സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടനിലെ സീറോ മലബാര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി സംഗമം 'പേള്‍ ഗാലാ 'സംഘടിപ്പിക്കുന്നു

പ്രസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മൈഗ്രന്റ്‌സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഗ്രേറ്റ് ബ്രിട്ടനിലുള്ള വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠനത്തിനായി എത്തിയിരിക്കുന്ന സഭയില്‍പെട്ട വിദ്യാര്‍ത്ഥി കള്‍ക്കായി 'പേള്‍ ഗാലാ' എന്ന പേരില്‍ സംഗമം സംഘടിപ്പിക്കുന്നു. മാര്‍ച്ച് മാസം 28 ആം തിയതി ഓശാന ഞായറാഴ്ച സൂം മീറ്റിങ്ങിലൂടെ സംഘടിപ്പിക്കുന്ന സംഗമം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും . വൈകിട്ട് 7 മണിമുതല്‍ 9 മണിവരെയായിരിക്കും സംഗമം ഉണ്ടായിരിക്കുക.

പ്രശസ്ത സംഗീതജ്ഞനും യുവജന പരിശീലന രംഗത്ത് ഏറെ മികവ് തെളിയിച്ചിട്ടുമുള്ള റോമില്‍ നിന്നുമുള്ള ഫാ. ബിനോജ് മുളവരിക്കല്‍ ആണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത് . സഭയുടെ അവിഭാജ്യഘടകമായ യുവതീയുവാക്കള്‍ അവരുടെ ഭാവിജീവിതം കരുപ്പിടിപ്പിക്കാനുള്ള പ്രയാണത്തില്‍ ആല്‍മീയവും ഭൗതികവുമായ കാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദേശങ്ങളും സഹായവും നല്‍കുന്നതിനായി ഒരുക്കിയിട്ടുള്ളതാണ് 'പേള്‍ ഗാലാ' സംഗമം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൈഗ്രന്റ്‌സ് കമ്മീഷന്‍ , യൂത്ത് കമ്മീഷന്‍ , ഇവാ ഞ്ചലൈസേഷന്‍ കമ്മീഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സംഗമത്തില്‍ പങ്കെടുക്കാന്‍ താഴെ പറയുന്ന ലിങ്കില്‍ കൂടി രെജിസ്റ്റര്‍ ചെയ്യണമെന്ന് മൈഗ്രന്റ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ആന്‍ഡ്രൂസ് ചെതലന്‍ അറിയിച്ചു .

https://forms.office.com/Pages/ResponsePage.aspx?id=_TZTq6nQiE-Kztxy6twlvmjF1AYmKfBLrFYCvE1tlU1UNVJCTElETEFPSlJVRjlaVEpMSllRMVhCVy4u

വിശദവിവരങ്ങള്‍ അറിയുന്നതിനും എന്തെങ്കിലും കാര്യങ്ങള്‍ അറിയിക്കുന്നതിനും താഴെ കാണുന്ന മെയിലില്‍ ബന്ധപ്പെടാവുന്നതാണ്.

migrantsgb@csmegb.org

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions