മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ശനിയാഴ്ച
യുകെയിലെ പ്രമുഖവും ആദ്യകാല അസോസിയേഷനുകളിലുമൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (MMCA) ന്റെ 'മെഗാ ഓണം 2026' ആഗസ്റ്റ് 22 ശനിയാഴ്ച മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ നടക്കും. ഓണഘോഷ പരിപാടികളില്‍ യുക്മ നാഷണല്‍ ട്രഷറര്‍ ഷീജോ വര്‍ഗീസ് വിശിഷ്ടാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിര്‍വ്വഹിക്കും. പൊതുസമ്മേളനത്തില്‍ എം എം സി എ പ്രസിഡന്റ് റോസ്ബിന്‍ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജയന്‍ ജോണ്‍ സ്വാഗതം ആശംസിക്കും. യുക്മ മുന്‍ നാഷണല്‍ ജനറല്‍ സെക്രട്ടറിയും നിലവില്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനുമായ അലക്‌സ് വര്‍ഗീസ് ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. പൊതു സമ്മേളനത്തില്‍ ബിരുദം നേടിയവരെയും, ജി സി എസ് സി, എലെവല്‍ പരീക്ഷയില്‍ വിജയം നേടിയ അംഗങ്ങളുടെ മക്കളെയും മറ്റുള്ളവരെയും ആദരിക്കും. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ ജോയിന്റ് ട്രഷററും എം എം സി എ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവുമായ
More »
യുക്മ വള്ളംകളിയില്‍ എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി ; വനിതാ വിഭാഗത്തില്‍ ലിമയ്ക്ക് കിരീടം
യുക്മ കേരളപൂരം വള്ളംകളിയില്‍ കേരളത്തിലെ വള്ളംകളിയുടെ ആവേശം ബ്രിട്ടനിലെ മണ്ണില്‍ അലതല്ലി. മാന്‍വേഴ്‌സ് തടാകത്തില്‍ വള്ളങ്ങളുടെ ആവേശ പോരാട്ടത്തിനാണ് യുകെ മലയാളി സമൂഹം സാക്ഷ്യം വഹിച്ചത്.
27 ജലരാജാക്കന്മാര്‍ പങ്കെടുത്ത വള്ളം കളി മത്സരത്തില്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള എമറാള്‍ഡ് ഡ്രാഗണ്‍ ബോട്ട് ക്ലബ് ചാമ്പ്യന്മാരായി.
എടത്വാ വള്ളത്തില്‍ അനീഷ് ടി. ജെയിംസ് ക്യാപ്റ്റനായ ടീമാണ് ഒന്നാം സ്ഥാനം നേടിയത്.
മാഞ്ചസ്റ്ററില്‍ നിന്നുള്ള ചലഞ്ചേഴ്‌സ് ബോട്ട് ക്ലബ് പുളിങ്കുന്നു വള്ളവുമായി രണ്ടാം സ്ഥാനത്തെത്തി. മാത്യു ചാക്കോ ആയിരുന്നു ക്യാപ്റ്റന്‍. ലിവര്‍പൂളിലെ ജവഹര്‍ ബോട്ട് ക്ലബ് പുന്നമട വള്ളവുമായി മൂന്നാം സ്ഥാനം നേടി. ടീമിനെ ഹരി കുമാര്‍ ഗോപാലന്‍ നയിച്ചു.
പിസിബിസി ബോട്ട് ക്ലബിന്റെ പച്ച നാലാം സ്ഥാനത്തെത്തി. ബിനോജി ആന്റണി ക്യാപ്റ്റനായിരുന്നു. അമ്പലപ്പുഴയില്‍ നിന്നുള്ള വൈസ് ലിവര്‍പൂള്‍ സൂപ്പര്‍ കിങ്‌സ് ബോട്ട്
More »
യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്‌സില്‍
സ്വിന്‍ഡന്‍ : യുക്മ ഇസ കേരളപ്പൂരം വള്ളംകളിയോടനുബന്ധിച്ച് യുക്മ ഷീ ലീഡ്സ് സംഘടിപ്പിക്കുന്ന ഇസ തെരേസാസ് ലണ്ടന്‍ ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ - 2 വിലെത്തുന്നത് 12 സുന്ദരിമാര്‍. റാമ്പിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, അവസാന ഘട്ട പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് മത്സരാര്‍ത്ഥികള്‍.
യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറിയും യുക്മ ഷീ ലീഡ്‌സിന് നേതൃത്വവും വഹിക്കുന്ന റെയ്‌മോള്‍ നിധിരിയുടെ നേതൃത്വത്തില്‍ സ്വിന്‍ഡനിലെ ഹന്ഗ്രി ആന്‍ഡ് തേസ്റ്റി റെസ്റ്റോറന്റില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചത്. ഷോ ഡയറക്ടര്‍ കമല്‍രാജ് മാണിക്കത്തും കൊറിയോഗ്രാഫര്‍ ദിവ്യ രഞ്ജിത്തുമാണ് പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.
രാവിലെ ഒന്‍പത് മണിയോടെ ആരംഭിച്ച പരിശീലന പരിപാടിയില്‍ യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി മത്സരത്തിന്റെ വിശദവിവരങ്ങളും നിബന്ധനകളും മത്സരാര്‍ത്ഥികള്‍ക്ക് നല്‍കി.
More »
യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലക് വിജയി
യുക്മ - ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരത്തില്‍ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി അംഗമായ അംഗമായ പ്രജീഷ് സി തിലക് വിജയിയായി. ആഗസ്റ്റ് 15 ശനിയാഴ്ച നടക്കുന്ന എട്ടാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന്റെ മുഴുവന്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കും പ്രജീഷ് രൂപകല്പന ചെയ്ത ലോഗോയായിരിക്കും ഉപയോഗിക്കുക.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേര്‍ പങ്കെടുത്ത ലോഗോ മത്സരത്തില്‍ പ്രജീഷ് സി തിലകിന്റെ ലോഗോയാണ് യുക്മ ദേശീയ സമിതി തിരഞ്ഞെടുത്തത്. ലെസ്റ്ററില്‍ ക്രോണിക് ബ്രാന്‍ഡിംഗ് ആന്റ് ഡിസൈന്‍ എന്ന സ്ഥാപനം നടത്തി വരുന്ന പ്രജീഷ് ഒരു നല്ല ചിത്രകാരന്‍ കൂടിയാണ്. 15 വര്‍ഷത്തോളം ബഹ്‌റൈനിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ഗ്രാഫിക് ഡിസൈന്‍ മേഖലയില്‍ ജോലി ചെയ്തിട്ടുള്ള പ്രജീഷ് ഭാര്യ നയനയോടും മോള്‍ അര്‍പ്പിതയോടുമൊപ്പം നാല് വര്‍ഷം മുന്‍പാണ് യുകെയില്‍ എത്തിയത്. ലോഗോ മത്സരത്തില്‍ വിജയിയായ പ്രജീഷിന് വള്ളംകളി വേദിയില്‍ വെച്ച്
More »
വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ബിസിനസ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
ലണ്ടന്‍ : വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) യുകെ ബിസിനസ് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 28ന് ലണ്ടനിലുള്ള മാഗ്നാവിഷന്‍ ടിവി സ്റ്റുഡിയോയില്‍ വച്ച് പ്രൗഢഗംഭീരമായ നടത്തപ്പെട്ടു. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ മിനിസ്റ്റര്‍ ഫോര്‍ കമ്മ്യൂണിറ്റി അഫയേഴ്‌സ്, കോമണ്‍വെല്‍ത്ത്, എജ്യുക്കേഷന്‍, ഹെല്‍ത്ത്, ഐ.എം.ഒ, സയന്‍സ് ആന്‍ഡ് ടെക്‌നോളജി അശ്വിനി സത്താറു ചടങ്ങ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളി സമൂഹത്തിന്റെ വളര്‍ച്ചയിലും യുകെയിലെ സാമൂഹിക-സാമ്പത്തിക മേഖലകളിലും മലയാളി സംരംഭകര്‍ നടത്തുന്ന മികച്ച സംഭാവനകളെ അവര്‍ അഭിനന്ദിച്ചു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ബിസിനസ് ക്ലബ്ബിലൂടെ മലയാളി സംരംഭകര്‍ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് വരണമെന്നും അതിനായുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ എല്ലാ സഹായ സഹകരണങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു.
യുകെയിലെ മലയാളി സംരംഭകര്‍ക്കും വ്യവസായികള്‍ക്കും പരസ്പരം സഹകരിക്കാനും, പിന്തുണയ്ക്കാനും, പുതിയ
More »
യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്‌സില്‍
യുക്മ -ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ന്റെ തയ്യാറെടുപ്പുകള്‍ അതിവേഗം പുരോഗമിക്കുകയാണ്. ആഗസ്റ്റ് 15 ശനിയാഴ്ച റോഥര്‍ഹാം മാന്‍വേഴ്‌സ് ലെയ്ക്കില്‍ വെച്ച് നടക്കുന്ന എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയും ഓണച്ചന്തം 'മലയാളി സുന്ദരി സീസണ്‍ 2' മത്സരവും അനുബന്ധ കലാപരിപാടികളും ഏറ്റവും ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങളാണ് യുക്മ ദേശീയ സമിതി നടത്തി വരുന്നതെന്ന് ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.
ലണ്ടന്‍ കേരളപൂരം വള്ളംകളി 2026''ല്‍ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്‌സ് നറുക്കെടുപ്പും ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 മണിയ്ക്ക് നടക്കുന്നതാണ്. വള്ളംകളി മത്സരം നടക്കുന്ന റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് ലെയ്ക്ക് ട്രസ്റ്റ് ഓഫീസിലാണ് യോഗം നടക്കുന്നത്.
യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന
More »
മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ ഓള്‍ യുകെ വടംവലി ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച്ച; നടന്‍ നന്ദു ഉദ്ഘാടകന്‍
മെയ്ഡ്‌സ്റ്റോണ്‍ : മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്‍ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന ഓള്‍ യുകെ വടംവലി മത്സരം 26 ന് ഞായറാഴ്ച്ച കെന്റിലെ മെയ്ഡ്‌സ്റ്റോണില്‍ നടക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ഇരുപതോളം ടീമുകള്‍ മാറ്റുരക്കുന്ന വടംവലി മാമാങ്കത്തിന് മെയ്ഡ്‌സ്റ്റോണ്‍ ലിഷര്‍ സെന്റര്‍ സാക്ഷിയാകും. രാവിലെ 9 മണിക്ക് ടീമുകളുടെ രെജിസ്‌ട്രേഷന്‍ ആരംഭിച്ച് 10 മണിക്ക് ആവേശകരമായ മത്സരങ്ങള്‍ക്ക് തുടക്കമാകും.
ആഷ്ഫോര്‍ഡ് എംപി സോജന്‍ ജോസഫ് മുഖ്യാഥിതിയായിരിക്കും. സിനി ആര്‍ട്ടിസ്‌ററ് നന്ദു മത്സരങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. അത്യാകര്‍ഷകങ്ങളായ ക്യാഷ് അവാര്‍ഡുകളും ട്രോഫികളുമാണ് വിജയികളെ കാത്തിരിക്കുന്നത്. ചാമ്പ്യന്മാര്‍ക്ക് 1251 പൗണ്ട് ക്യാഷ് അവാര്‍ഡും എംഎംഎ നല്‍കുന്ന അത്യാകര്‍ഷകമായ ട്രോഫിയും ലഭിക്കുമ്പോള്‍ രണ്ടാം സ്ഥാനക്കാര്‍ക്ക് 701 പൗണ്ട് ക്യാഷ് അവാര്‍ഡും എംഎംഎ നല്‍കുന്ന ട്രോഫിയും, മൂന്നാം
More »
ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ വിശ്വാസ സംഗമം 'വാഴ് വ് ' സെപ്റ്റംബര്‍ 26ന്
ക്‌നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വാഴ് വ് അണിയറയില്‍ ഒരുങ്ങുന്നു. ക്‌നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ കോഡിനേറ്ററായി ഫാ. സുനി പടിഞ്ഞാറേക്കര ചാര്‍ജെടുത്തത് മുതല്‍ വാഴ് വ് പുതിയ തലത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ വാഴ് വ് നടത്തിയതിനുശേഷം രണ്ട് ഭവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു വരുകയാണ്. ഒരു ഭവനമായിരുന്നു ലക്ഷ്യമിട്ടത്. ഇത്തവണ സെപ്റ്റംബര്‍ 26ന് ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വാഴ് വ് നടത്തപ്പെടുമ്പോള്‍ ഭവന നിര്‍മ്മാണവും ചികിത്സാസഹായവും ലക്ഷ്യമിട്ടാണ് അണിയറയില്‍ പദ്ധതികള്‍ ഒരുക്കുന്നത്.
മെയ് 16ന് ലിവര്‍പൂളില്‍ നടത്തപ്പെട്ട എന്‍ട്രി പാസ് കിക്കോഫ് നിരവധി കുടുംബങ്ങള്‍ ആണ് ഗ്രാന്‍ഡ് സ്‌പോണ്‍സേഴ്‌സായി കടന്നുവന്നിരിക്കുന്നത്.. അന്നേദിവസം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹിച്ച്
More »
മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
ആഗോള മലയാളികളുടെ സ്വത്തവകാശ സംരക്ഷണത്തിനായുള്ള നിയമനിര്‍മാണത്തിന് നിര്‍ണായക നീക്കവുമായി യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) പ്രവര്‍ത്തനം സജീവമാക്കുന്നു. ഇതിനായി 'കേരള എന്‍.ആര്‍.ഐ & ഒ.സി.ഐ പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ആക്ട്, 2026' കരട് ചാണ്ടി ഉമ്മന്‍ എം.എല്‍.എയ്ക്ക് കൈമാറി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇത് സംബന്ധിച്ച പ്രവാസികളുടെ ആശങ്കകള്‍ പരിഹരിക്കുന്നത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യുക്മ ദേശീയ ഭരണസമിതി മൂന്ന് മുന്നണികളോടും ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ആദ്യമായി യു.കെ സന്ദര്‍ശിക്കുന്ന ഭരണകക്ഷി ജനപ്രതിനിധിയായ ചാണ്ടി ഉമ്മന്‍ എം.എല്‍.എയ്ക്ക് മുന്നില്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന നിവേദനവും അതോടൊപ്പം തയ്യാറാക്കിയ കരട് നിയമവും നല്‍കിയത്.
യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ ചാണ്ടി
More »