടെ പ്രതിനിധികളായി ഫാ.സ്റ്റാന്‍ലി വില്‍സണ്‍, ഫാ. തോമസ് ജോണ്‍ എന്നിവരും ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഭദ്രാസന സെക്രട്ടറി ഫാ. ഹാപ്പി ജേക്കബ്, മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഭദ്രാസന സ്രെകട്ടറി ഫാ. എല്‍ദോസ് കവുങ്ങുംപിള്ളില്‍, മാര്‍ത്തോമ്മാ സഭാ ഭദ്രാസന സ്രെകട്ടറി ഫാ. പി. റ്റി. തോമസ് എറമ്പില്‍, ക്‌നാനായ സിറിയന്‍ യാക്കോബായ സഭയില്‍നിന്നും ഫാ. ജോമോന്‍ പുന്നൂസ്, ചര്‍ച്ച് ഓഫ് സൗത്ത് ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് ഫാ. വിജി വര്‍ഗ്ഗീസ് ഈപ്പന്‍, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതാ ചാന്‍സിലര്‍ ഫാ. മാത്യു പിണക്കാട്ട്, കമ്മീഷന്‍ അംഗങ്ങളായ മാര്‍ട്ടിന്‍ ബ്രഹ്മകുളം, റോബിന്‍ ജോസ് പുല്‍പറമ്പില്‍, ഷോജി തോമസ് എന്നിവര്‍ സംസാരിച്ചു.

കമ്മീഷന്‍ സ്രെകട്ടറി മനോജ് ടി. ഫ്രാന്‍സിസ്, അംഗങ്ങളായ സി. ലീന മേരി, ബയ്‌സില്‍ ജോസഫ്, ജോബി സി. ആന്റണി, ടോമി പാറക്കല്‍ എന്നിവര്‍ സമ്മേളനത്തിനു നേതൃത്വം നല്കി.


  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions