സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവത്തിന്റെ മത്സരങ്ങളുടെ വിജയികളെ 10ന് പ്രഖ്യാപിക്കും

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവത്തിന്റെ വിജയികളെ 10ന് പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് രൂപത നടത്തിയ വെര്‍ച്വല്‍ ബൈബിള്‍ കലോത്സവത്തിനു അത്ഭുതപൂര്‍വ്വമായ പിന്തുണയായിരുന്നു ഏവരില്‍നിന്നും ലഭിച്ചത്. ഓരോ മത്സര ഇനങ്ങള്‍ക്കും ലഭിച്ച എന്‍ട്രികള്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു.

ചുരുങ്ങിയ സമയംകൊണ്ട് റിസള്‍ട്ട് പബ്ലിഷ് ചെയ്യുക എന്നത് ഏറെ ശ്രമകരമായിരുന്നുവെങ്കിലും ഏവരും ആകാംഷയോടെ കാത്തിരുന്ന മത്സര ഫലം ജനുവരി 10 ന് തന്നെ പ്രഖ്യാപിക്കുവാന്‍ സാധിക്കുന്നു. 10ന് വൈകിട്ട് 4ന് രൂപതയുടെ ബൈബിള്‍ അപ്പോസ്റ്റലേറ്റിന്റെ ഡയറക്ടര്‍ ജോര്‍ജ് എട്ടുപറയില്‍ അച്ചന്റെ സ്വാഗത പ്രസംഗത്തോടെ ഫലപ്രഖ്യാപന വെര്‍ച്വല്‍ മീറ്റിംഗ് ആരംഭിക്കും. ജോസഫ് സ്രാമ്പിക്കല്‍ പിതാവ് വിജയികളെ പ്രഖ്യാപിക്കുന്നത് ഉത്ഘാടനം ചെയ്തുകൊണ്ട് അനുഗ്രഹ പ്രഭാഷണം നടത്തും . ആന്ധ്ര പ്രദേശിലെ അദിലാബാദ് രൂപത അധ്യക്ഷന്‍ മാര്‍ പ്രിന്‍സ് ആന്റണി പനങ്ങാടെന്‍ പിതാവും , രൂപത വികാരി ജനറാള്‍ പെരിയ ബഹുമാനപ്പെട്ട ജിനോ അരീക്കാട്ട് അച്ചനും ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും. രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് അംഗങ്ങള്‍ വിജയികളെ പ്രഖ്യാപിക്കും .

പരിമിതമായ സാഹചര്യത്തില്‍നിന്നുകൊണ്ട് എല്ലാവരെയും ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ ഓരോ എയ്ജ് ഗ്രൂപ്പുകാര്‍ക്കും വ്യത്യസ്തങ്ങളായ മത്സരങ്ങളായിരുന്നു രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് ഈ വര്‍ഷം സംഘടിപ്പിച്ചിരുന്നത് . ബൈബിള്‍ കലോത്സവ മത്സരങ്ങളുടെ റീജിയണല്‍ തലത്തിലുള്ള വിജയികളുടെ പേരുകള്‍ http://smegbbiblekalotsavam.comഎന്ന വെബ്‌സൈറ്റില്‍ 11ന് രാവിലെ 10 മണി മുതല്‍ ലഭ്യമായിരിക്കും.

രൂപത ബൈബിള്‍ കലോത്സവ മത്സരങ്ങളുടെ വിജയികളെ ജനുവരി 10ന് പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിന് രൂപതയുടെ YouTube ചാനല്‍

https://m.youtube.com/channel/UCATV4kb3hfbBGbdR_P0-wXw സന്ദര്‍ശിക്കുക

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions