വൈകുന്നേരം കൃത്യം നാലിന് തന്നെ ഗില്‍ഡ് റൂമില്‍ നിന്നും പ്രസുദേന്തിമാരും വൈദീകരും പ്രദക്ഷിണമായി എത്തിയതിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ ഏവരെയും തിരുന്നാള്‍ ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്തു. പ്രാര്‍ത്ഥനാ ശുശ്രൂഷകളെ തുടര്‍ന്ന് ഷ്രൂഷ്ബറി രൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനന്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊടിയേറ്റ് നിര്‍വഹിച്ചു. ഇതേ തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും, ദിവ്യബലിയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടന്നു. ഫാ. മൈക്കിള്‍ ഗാനന്‍ ദിവ്യബലിയില്‍ മുഖ്യ കാര്‍മ്മികന്‍ ആയപ്പോള്‍ ,സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.നിക്ക് കെണ്‍, മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് അഞ്ചാനിക്കല്‍ എന്നിവര്‍ സഹകാര്‍മികരായി.
തിരുന്നാളിന് ഒരുക്കമായി ശനിയാഴ്ച ഫാമിലി യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടന്ന ചെയിന്‍ പ്രയറുകളും, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സിസ്റ്റര്‍ ആന്‍ മരിയ S.H നേതൃത്വം നല്‍കിയ ആത്മീയ ഒരുക്ക പ്രഭാഷണവും ഏറെ ഭക്തി നിര്‍ഭരമായി നടന്നു. മാഞ്ചസ്റ്റര്‍ മിഷനിലെ ഒട്ടേറെ കുടുംബങ്ങള്‍ സൂമിലൂടെ പ്രാള്‍ത്ഥനാ ശുശ്രൂഷകളില്‍ പങ്കാളികളായി.
ഇന്ന് വൈകുന്നേരം 5.30 ന് നടക്കുന്ന ദിവ്യബലിയിലും, നൊവേനക്കും നിയുക്ത ഹോളിഫാമിലി മിഷന്‍ ഡയറക്ടര്‍ ഫാ.വിന്‍സെന്റ് ചിറ്റിലപ്പള്ളി നേതൃത്വം നല്‍കും.
29 ന് വൈകുന്നേരം 6 ന് സിറോ മലങ്കര ക്രമത്തില്‍ നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും മാഞ്ചസ്റ്റര്‍ സിറോ മലങ്കര ചാപ്ലിന്‍ ഫാ.രഞ്ജിത് മഠത്തിറമ്പില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
30 ന് വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിയിലും നൊവേനയിലും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫാ.സജി മലയില്‍പുത്തന്‍പുരയില്‍ മുഖ്യ കാര്‍മ്മികനാകും.
ജൂലൈ ഒന്നാം തിയതി വൈകുന്നേരം ആറിന് ദിവ്യബലിക്കും നൊവേനക്കും പ്രെസ്റ്റണ്‍ സെന്റ്. അല്‍ഫോന്‍സാ കത്തീഡ്രല്‍ വികാരി ഫാ.ബാബു പുത്തന്‍പുരക്കല്‍ മുഖ്യ കാര്‍മ്മികനാകും.
ജൂലൈ രണ്ടാം തിയതി വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫാ.ആന്റണി ചുണ്ടലിക്കാട്ട് മുഖ്യ കമ്മികത്വം വഹിക്കും.
പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ മൂന്നാം തിയതി രാവിലെ പത്തിന് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍, പ്രസുദേന്തിമാര്‍ തുടങ്ങിയവര്‍ പ്രദക്ഷിണമായി പിതാവിനേയും മറ്റ് വൈദികരേയും അള്‍ത്താരയിലേക്ക് ആനയിക്കും. തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയില്‍ മുഖ്യ കര്‍മ്മികന്‍ ആകുമ്പോള്‍ ഒട്ടേറെ വൈദികര്‍ സഹ കാര്‍മ്മികരാകും. ദിവ്യബലി മദ്ധ്യേ മാഞ്ചസ്റ്റര്‍ മിഷനിലെ പതിനൊന്നു കുട്ടികള്‍ ആദ്യമായി ഈശോയെ സ്വീകരിക്കുമ്പോള്‍ അതൊരു ആത്മീയ അനുഭവമായി മാറും. ഇതേതുടര്‍ന്ന് മറ്റു തിരുന്നാള്‍ തിരുകര്‍മ്മങ്ങളും, ലദീഞ്ഞും, നൊവേനയും,വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടക്കും.
കോവിഡ് പ്രോട്ടോകോള്‍ നിലനിക്കുന്നതിനാല്‍ ഇക്കുറി തിരുന്നാള്‍ പ്രദക്ഷിണവും, മറ്റു കലാപരിപാടികളും ഒഴിവാക്കിയിരിക്കുകയാണ്. സാമൂഹിക അകലം പൂര്‍ണമായും പാലിക്കുന്നതിനാല്‍ മുഴുവന്‍ ആളുകളെയും പള്ളിയില്‍ ഉള്‍ക്കൊള്ളുവാന്‍ സാധിക്കാത്തതിനാല്‍ മാഞ്ചസ്റ്റര്‍ മിഷന്റെ ഫേസ്ബുക്ക് പേജിലൂടെയും, സെന്റ് ആന്റണീസ് പള്ളിയുടെ വെബ് സൈറ്റിലൂടെയും വിശ്വാസികള്‍ തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കാളികളാവണമെന്ന് മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു.
ജൂലൈ നാലാം തിയതി ഞാറാഴ്ച വൈകുന്നേരം 3.30 ന് നടക്കുന്ന താങ്ക്സ് ഗിവിങ് മാസ്സില്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ മുഖ്യ കാര്‍മ്മികനാവും. ഇതേത്തുര്‍ന്നാവും തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുക.