ലിവര്‍പൂള്‍: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ ലിവര്‍പൂളിലെ വിശ്വാസി സമൂഹത്തിനു ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും മുഹൂര്‍ത്തമായി കാര്‍മേല്‍ ഇടവക അംഗങ്ങള്‍ വാങ്ങി പുതുക്കി പണിത ദേവാലയത്തിന്റെ കൂദാശ ഞായറാഴ്ച . രാവിലെ പത്തുമണിക്ക് മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ റവ. ഡോ. ഐസക് മാര്‍ ഫീലക്സിനോസ് എപ്പിസ്‌കോപ്പ കൂദാശ നിര്‍വഹിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നിയന്ത്രണങ്ങളോടെയാണ് ശുശ്രൂഷകള്‍ നടത്തുക. രാവിലെ ഒമ്പതര മുതല്‍ ദേവാലയ കൂദാശയും വൈകിട്ട് മുതല്‍ പാഴ്‌സനേജിന്റെ കൂദാശയുടെ സംപ്രേക്ഷണവും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവക സെക്രട്ടറി രാജു മാത്യുവിനെ(07889217641) ബന്ധപ്പെടുക.