സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പുതിയ വൈദികര്‍ സ്ഥാനമേറ്റു

ബിര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പുതിയ നിയമനങ്ങള്‍. 'സുവിശേഷകന്റെ ജോലി' ഏറ്റെടുത്ത് സഭാസമൂഹത്തെ നയിക്കുവാന്‍ വിവിധ മിഷനുകളില്‍ വൈദികരെ നിയമിച്ചതായി രൂപതാ നേതൃത്വം അറിയിച്ചു. ഫാ. ജോസ് അന്ത്യാകുളം MCBS, ഫാ. ജോബിന്‍ കോശക്കല്‍ VC, ഫാ. ജോ മാത്യു മൂലെച്ചേരി VC , ഫാ. ജിനു മുണ്ടുനടക്കല്‍ എന്നിവരെ രൂപതയുടെ പുതിയ ശുശ്രൂഷാമേഖലകളില്‍ നിയമിച്ചതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.

ബെക്‌സില്‍, ബ്രൈറ്റണ്‍, ഈസ്റ്റ്‌ബോണ്‍, ഹെയ്ല്‍ഷാം, ഹേസ്റ്റിംഗ്‌സ് എന്നിവ ഉള്‍ക്കൊള്ളുന്ന സെന്റ് തോമസ് മൂര്‍ പ്രോപോസ്ഡ് മിഷന്റെയും, സെന്റ് കാതറീന്‍ പ്രോപോസ്ഡ് മിഷന്റെയും (ചിചെസ്റ്റര്‍, ലിറ്റില്‍ഹാംപ്ടണ്‍, വര്‍ത്തിങ്) കോര്‍ഡിനേറ്ററായി ഫാ. ജോസ് അന്ത്യാകുളം MCBS നിയമിതനായി.

സെന്റ് കാര്‍ഡിനല്‍ ന്യൂമാന്‍ മിഷന്‍ ഓക്‌സ്‌ഫോര്‍ഡ് & ബാന്‍ബറിയുടെ ഡയറക്ടറായി ഫാ. ഫാ. ജോബിന്‍ കോശക്കല്‍ VC യെ നിയമിച്ചതായും രൂപതാകേന്ദ്രത്തില്‍ നിന്നും അറിയിച്ചു. എപ്പാര്‍ക്കിയുടെ അസ്സോസിയേറ്റ് ഫിനാന്‍സ് ഓഫീസര്‍, രൂപതാധ്യക്ഷന്റെ സെക്രട്ടറി ഏന്നീ ചുമതലകള്‍ ആയിരിക്കും ഫാ. ജോ മാത്യു മൂലെച്ചേരി VC നിര്‍വഹിക്കുക.

ഔര്‍ ലേഡി ഓഫ് ലൂര്‍ഡ്‌സ് മിഷന്‍ പീറ്റര്‍ബറോ & സ്പാല്‍ഡിങ് ന്റെ ഡയറക്ടറും സേക്രട്ട് ഹാര്‍ട്ട് പ്രോപോസ്ഡ് മിഷന്‍ കിംഗ്‌സ്‌ലിന്‍ & ബോസ്റ്റണ്‍ ന്റെ കോര്‍ഡിനേറ്ററായും ഫാ. ജിനു മുണ്ടുനടക്കലിനെയും നിയമിച്ചതായി രൂപതാധ്യക്ഷന്‍ അറിയിച്ചു.

പുതിയതായി നിയമിതരായ വൈദികര്‍ക്ക് രൂപതാസമൂഹം ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു.

  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മീനമാസ പൂജ ശനിയാഴ്ച
  • പത്തൊമ്പതാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി
  • ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പിളില്‍ മാര്‍ച്ച് 3 ന്
  • ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 28ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14ന്
  • ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം
  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions