സ്പിരിച്വല്‍

തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

പ്രെസ്റ്റണ്‍ :. കഴിഞ്ഞ ദിവസം അന്തരിച്ച ലണ്ടനിലെ പ്രമുഖ വ്യവസായിയും പൊതുപ്രവര്‍ത്തകനും, ഇന്ത്യന്‍ഹൈക്കമ്മീഷന്‍ മുന്‍ ഉദ്യോഗസ്ഥനുമായിരുന്ന തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തില്‍ ദുഃഖംരേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത. യുകെയിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി എക്കാലവും മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്ന ഒരു തികഞ്ഞ മനുഷ്യസ്‌നേഹിയും, യുകെ മലയാളികളുടെസുഹൃത്തും, മാര്‍ഗ്ഗദര്‍ശിയും ആയിരുന്ന ഒരു മഹദ് വ്യക്തിത്വമായിരുന്നു തെക്കുംമുറി ഹരിദാസ് എന്ന് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുസ്മരിച്ചു. മാനവികതയ്ക്കും മനുഷ്യസ്‌നേഹത്തിനും വലിയപ്രാധാന്യം കല്‍പ്പിച്ച് പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ശ്രീ ഹരിദാസിന്റെ നിര്യാണം മാലയാളിസമൂഹത്തിനൊന്നകെ വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് രൂപതാദ്ധ്യക്ഷന്‍ അറിയിച്ചു.

ലണ്ടനിലും യുകെയിലുമായി എത്തുന്ന നിരവധിചേര്‍ക്ക് അവരുടെ പ്രതിസന്ധികളില്‍ ആശ്രയമായി നിലകൊണ്ട ഹരിദാസ് ജീവകാരുണ്യ പ്രവര്‍ത്തനത്തോടൊപ്പം കലാസാംസ്‌കാരികരംഗങ്ങളിലും തന്റേതായ സംഭാവനകള്‍ നല്‍കി കടന്നുപോയ വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ആകസ്മികവിയോഗത്തില്‍ ദുഖാര്‍ത്തരായകുടുംബംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അനുശോചനം അറിയിക്കുകയുംആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുനതായി രൂപതാകേന്ദ്രത്തില്‍ നിന്ന് അറിയിച്ചു.

  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions