വിദേശം

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മാമോദീസ സ്വീകരിക്കാം; വിപ്ലവകരമായ തീരുമാനവുമായി മാര്‍പാപ്പ
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മാമോദീസ സ്വീകരിക്കുവാനും സഭയുടെ ചടങ്ങുകളില്‍ പങ്കാളികളാകുവാനും അനുവാദം നല്‍കി കത്തോലിക്കാ സഭ. തലത്തൊട്ടപ്പന്‍/തലതൊട്ടമ്മമാരാകാനും പള്ളികളില്‍ നടക്കുന്ന കല്യാണങ്ങളില്‍ സാക്ഷികളാകാനും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുമതി ഉണ്ടായിരിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. 'മറ്റു വിശ്വാസികളുടെ അതേ വ്യവസ്ഥകളില്‍

More »

സിഖ് ഭീകര സംഘടനാ നേതാവിന്റെ ഭീഷണി: എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചു കാനഡ
ഒട്ടാവാ : എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ഖലിസ്താന്‍ വിഘടനവാദിയും നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് തലവനുമായ ഗുര്‍പത്‌വന്ദ് സിങ് പന്നൂന്‍ നടത്തിയ ഭീഷണി നിസ്സാരമായി കാണേണ്ടതില്ലെന്ന് കാനഡ. പന്നൂനിന്റെ ഭീഷണി അതീവഗൗരവത്തോടെയാണ് കാണുന്നതും എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായും കാനഡ ഇന്ത്യയെ അറിയിച്ചു. വിമാനങ്ങള്‍ക്ക് നേരെയുയര്‍ന്ന ഭീഷണി

More »

എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് സിഖ് ഭീകര സംഘടനാ നേതാവിന്റെ ഭീഷണി; പ്രവാസികള്‍ ആശങ്കയില്‍
ന്യൂഡല്‍ഹി : ഖാലിസ്ഥാന്‍ വാദികള്‍ക്ക് പ്രോത്സാഹനമായി കാനഡ ആസ്ഥാനമായ ഭീകരസംഘടനയായ സിഖ് ഫോര്‍ ജസ്റ്റീസ് നേതാവ് ഗുര്‍പത്‌വന്ത് സിംഗ് പന്നൂണ്‍ എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കു നേരെയുയര്‍ത്തിയ ഭീഷണി ഗൗരവമുള്ളത് തന്നെയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. നവംബര്‍ 19നോ അതിനു ശേഷമോ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യുന്നവരുടെ ജീവന്‍ അപകടത്തില്‍ ആകുമെന്നായിരുന്നു

More »

അമേരിക്കയില്‍ 18 പേരെ കൂട്ടക്കൊല ചെയ്ത പ്രതിയുടെ മൃതദേഹം കണ്ടെത്തി
അമേരിക്കയിലെ മെയിനിലെ ലെവിസ്റ്റണില്‍ 18 പേരെ കൊലപ്പെടുത്തിയയാളെന്ന് സംശയിക്കുന്ന റോബര്‍ട്ട് കാര്‍ഡിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസം ഇയാളുടെ താമസസ്ഥലത്ത് നിന്നും ഒരു ആത്മഹത്യാകുറിപ്പ് പോലീസിന് കിട്ടിയിരുന്നു. മൃതദേഹം ലെവിസ്റ്റണില്‍ നിന്നും എട്ടു മൈല്‍ അകലെ ഹിസ്ബണ്‍ എന്ന വനപ്രദേശത്ത് നിന്നുമാണ്

More »

കാനഡ പൗരന്മാര്‍ക്ക് വിസ സൗകര്യം പുഃനസ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
നയതന്ത്ര തലത്തിലുള്ള വിഷയങ്ങളില്‍ മഞ്ഞുരുകിയതോടെ കാനഡ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ ഇന്ത്യ ഭാഗികമായി പുനഃസ്ഥാപിച്ചു. എന്‍ട്രി വിസ, ബിസിനസ് വിസ, കോണ്‍ഫറന്‍സ് വിസ, മെഡിക്കല്‍ വിസ എന്നിവയാണ് ഇന്ത്യ പുഃനസ്ഥാപിച്ചത്. ഇന്നു മുതല്‍ വിസ സൗകര്യം പുഃനസ്ഥാപിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഴ്ച്ച രാജ്യം വിട്ടിരുന്നു.

More »

അമേരിക്കയില്‍ മൂന്നിടങ്ങളില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു
അമേരിക്കയെ ഞെട്ടിച്ചു വീണ്ടും കൂട്ടക്കൊല . 10 കിലോമീറ്ററിനുള്ളില്‍ മൂന്നിടത്ത് അക്രമി നടത്തിയ വെടിവെപ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. അറുപതിലേറെ പേര്‍ക്ക് പരുക്ക് പറ്റി. ലൂവിസ്റ്റണിലെ ബോളിങ് അലി, ഒരു ബാര്‍, വാള്‍മാര്‍ട്ടിന്റെ വിതരണകേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവെപ്പ് നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല്‍പതുകാരനായ റോബര്‍ട്ട് കാഡ് എന്നയാളാണ്

More »

സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഹിസ്ബുള്ള ആക്രമണമെന്ന് റിപ്പോര്‍ട്ട്; പ്രസംഗം പാതി നിര്‍ത്തി ബൈഡന്‍
സിറിയയിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. കിഴക്കന്‍ സിറിയയിലെ ദേര്‍ എല്‍ -സൂര്‍ പ്രവിശ്യയിലെ അല്‍ ഒമര്‍ എണ്ണപ്പാടത്തിലെ യുഎസ് സൈനിക താവളത്തിലും അല്‍ ഷദ്ദാദിയിലുമാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തെ കുറിച്ച് വാഷിങ്ടണ്‍ പ്രതികരിച്ചിട്ടില്ല. ജോര്‍ദാന്‍, ഇറാഖ് അതിര്‍ത്തികള്‍ക്ക്

More »

ഗാസയില്‍ പ്രവേശിച്ച് ഇസ്രയേല്‍ സേന, കരയുദ്ധം ആരംഭിച്ചു
ഇസ്രയേല്‍ സൈന്യം ​ഗാസയില്‍ കരയുദ്ധം ആരംഭിച്ചു. കരയുദ്ധം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം ​ഗാസയില്‍ പ്രവേശിച്ചത്. ​ഹമാസിനെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമാണെന്നും വലിയ രീതിയിലുള്ള ആക്രമണത്തിലേക്ക് കടന്നിട്ടില്ലെന്നും ഇസ്രയേല്‍ ഭരണകൂടം പറയുന്നു. ബന്ദികളെ നേരിട്ട് മോചിപ്പിക്കാനാണ് ഇസ്രയേല്‍ സൈന്യം ​ഗാസയില്‍ പ്രവേശിച്ചതെന്നും

More »

ഹമാസ് തടവിലായിരുന്ന 2 അമേരിക്കന്‍ ബന്ദികളെ വിട്ടയച്ചു; നടപടി ഖത്തറിന്റെ മധ്യസ്ഥതയില്‍
ഗാസയില്‍ ഹമാസ് തടവിലായിരുന്ന രണ്ട് അമേരിക്കന്‍ ബന്ദികളെ വിട്ടയച്ചു. ഹമാസ് ടെലിഗ്രാം ചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒരു അമ്മയും മകളുമാണ് മോചിതരായതെന്ന് നയതന്ത്ര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയവരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരെ റെഡ് ക്രോസിന് കൈമാറിയിട്ടുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് വിട്ടയക്കാന്‍ തീരുമാനം ഉണ്ടായത്. 59, 18

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions