സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ എല്ലാമാസവും നടന്നുവരുന്ന നൈറ്റ് വിജില്‍ വര്‍ഷാവസാനവും പുതുവത്സരവും പ്രമാണിച്ച് വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് ശുശ്രൂഷകള്‍ നടക്കുക .
ഡയറക്ടര്‍ ഫാ.ഷൈജു നടുവത്താനിയിലും സെഹിയോന്‍ ടീമും നയിക്കുന്ന നൈറ്റ് വിജില്‍ ഡിസംബര്‍ 31 ന് രാത്രി 10മുതല്‍ ജനുവരി 1 വെള്ളി പുലര്‍ച്ചെ 1 മണി വരെയാണ് നടക്കുക.
WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്. ജപമാല, വചന പ്രഘോഷണം, ആരാധന എന്നിവയോടൊപ്പം വര്‍ഷാവസാന പുതുവത്സര പ്രാര്‍ത്ഥനകളോടെ നടക്കുന്ന നൈറ്റ് വിജിലിലേക്ക് സെഹിയോന്‍ യുകെ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജേക്കബ് 07960 149670.