ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന നസ്രാണി ചരിത പഠന മത്സരങ്ങളുടെ ഫൈനല്‍ മത്സരം ഇന്ന് നടത്തപ്പെടും. രൂപതയിലെ വിവിധ റീജിയനുകളില്‍ നിന്നുള്ള എട്ടുകുടുംബങ്ങളാണ് ഫൈനല്‍ മത്സരത്തിലേക്ക് കടന്നിരിക്കുന്നത്. സഭാ സ്‌നേഹികള്‍ക്കും ചരിത്രപഠനാര്‍ത്ഥികള്‍ക്കും വളരെയേറെ ഉപകാരപ്രദമാകുന്ന രീതിയിലായിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത് . രണ്ടുഘട്ടങ്ങളായി നടത്തിയ മത്സരങ്ങളില്‍നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ ഓരോ റീജിയണിലെ ഓരോ കുടുംബങ്ങള്‍വീതമാണ് ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടിയത്. ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യതനേടിയവരെ അഭിനന്ദിക്കുന്നതോടൊപ്പം മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുടുംബങ്ങള്‍ക്കും അഭിമാനിക്കാം ഈ ചരിത്ര പഠനത്തിന്‍ന്റെ ഭാഗമായതില്‍ .ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് ശനിയാഴ്ച നടത്തപ്പടും .
മത്സരങ്ങളുടെ തത്സമയ സംപ്രഷണം രൂപതയുടെ യു ട്യൂബ് ചാനലിലൂടെ രണ്ടുമണിമുതല്‍ ലഭിക്കുന്നതാണ് . മത്സരങ്ങളുടെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിക്കും . തുടര്‍ന്ന് രൂപത പ്രോട്ടോ സെഞ്ചുല്ലെസ് ആന്റണി ചുണ്ടെലിക്കാട്ട് അച്ചനും വികാരി ജനറല്‍ അച്ചന്‍ ജിനോ അരീക്കാട്ട് അച്ചനും ആശംസ പ്രസംഗങ്ങള്‍ നടത്തും . തുടര്‍ന്ന് മത്സരാത്ഥികള്‍ മത്സരത്തിലേക്ക് പ്രവേശിക്കും . സാങ്കേതികവിദ്യയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് ആകര്‍ഷകമായ രീതിയിലാണ് മത്സരങ്ങള്‍ നടത്താന്‍ പരിശ്രമിച്ചിരിക്കുന്നത് . ബഹുമാനപെട്ട ജോര്‍ജ് ഏറ്റുപറയിലച്ചന്റെ നേതൃത്വത്തിലുള്ള ബൈബിള്‍ അപ്പസ്റ്റലേറ്റ് ടീം അംഗങ്ങളാണ് മത്സരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് .
'നസ്രാണി ' ഫൈനല്‍ മത്സരങ്ങള്‍ തത്സമയം കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://youtu.be/12zZkkdtPiw