സ്പിരിച്വല്‍

ഗ്രേറ്റ്ബിട്ടന്‍ രൂപതയില്‍ ദൈവവിളി തിരിച്ചറിയല്‍ പ്രോഗ്രാമും ദൈവവിളി പ്രാര്‍ത്ഥനാചരണവും

യുവതിയുവാക്കള്‍ തങ്ങളുടെ ജീവിതവിളിയും ദൗത്യവും തിരഞ്ഞെടുക്കുന്നതിനുള്ള ദൈവികജ്ഞാmത്തിന്റെ വരമഴ പൊഴിയിച്ചുകൊണ്ട് ഗ്രേറ്റ്ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയില്‍ ദൈവവിളി പ്രാര്‍ത്ഥനാചരണം ആഗസ്റ്റ് 1 മുതല്‍ 8 വരെ നടന്നു.

ഞാന്‍ എന്തു തിരഞ്ഞെടുക്കണം? പൗരോഹിത്യവും, സന്ന്യാസവും, ദാമ്പത്യജീവിതവും ശ്രേഷ്ഠമായ ദൈവവിളികളാണ്. യുവാക്കള്‍ക്ക് തങ്ങളുടെ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനുള്ള മാര്‍ഗ്ഗനി ര്‍ദ്ദേശങ്ങളുമായി യുവവൈദികന്‍ ഫാ. കെവിന്‍ മുണ്ടക്കല്‍ നടത്തുന്ന പ്രഭാഷണം 'കോള്‍'

ആഗസ്റ്റ് 16 ന് ഓണ്‍ലൈനില്‍ (ZOOM) നടത്തപ്പെടും.

അമേരിക്കയിലെ ചിക്കാഗോ രൂപതയില്‍ ജനിച്ചു വളര്‍ന്ന് അമേരിക്കയിലും, റോമിലും കേരളത്തിലുമായി വൈദികപഠനം പൂര്‍ത്തിയാക്കി എല്ലാവര്‍ക്കും പ്രചോദനമായ പൗരോഹിത്യജീവിതം നയിക്കുന്ന ഫാ. കെവിന്‍ നയിക്കുന്ന ഈ പ്രഭാഷണം യുവാക്കള്‍ക്ക് ഉചിതമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുന്നതിനും അവരുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനും ഉതകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വൊക്കേഷന്‍ കമ്മീഷന്‍ വിഭാഗമാണ് ഈ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.

യുവാക്കള്‍ക്ക് അവരുടെ ദൈവവിളി മനസിലാക്കുന്നതിനും ജീവിതാന്തസ് തെരഞ്ഞെടുക്കുന്നതിനുമുള്ള അസുലഭ അവസരമായി ഈ പ്രഭാഷണത്തെ ഉപയോഗപ്പെടുത്തണമെന്ന് രുപതാ വൊക്കേഷന്‍ കമ്മീഷന്‍ അറിയിച്ചു.

  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മീനമാസ പൂജ ശനിയാഴ്ച
  • പത്തൊമ്പതാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി
  • ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പിളില്‍ മാര്‍ച്ച് 3 ന്
  • ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 28ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14ന്
  • ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം
  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions