യു.കെ.വാര്‍ത്തകള്‍

സ്‌പോണ്‍സേര്‍ഡ് സ്റ്റഡി വിസകള്‍ക്കുള്ള അപേക്ഷകളില്‍ 40% ഇടിവ്
വിദേശ വിദ്യാര്‍ത്ഥികളെ കുറച്ച് ഇമിഗ്രേഷന്‍ കണക്കുകള്‍ കുറയ്ക്കാമെന്ന ഭരണകൂടത്തിന്റെ തീരുമാനം യുകെ യൂണിവേഴ്‌സിറ്റികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. സ്‌പോണ്‍സേഡ് വിസ ആപ്ലിക്കേഷന്‍ വലിയതോതില്‍ ഇടിഞ്ഞിരിക്കുകയാണ്. അടുത്ത അക്കാഡമിക് വര്‍ഷത്തേക്കുള്ള കോഴ്‌സുകള്‍ക്കായി അപേക്ഷിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ കുറവ് വന്നതായി ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കി. യുകെ യൂണിവേഴ്‌സിറ്റികള്‍ക്ക് കനത്ത സാമ്പത്തിക ആഘാതം സമ്മാനിക്കുന്നതാണ് ഈ തിരിച്ചടി. സ്‌പോണ്‍സേര്‍ഡ് സ്റ്റഡി വിസകള്‍ക്കുള്ള അപേക്ഷകളില്‍ 40% ഇടിവാണ് നേരിട്ടിരിക്കുന്നത്. മുന്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണങ്ങള്‍ റിക്രൂട്ട്‌മെന്റിനെ സാരമായി ബാധിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ മാസം 28,200 അപേക്ഷകളാണ് ഹോം ഓഫീസിന് ലഭിച്ചത്. 2023 ജൂണില്‍ 38,900 പേര്‍ അപേക്ഷിച്ച സ്ഥാനത്താണ് ഇത്. സമ്മറിലാണ്

More »

കെന്റിലെ ഗുരുദ്വാരയില്‍ സിഖ് വിശ്വാസികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച 17-കാരന്‍ അറസ്റ്റില്‍; കുത്തേറ്റത് 2 പേര്‍ക്ക്
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെന്റ് ഗ്രേവ്‌സെന്‍ഡിലെ ഗുരുദ്വാരയില്‍ കത്തിക്കുത്ത് നടത്തിയ കൗമാരക്കാരനെ പിടികൂടി. രണ്ട് സിഖ് വിശ്വാസികളെ ക്ഷേത്രത്തില്‍ വെച്ച് കുത്തിക്കൊല്ലാന്‍ ശ്രമിച്ച 17-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൗമാരക്കാരനായ അക്രമിയെ പോലീസ് ബലം പ്രയോഗിച്ച് കീഴടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗുരു നാനാക് ഡര്‍ബാര്‍ ഗുരുദ്വാരയ്ക്ക് പുറത്ത് കൈകളിലും, കൈത്തണ്ടയിലും മുറിവുകളുമായി നില്‍ക്കുന്ന വിശ്വാസികളുടെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. രണ്ടാഴ്ച മുന്‍പ്, പുതിയ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ ഈ ഗുരുദ്വാരയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് സമുദായങ്ങളുമായി അടുക്കാനുള്ള ലേബര്‍ പദ്ധതികളെ കുറിച്ച് റെയ്‌നര്‍ സിഖ് നേതാക്കളുമായി ചര്‍ച്ചയും നടത്തി. കുത്തേറ്റ രണ്ട് പേര്‍ക്കും ഏറ്റ പരുക്കുകള്‍ മാരകമല്ലെന്ന് കെന്റ് പോലീസ് പറഞ്ഞു.

More »

50 വര്‍ഷം മുമ്പ് ലിവര്‍പൂളില്‍ സ്ഥിരതാമസമാക്കിയ ആഫ്രിക്കക്കാരന് ഒടുവില്‍ പിആര്‍
യു കെയില്‍ എത്തി അര നൂറ്റാണ്ട് പിന്നിട്ടിട്ടും പിആര്‍ ലഭിക്കാതെവന്ന ആഫ്രിക്കക്കാരന് ഒടുവില്‍ ഹോം ഓഫീസ് പിആര്‍ നല്‍കി. പ്രദേശവാസികള്‍ക്കെല്ലാം പ്രിയങ്കരനായിരുന്ന, മുന്‍ ന്യൂസ് ഏജന്റിന് ഹോം ഓഫീസ് പി ആര്‍ നിഷേധിച്ചത് ഏറെ വിവാദമായിരുന്നു. യു കെയില്‍ എത്തി 50 വര്‍ഷം കഴിഞ്ഞപ്പോഴാണ് നെല്‍സണ്‍ ഷാര്‍ഡേ എന്ന 75 കാരന് പി ആര്‍ നല്‍കാന്‍ ഹോം ഓഫീസ് തീരുമാനിച്ചത്. 1977 ല്‍ യു കെയില്‍ എത്തി മേഴ്സിസൈഡില്‍ താമസമാക്കിയ വ്യക്തിയാണ് ഇദ്ദേഹം. വിറാലില്‍ 31 വര്‍ഷത്തോളം നെല്‍സണ്‍ ന്യൂസ് എന്ന ഷോപ്പും ഇയാള്‍ നടത്തിയിരുന്നു. എങ്കിലും യു കെ യില്‍ സ്ഥിരമായി താമസിക്കുന്നതിനുള്ള അനുമതി ഇദ്ദേഹത്തിന് നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ നെല്‍സണ്‍ നിയമനടപടി സ്വീകരിച്ചിട്ടുമുണ്ട്. നെല്‍സണ്‍ ഷാര്‍ഡെ നല്‍കിയ കേസില്‍ വരുന്ന ശരത്ക്കാലത്ത് കോടതി വിധി വരാനിരിക്കെയാണ്, ഇയാള്‍ക്ക് ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ നല്‍കാന്‍

More »

ലിവര്‍പൂളിലെ പ്രൈമറി സ്കൂളിലെ 2 കുട്ടികളുടെ മരണത്തില്‍ ആശങ്ക
ലിവര്‍പൂളിലെ ഒരു പ്രൈമറി സ്കൂളില്‍ രണ്ട് കുട്ടികള്‍ മരണമടഞ്ഞത് ആശങ്ക ഉണര്‍ത്തുന്നു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ആണ് കുട്ടികളുടെ മരണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരീകരിച്ചത്. കുട്ടികള്‍ ഇരുവരും ലിവര്‍പൂളിലെ എവര്‍ട്ടണിലുള്ള മില്‍സ്റ്റെഡ് പ്രൈമറി സ്കൂളില്‍ ആണ് പഠിച്ചിരുന്നത്. പഠനവൈകല്യമുള്ള കുട്ടികള്‍ക്കായുള്ള സ്കൂള്‍ ആണ് മില്‍സ്റ്റെഡ് പ്രൈമറി സ്കൂള്‍. മില്‍സ്റ്റെഡ് പ്രൈമറി സ്കൂളില്‍ നിലവില്‍ ജിയാര്‍ഡിയ അണുബാധയുടെ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. എങ്കിലും രണ്ടു കുട്ടികളുടെ മരണത്തിനു കാരണം ജിയാര്‍ഡിയ ആണെന്ന് പറയാന്‍ പറ്റില്ലെന്നാണ് യുകെഎസ്എച്ച്എ അറിയിച്ചത്. സാധാരണ ഗ്യാസ്ട്രിക് രോഗം മൂലം മരണം സംഭവിക്കുക ഇല്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടി കാണിക്കുന്നത്. രണ്ട് കുട്ടികളുടെ മരണവാര്‍ത്ത കടുത്ത ആശങ്കയാണ് അധ്യാപകരിലും

More »

കുടിയേറ്റ പ്രതിസന്ധി വഷളാകുമെന്ന് കീര്‍ സ്റ്റാര്‍മര്‍; റുവാന്‍ഡ സ്‌കീം റദ്ദാക്കിയതിന് സമ്മിശ്ര പ്രതികരണം
കുടിയേറ്റ പ്രതിസന്ധിയുടെ പേരില്‍ ടോറിപാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ചെങ്കിലും കീര്‍ സ്റ്റാര്‍മര്‍ക്കും കുടിയേറ്റ പ്രതിസന്ധി വലിയ വെല്ലുവിളിയാവുന്നു. മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് എതിരായ നടപടി ഫലം കാണാന്‍ വര്‍ഷങ്ങളെടുക്കും എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ചെറുബോട്ടുകളില്‍ കയറിയെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം സമീപഭാവിയില്‍ വര്‍ദ്ധിക്കുമെന്ന് കീര്‍ സ്റ്റാര്‍മര്‍ പറയുന്നു. മനുഷ്യക്കടത്ത് സംഘങ്ങളെ തകര്‍ക്കാനുള്ള തന്റെ പദ്ധതികള്‍ ചാനല്‍ കടത്ത് തടയുമെങ്കിലും ഇതിന് വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് പ്രധാനമന്ത്രി സമ്മതിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് ബോട്ടുകള്‍ തടയുമെന്ന് ഗ്യാരണ്ടി നല്‍കാനും അദ്ദേഹം തയ്യാറായില്ല. ആരും ഈ കടത്ത് നടത്താന്‍ പാടില്ല. എന്നാല്‍ എണ്ണം കുറയുന്നതിന് പകരം ഉയരുകയാണ്. അതിനാല്‍ കൃത്യമായ തീയതിയോ, എണ്ണമോ കുറിച്ചിടില്ല, ഇത് മുന്‍പ് പരാജയപ്പെട്ടതാണ്.

More »

എന്‍എച്ച്എസ് രോഗികളെ കൈമാറുന്ന കാലതാമസം ഒരു മാസം 32,000 ജീവനുകള്‍ കവരുന്നു!
ആംബുലന്‍സുകളില്‍ നിന്നും രോഗികളെ കൈമാറാന്‍ ഒരു മണിക്കൂറിലേറെ വേണ്ടിവരുന്ന സംഭവങ്ങള്‍ അഞ്ച് വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് പത്തിരട്ടി അധികമാണെന്ന് കണക്കുകള്‍. മേയ് മാസത്തില്‍ ആംബുലന്‍സുകളില്‍ നിന്നും രോഗികളെ കൈമാറുന്നതില്‍ നേരിട്ട കാലതാമസങ്ങള്‍ 32,000-ലേറെ പേരുടെ ജീവന്‍ അപകടത്തിലാക്കിയെന്നാണ് എന്‍എച്ച്എസ് മേധാവികളുടെ മുന്നറിയിപ്പ്. ആംബുലന്‍സുകള്‍ എ&ഇയില്‍ എത്തുകയും, എന്നാല്‍ തിരക്കേറിയ യൂണിറ്റുകളിലേക്ക് രോഗികളെ കൈമാറാന്‍ സാധിക്കാതെ പോകുന്നതാണ് പ്രതിസന്ധിയാകുന്നതെന്ന് അസോസിയേഷന്‍ ഓഫ് ആംബുലന്‍സ് ചീഫ് എക്‌സിക്യൂട്ടീവ്‌സ് പറഞ്ഞു. ഇതോടെ പാരാമെഡിക്കുകള്‍ക്ക് തിരികെ ഡ്യൂട്ടി ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യവും നേരിടും. എന്നിരുന്നാലും രോഗികള്‍ ആംബുലന്‍സുകള്‍ക്ക് പിന്നില്‍ കാത്തിരിക്കണമെന്ന് ഇതിന് അര്‍ത്ഥമില്ല. ആളുകളെ എ&ഇയിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാന്‍

More »

ഭഗവത്ഗീതയില്‍ തൊട്ട് ടോറി എംപിയായി ഇന്ത്യന്‍ വംശജയുടെ സത്യപ്രതിജ്ഞ
ഇന്ത്യന്‍ വംശജയായ യുകെ എംപി ശിവാനി രാജ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തു. ഭഗവത്ഗീതയില്‍ തൊട്ടായിരുന്നു ലെസ്റ്റര്‍ ഈസ്റ്റില്‍നിന്നുള്ള കണ്‍സര്‍വേറ്റീവ് എംപിയായ ശിവാനി സത്യപ്രതിജ്ഞ ചെയ്തത്. ഗുജറാത്തി പശ്ചാത്തലത്തില്‍ നിന്നും വരുന്ന ബിസിനസ്സുകാരിയാണ് ശിവാനി രാജ. 37 വര്‍ഷത്തെ ലേബര്‍ പാര്‍ട്ടി ആധിപത്യം തകര്‍ത്താണ് ശിവാനി ലെസ്റ്റര്‍ ഈസ്റ്റില്‍ വിജയിച്ചത്. 2022ലെ ഇന്ത്യപാകിസ്ഥാന്‍ ക്രിക്കറ്റ് കളിക്ക് ശേഷം ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായ പ്രദേശം കൂടിയായിരുന്നു ലെസ്റ്റര്‍. എതിരാളിയും ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ രാജേഷ് അഗര്‍വാളിന് 10,100 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ശിവാനിക്ക് ലഭിച്ചത് 14,526 വോട്ടുകളാണ്. 'ലെസ്റ്റര്‍ ഈസ്റ്റില്‍ നിന്ന് പാര്‍ലമെന്റ് പ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞത് അഭിമാനകരമാണ്. കിംഗ് ചാള്‍സിനോടും രാജ്യത്തിനോടും കൂറ് പുലര്‍ത്തുമെന്ന് ഈയവസരത്തില്‍

More »

യുവതി പ്രണയബന്ധം അവസാനിപ്പിച്ചതില്‍ കലിപൂണ്ട മുന്‍ കാമുകന്‍ ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറില്‍ കൂട്ടക്കൊല നടത്തി
യുവതി പ്രണയബന്ധം അവസാനിപ്പിച്ചതില്‍ കലിപൂണ്ട മുന്‍ കാമുകന്‍ ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറില്‍ കൂട്ടക്കൊല നടത്തി. യുവതിയെയും സഹോദരിയെയും അമ്മയെയും ആണ് വീട്ടില്‍ കെട്ടിയിട്ട് വെടിവെച്ച് കൊലപ്പെടുത്തിയത്. ബിബിസി താരത്തിന്റെ ഭാര്യയും, രണ്ട് പെണ്‍മക്കളുമാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. പെണ്‍മക്കളില്‍ ഒരാളുടെ മുന്‍ കാമുകനാണ് കുടുംബത്തെ കൂട്ടക്കൊല ചെയ്തത്. ബിബിസി താരമായ ജോണ്‍ ഹണ്ടിന്റെ ഭാര്യ 61-കാരി കരോള്‍ ഹണ്ട്, രണ്ട് പെണ്‍മക്കളായ 25-കാരി ലൂസി, 28-കാരി ഹന്നാ എന്നിവരെയാണ് വീട്ടില്‍ കെട്ടിയിട്ട് വെടിവെച്ച് കൊലപ്പെടുത്തിയത്. ലൂസിയുടെ മുന്‍ കാമുകന്‍ 26-കാരന്‍ കൈലി ഫോര്‍ഡാണ് കൂട്ടക്കൊല നടത്തിയത്. 24 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ നോര്‍ത്ത് ലണ്ടനിലെ സെമിത്തേരിയില്‍ കല്ലുകള്‍ക്ക് ഇടയില്‍ ഒളിച്ചിരിക്കവെയാണ് ഇയാളെ സായുധ പോലീസ് പിടികൂടിയത്. ക്രോസ്‌ബോ ഉപയോഗിച്ച് സ്വയം

More »

യുവ എംപിമാര്‍ക്കും വനിതകള്‍ക്കും താക്കോല്‍ സ്ഥാനം നല്‍കി സ്റ്റാര്‍മര്‍
അധികാരത്തിലെത്തിയ ലേബര്‍ സര്‍ക്കാര്‍ ഒട്ടേറെ മാറ്റങ്ങളാണ് മന്ത്രിസഭാ രൂപീകരണത്തില്‍ വരുത്തിയിരിക്കുന്നത്. ഇത്രയും കാലത്തിനിടെ യുകെ മന്ത്രിസഭയില്‍ അധികാരം ഏല്‍ക്കുന്ന ആദ്യത്തെ വനിതാ ചാന്‍സലര്‍ ആണ് റേച്ചല്‍ റീവ്സ് . സ്ത്രീ പ്രാതിനിധ്യത്തിലും സ്റ്റാര്‍മര്‍ മന്ത്രിസഭയും പാര്‍ലമെന്റും വളരെ മുന്നിലാണ്. ബ്രിട്ടീഷ് ജനസംഖ്യയുടെ 18 ശതമാനം വരുന്ന വെള്ളക്കാരല്ലാത്ത വംശീയ ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന 87 എം പി മാരാണ് പുതിയ പാര്‍ലമെന്റില്‍ ഉള്ളത്. അവരില്‍ 66 പേരും ലേബര്‍ അംഗങ്ങളാണ്. യുവ എംപിമാരെ നേതൃത്വനിരയിലേയ്ക്ക് കൊണ്ടു വരുന്നതിന് പ്രത്യേക പ്രാധാന്യമാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നടത്തിയിരിക്കുന്നത്. ഈ പാര്‍ലമെന്റില്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട 5 എംപിമാര്‍ക്കാണ് സ്റ്റാര്‍മര്‍ തന്റെ മന്ത്രിസഭയില്‍ സ്ഥാനം നല്‍കിയത്. പാര്‍ലമെന്റില്‍ മുന്‍ പരിചയമില്ലാത്ത എംപിമാര്‍ക്ക് മന്ത്രിസ്ഥാനം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions