സ്പിരിച്വല്‍

'സുവാറ 2020 'ബൈബിള്‍ ക്വിസ് വിജയികള്‍ക്ക് ആയുള്ള അനുമോദന യോഗം 9 ന്

ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ മതപഠന ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി നടത്തി വന്നിരുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരത്തില്‍ വിജയികളായിട്ടുള്ളവരെ എല്ലാവരെയും ഒന്നിച്ചു ചേര്‍ത്തുള്ള അനുമോദനയോഗം ജനുവരി 9 ന് രൂപതാധ്യക്ഷന്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മഹനീയ സാന്നിധ്യത്തില്‍ സംഘടിപ്പിക്കുന്നു.

ജൂണ്‍ 6 ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരിതെളിച്ച സുവാറ 2020 ബൈബിള്‍ ക്വിസ് മത്സരം മൂന്ന് റൗണ്ടുകളും പൂര്‍ത്തിയാക്കി ആണ് സമാപനം കുറിക്കുന്നത് . രൂപതയിലെ രണ്ടായിരത്തില്‍പരം വരുന്ന മതപഠന കുട്ടികളാണ് ഈ ബൈബിള്‍ ക്വിസ് പഠന മത്സരത്തില്‍ പങ്കെടുത്തത് . മൂന്ന് എയ്ജ് ഗ്രൂപ്പുകാര്‍ക്കായിട്ട് എല്ലാ ആഴ്ചകളിലുമാണ് മത്സരങ്ങള്‍ നടത്തിയിരുന്നത് . ഓരോ എയ്ജ് ഗ്രൂപ്പിലെ കുട്ടികള്‍ ബൈബിളിലെ അഞ്ചു പുസ്തകങ്ങള്‍ വച്ച് ഏകദേശം 80 തില്‍പരം അധ്യായങ്ങളണ് ഈ ദിവസങ്ങളില്‍ വായിച്ച് പഠിച്ചത് . മൂന്ന് എയ്ജ് ഗ്രൂപ്പുകളിലായിട്ട് 15 പുസ്തകങ്ങളിലായിട്ട് ഏകദേശം 250 തില്‍ അധികം അധ്യാങ്ങളാണ് കുട്ടികള്‍ പഠിച്ചത് .

ബൈബിള്‍ ചലഞ്ച്
സുവാറ ബൈബിള്‍ ക്വിസ് മത്സരത്തില്‍ പങ്കെടുത്ത 2040 കുട്ടികളുടെ പേരില്‍ കുറഞ്ഞത് 2040 ബൈബിളുകളെങ്കിലും മിഷന്‍ പ്രദേശങ്ങളില്‍ എത്തി ക്കുക എന്ന ഉദ്ദേശത്തോടെ രൂപതയിലെ ബൈബിള്‍ അപ്പോസ്റ്റലേറ്റ് നിങ്ങളുടെ മുമ്പില്‍ ബൈബിള്‍ ചലഞ്ചുമായി എത്തിയിരുന്നു.

ഒരു ബൈബിള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് 2.50 പൗണ്ടാണ് ചിലവാക്കുന്നത് . നിങ്ങളുടെ കുട്ടികളുടെ പേരില്‍ ബൈബിള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് താല്പര്യപെടുന്നുവെങ്കില്‍ ജനുവരി മാസം 8 നു 5 മണിക്ക് മുമ്പായി പണം അയക്കണമെന്ന് താല്പര്യ പെടുന്നു . നിങ്ങള്‍ സ്‌പോണ്‍സര്‍ ചെയുന്ന തുക മുഴുവനും ആന്ധ്ര പ്രദേശിലെ അദിലാബാദ് (Adilabad) രൂപതാ ബിഷപ്പ് ആന്റണി പ്രിന്‍സ് ( Bishop Mar Antony Prince Panengaden) പിതാവിന് കൈമാറുന്നു. ബൈബിള്‍ ചലഞ്ചിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ബൈബിള്‍ അപ്പോസ്റ്റോലെറ്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

http://smegbbiblekalotsavam.com/?page_id=761

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions