സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സുവിശേഷ വല്‍ക്കരണ മഹാ സംഗമം മാര്‍ ജോര്‍ജ് ആലഞ്ചേരി ഉത്ഘാടനം ചെയ്യും

പ്രസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ 27ന് സംഘടിപ്പിക്കുന്ന സുവിശേഷ വല്‍ക്കരണ മഹാസംഗമത്തിന്റെ 'സുവിഷേശത്തിന്റെ ആനന്ദം ' ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. രൂപതയിലെ വിവിധ ഇടവകകളിലെയും മിഷനുകളിലെയും ആളുകള്‍ ഓണ്‍ലൈനില്‍ പങ്കെടുക്കുന്ന മഹാ സുവിശേഷ സംഗമം സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉത്ഘാടനം ചെയ്യും . രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അദ്ധ്യക്ഷത വഹിക്കുന്ന ഈ സംഗമത്തില്‍ കേരള സഭയിലെ അനുഗ്രഹീതരായ പ്രമുഖ സുവിശേഷപ്രഘോഷകര്‍ ഇടതടവില്ലാതെ തുടര്‍ച്ചായി മൂന്നര മണിക്കൂര്‍ സുവിശേഷ പ്രഘോഷണം നടത്തും .

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ കൂടി ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് കൂടി ലഭ്യമാകുന്ന രീതിയില്‍ ആണ് സംഗമം ക്രമീകരിച്ചിരിക്കുന്നത് . ഫാ.ജോര്‍ജ് പനയ്ക്കല്‍ വിസി, ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ.ഡൊമിനിക് വാളന്മനാല്‍, ഫാ.ഡാനിയല്‍ പൂവണ്ണത്തില്‍, ഫാ.മാത്യു വയലാമണ്ണില്‍ സിഎസ്ടി, സിസ്റ്റര്‍ ആന്‍മരിയ എസ്എച്ച്, ഷെവ. ബെന്നി പുന്നത്തറ, തോമസ് പോള്‍, സാബു ആറുതൊട്ടി, ഡോ.ജോണ്‍ ഡി., സന്തോഷ് കരുമത്ര, മനോജ് സണ്ണി, സെബാസ്റ്റ്യന്‍ താന്നിക്കല്‍, റെജി കൊട്ടാരം, ടി. സന്തോഷ് , സജിത്ത് ജോസഫ്, ജോസഫ് സ്റ്റാന്‍ലി, പ്രിന്‍സ് വിതയത്തില്‍, പ്രിന്‍സ് സെബാസ്റ്റ്യന്‍ എന്നിവര്‍ വചനം പങ്കുവച്ചു സംസാരിക്കും. പ്രോട്ടോസിെ ഞ്ചലൂസ് മോണ്‍. ഡോ. ആന്റണി ചുണ്ടലിക്കാട്ട് മോഡറേറ്ററായിരിക്കും. സിഞ്ചെലുസ് മോണ്‍. ജോര്‍ജ് ചേലയ്ക്കല്‍ സ്വാഗതവും രൂപത സുവിശേഷവത്കരണ കോഓര്‍ഡിനേറ്റര്‍ ഡോ.ജോസി മാത്യു നന്ദിയും പറയും.

കോവിഡ് മഹാമാരിയില്‍ ലോകം വലയുമ്പോള്‍ ദൈവചനത്തിലൂടെ ആശ്വാസം കണ്ടെത്തുവാനും അനേകരിലേക്കു ദൈവവചനം എത്തിച്ചേരുവാനും , സഭയോടൊന്ന് ചേര്‍ന്ന് നിന്ന് ദൈവവചനം ശ്രവിക്കാനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഒരുക്കിയിരിക്കുന്ന ഈ മഹാ സുവിശേഷ വല്‍ക്കരണ സംഗമത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥന സഹായം തേടുന്നതായും സംഘാടക സമിതി അറിയിച്ചു.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions