നസ്രാണി ചരിത്ര പഠന മത്സരത്തില്‍ നസ്രാണി കുടുംബപട്ടം നേടി കേംബ്രിഡ്ജ് റീജിയന്‍. രണ്ടാം സ്ഥാനം പങ്കുവച്ച് മാഞ്ചെസ്റ്റെര്‍ , പ്രെസ്റ്റണ്‍ റീജിയനുകളും മൂന്നാം സ്ഥാനം നേടി ലണ്ടന്‍ ഗ്ലാസ്‌ഗോ റീജിയനുകളും. കുടുംബങ്ങള്‍ക്കായി നടത്തിയ ചരിത്രപഠന മത്സരം പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധനേടിയിരുന്നു.
കേംബ്രിഡ്ജ് റീജിയനിലെ ഔര്‍ ലേഡി ഓഫ് വാല്‍ഷിങ്ങ്ഹാം മിഷനിലെ ജോണി ജോസഫ് ആന്‍ഡ് ഫാമിലിയാണ് ഒന്നാം സ്ഥാനം നേടിയത് . രണ്ടാം സ്ഥാനം പങ്കുവച്ചത് മാഞ്ചസ്റ്റര്‍ റീജിയനിലുള്ള ഹള്ളില്‍ താമസിക്കുന്ന സെന്റ് എഫ്രേം പ്രൊപ്പോസഡ് മിഷനിലെ സജു പോള്‍ ആന്‍ഡ് ഫാമിലിയും പ്രെസ്റ്റന്‍ റീജിയനിലുള്ള സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ഇടവകയിലെ ഷിബു വെളുത്തേപ്പിള്ളി ആന്‍ഡ് ഫാമിലിയാണ് . മൂനാം സ്ഥാനം പങ്കുവച്ചത് ലണ്ടന്‍ റീജിയണിലെ ഹോളി ക്വീന്‍ ഓഫ് റോസറി മിഷന്‍ ടെന്‍ഹമിലെ അനുമോള്‍ കോലഞ്ചേരി ആന്‍ഡ് ഫാമിലിയും ഗ്ലാസ്‌ഗോ റീജിയണിലെ സെന്റ് അല്‍ഫോന്‍സാ ആന്‍ഡ് അന്തോണി, എഡിന്‍ബറോയിലുള്ള ഷോണി തോമസ് ആന്‍ഡ് ഫാമിലിയുമാണ് .
വിജയികള്‍ക്കും മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ബൈബിള്‍ അപ്പസ്റ്റോലെറ്റിന്റ എല്ലാവിധ അഭിനന്ദനങ്ങളും പ്രാര്‍ത്ഥനാശംസകളും അറിയിക്കുന്നു . മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുഗ്രഹാശംസകളോടെ ആരംഭിച്ച മത്സരം സഭ സ്‌നേഹികള്‍ക്കും ചരിത്രപഠനാര്‍ത്ഥികള്‍ക്കും വളരെ ഉപകാരപ്രദമായ രീതിയിലായിരുന്നു ക്രമീകരിച്ചിരുന്നത് . അവതരണമികവുകൊണ്ടും നൂതനസാങ്കേതിക വിദ്യകളുടെ ഉപയോഗംകൊണ്ടും ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ മത്സരമാണ് ഇന്നലെ നടന്നത് . രൂപതയുടെ യു ട്യൂബ് ചാനലിലൂടെ ലൈവ് ആയിട്ടാണ് മത്സരങ്ങള്‍ നടത്തിയത്.