യൂറോപ്പ് കേന്ദ്രീകരിച്ച് യുകെ യില്‍ 2009 ല്‍ ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട രണ്ടാം ശനിയാഴ്ച്ച കാത്തലിക് ബൈബിള്‍ കണ്‍വെന്‍ഷന്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിനുശേഷം സെപ്റ്റംബര്‍ മാസത്തില്‍ വീണ്ടും സ്ഥിരം വേദിയായ ബര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്റെറില്‍ പുനരാരംഭിക്കുന്നു. ലോക്ഡൗണില്‍ ഓണ്‍ലൈനിലായിരുന്നു ഇതുവരെയും കണ്‍വെന്‍ഷന്‍ നടത്തപ്പെട്ടത്.
ജപമാല രാഞ്ജിയുടെ മാധ്യസ്ഥം തേടി സെപ്റ്റംബര്‍ മാസ കണ്‍വെന്‍ഷന്‍ 11 ന് വിവിധ ശുശ്രൂഷകളുമായി ബെഥേലില്‍ നടക്കും. റവ.സേവ്യര്‍ ഖാന്‍ വട്ടായില്‍ സ്ഥാപിച്ച ഫാ സോജി ഓലിക്കലിലൂടെ യുകെ യിലും യൂറോപ്പിലും തുടക്കമിട്ട സെഹിയോന്‍ മിനിസ്ട്രിയിലൂടെ സവിശേഷമായ യൂറോപ്യന്‍ സംസ്‌കാരത്തില്‍ യേശുവിനെ രക്ഷകനും നാഥനുമായി ആയിരങ്ങള്‍ കണ്ടെത്തുവാന്‍ ഇടയാക്കിയ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ വീണ്ടും ബെഥേലില്‍ നടക്കുമ്പോള്‍ യുകെ യുടെ വിവിധ ദേശങ്ങളില്‍ പ്രാര്‍ത്ഥനാപൂര്‍വ്വമായ ഒരുക്കങ്ങള്‍ നടന്നുവരികയാണ് . കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ എത്തിച്ചേരുന്ന കണ്‍വെന്‍ഷനായി പ്രശസ്ത വചന പ്രഘോഷകനും ധ്യാന ഗുരുവുമായ സെഹിയോന്‍ യുകെയുടെ ആത്മീയ പിതാവ് ഫാ. ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തില്‍ വന്‍ ഒരുക്കങ്ങള്‍ നടന്നുവരികയാണ്.
കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും സെഹിയോന്‍ യുകെയുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ക്ലാസുകളും കണ്‍വെന്‍ഷനില്‍ ഉണ്ടായിരിക്കും. കുമ്പസാരം , സ്പിരിച്വല്‍ ഷെയറിംങ് , എന്നിവയും മലയാളം , ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ നടക്കുന്നതാണ് .
അത്ഭുതകരമായ വിടുതലും ജീവിത നവീകരണവും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന, രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന , വി. കുര്‍ബാന,വചന പ്രഘോഷണം,ദിവ്യ കാരുണ്യ ആരാധന എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണ്‍സണ്‍ +44 7506 810177
അനീഷ് 07760 254700
ബിജുമോന്‍ മാത്യു 07515 368239
യുകെ യിലെ വിവിധ ദേശങ്ങളില്‍ നിന്നായി കണ്‍വെന്‍ഷനിലേക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കോച്ചുകളെയും മറ്റ് വാഹനങ്ങളെപ്പറ്റിയുമുള്ള വിവരങ്ങള്‍ക്ക്
ബിജു എബ്രഹാം 07859 890267
ജോബി ഫ്രാന്‍സിസ് 07588 809478