സ്പിരിച്വല്‍

ജോസഫിന്‍ ധ്യാനം 17, 18, 19 തീയതികളില്‍


ആഗോള സഭ പ്രഖ്യാപിച്ചിരിക്കുന്ന യൗസേപ്പ് പിതാവിന്റെ വര്‍ഷം, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ സുമുചിതമായി ആചരിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി, 19ാം തീയതിയിലെ യൗസേപ്പ് പിതാവിന്റെ തിരുനാളിന് വിശ്വസികളെ ഒരുക്കുവാന്‍, മാര്‍ച്ച് 17,18,19 തീയതികളില്‍, രൂപത ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍, ജോസഫിന്‍ ധ്യാനം ക്രമീകരിച്ചിരിക്കുന്നു.

17ന് വൈകുന്നേരം 7.30ന് സി ഞ്ചലൂസ് മോണ്‍. ജോര്‍ജ് തോമസ് ചേല്ക്കല്‍ ആരംഭ സന്ദേശം നല്‍കുകയും, ലിജേഷ് മുക്കാട്ട് അച്ചന്‍ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും.

18ന് വെകിട്ട് സിഞ്ചലൂസ് മോണ്‍. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍ അച്ചന്‍ ആരംഭ സന്ദേശം നല്‍കുകയും, ജോ മാത്യു മൂലേച്ചേരി അച്ചന്‍ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും. രണ്ടു ദിവസങ്ങളിലും, പ്രഭാഷണങ്ങള്‍ക്ക് ശേഷം പരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധന ഉണ്ടായിരിക്കും.

19ന് വൈകുന്നരം 6.30 മുതല്‍ 9 മണി വരെ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും, വചന സന്ദേശം നല്കുകയും ചെയ്യും.

രൂപതയുടെ യൂട്യൂബ് ചാനല്‍ (@CSMEGB), സൂം (id: 912 2544 127; password: 1947) ഇവയിലൂടെ ധ്യാനം തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

ധ്യാനത്തില്‍ പങ്കെടുത്ത്, മാര്‍ യൗസേപ്പിതാവിന്റെ പ്രത്യേക മാദ്ധ്യസ്ഥത്തില്‍, ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍, രൂപത ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ഏവരേയും ക്ഷണിക്കുന്നു.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions