മാഞ്ചസ്റ്റര്‍: സെന്റ് മേരീസ് മലങ്കര കാത്തലിക് മിഷന്‍ അതിന്റെ സ്വര്‍ഗീയ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍ 21, 22 തീയതികളില്‍ നോര്‍തെന്‍ഡെന്‍ സെന്റ്. ഹില്‍ഡാസ് ദൈവാലയത്തില്‍ വെച്ച് ആഘോഷിക്കപ്പെടുന്നു.
തിരുന്നാള്‍ കര്‍മ്മങ്ങള്‍ താഴെ പറയുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 21 ശനി
6.00 pm കൊടിയേറ്റ്, സന്ധ്യാ പ്രാര്‍ത്ഥന
ഓഗസ്റ്റ് 22 ഞായര്‍
2.45 pm വി. കുര്‍ബാന റവ. ഡോ. കുര്യാക്കോസ് തടത്തില്‍ (കോഡിനേറ്റര്‍ മലങ്കര കാത്തലിക് ചര്‍ച്ച് യു. കെ )
തിരുന്നാള്‍ സന്ദേശം ഫാ. മൈക്കിള്‍ ഗാനന്‍ (വികാരി ജനറല്‍, ഷ്രൂസ്‌ബെറി രൂപത)
4.30 pm തിരുന്നാള്‍ പ്രദക്ഷിണം
5.00 pm അനുമോദന സമ്മേളനം
6.00 pm നേര്‍ച്ച, സ്‌നേഹവിരുന്ന്.
തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും സ്‌നേഹപൂര്‍വം
ക്ഷണിക്കുന്നതായി മിഷന്‍ ഡയറക്ടര്‍ ഫാ. രഞ്ജിത്ത് മഠത്തിറമ്പില്‍, ട്രസ്റ്റി അഭിക് ജേക്കബ്, സെക്രട്ടറി രാജു ചെറിയാന്‍ എന്നിവര്‍ അറിയിച്ചു.