നന്മ തിന്മകളുടെ തിരിച്ചറിവിന്റെ കാലഘട്ടത്തില്‍,ടീനേജ് പ്രായക്കാരായ കുട്ടികളെ ക്രിസ്തുമാര്‍ഗത്തിന്റെ ചൈതന്യത്തില്‍ വളരാന്‍ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ അഭിഷേകാഗ്‌നി കാത്തലിക് ചില്‍ഡ്രന്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഏകദിന ഗ്ലോബല്‍ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് 24 ന് നടക്കും. പ്രശസ്ത ധ്യാനഗുരുവും വചന ശുശ്രൂഷകനുമായ
ഫാ. ഷൈജു നടുവത്താനിയുടെ നേതൃത്വത്തിലുള്ള അഭിഷേകാഗ്‌നി മിനിസ്ട്രി യുകെ ടീമാണ് പൂര്‍ണ്ണമായും ഇംഗ്‌ളീഷില്‍ നടക്കുന്ന ഈ ശുശ്രൂഷകള്‍ നയിക്കുന്നത്. .
കുട്ടികളിലെ ആത്മീയ മാനസിക വളര്‍ച്ചയെ മുന്‍നിര്‍ത്തി നിരവധിയായ ശുശ്രൂഷകള്‍ നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്‌നി മിനിസ്ട്രി കുട്ടികളിലെ ശാരീരിക മാനസിക വ്യതിയാനങ്ങളുടെ തുടക്കമായ ടീനേജ് പ്രായത്തില്‍ ഓരോരുത്തരിലും യേശുക്രിസ്തുവിലുള്ള കൂടുതല്‍ ആത്മീയ ഉണര്‍വ്വും നന്മയും ലക്ഷ്യമാക്കുന്ന, തീര്‍ത്തും അവരുടെ അഭിരുചിക്കിണങ്ങുന്നതുമായ വ്യത്യസ്തങ്ങളായ നിരവധി പ്രോഗ്രാമുകള്‍ ഉള്‍ക്കൊള്ളുന്ന ഈ ഏകദിന ധ്യാനത്തിലേക്ക് ഓരോ ടീനേജ് പ്രായക്കാരെയും ക്ഷണിക്കുകയാണ്.
www.afcmglobal.org/book എന്ന ലിങ്കില്‍ പ്രത്യേകമായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.13 മുതല്‍ 17 വരെയുള്ള ടീനേജ് പ്രായക്കാരായ കുട്ടികള്‍ക്ക് പങ്കെടുക്കാം.
യുകെ സമയം വൈകിട്ട് 6 മുതല്‍ രാത്രി 8.30 വരെയാണ് ശുശ്രൂഷകള്‍ നടക്കുക. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.
കോണ്‍ഫെറെന്‍സിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങള്‍ക്ക് ;
തോമസ് - 00447877 508926.
ജോയല്‍ - 0018327056495
സോണിയ - 00353879041272
ഷിജോ - 00971566168848