പാരമ്പര്യ തനിമ വിളിച്ചോതുന്ന കലാപരിപാടികളുമായി 'വാഴ്വ് 2024' കൊടിയിറങ്ങി
ക്‌നാനായ കാത്തലിക് മിഷന്‍ യുകെ യുടെ നേതൃത്വത്തില്‍ നടത്തിയ രണ്ടാമത് കുടുംബ സംഗമം -വാഴ്വ് 2024- ന് ഗംഭീര പരിസമാപ്തി. ഏപ്രില്‍ 20, ശനിയാഴ്ച ബര്‍മിംങ്ഹാമിലെ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് UK യിലെ 15 ക്‌നാനായ മിഷനിലെ വിശ്വാസികള്‍ ഒന്നു ചേര്‍ന്നത്. ക്‌നാനായ സമുദായത്തിന്റെ വലിയ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെയും, ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ പിതാവിന്റെയും സാന്നിധ്യം 'വാഴ്വ് 2024 'ന് ആവേശമായി. പിതാക്കന്മാരെ ചെണ്ടമേളത്തിന്റെയും, സ്‌കോടിഷ് ബാന്റിന്റെയും, വെഞ്ചാമരത്തിന്റെയും, അകമ്പടിയോടെ നടവിളിച്ചാണ് ക്‌നാനായ ജനം വരവേറ്റത്.
പരിശുദ്ധ കുര്‍ബാനയുടെ ആരാധനയെ തുടര്‍ന്നുള്ള വി. കുര്‍ബാനയില്‍ പിതാക്കന്മാരോടൊപ്പം യു. കെ യിലെ മുഴുവന്‍ ക്‌നാനായ വൈദികരും, ബെല്‍ജിയത്തില്‍ നിന്നും വന്ന ഫാ.ബിബിന്‍ കണ്ടോത്ത്, ജര്‍മ്മനിയില്‍ നിന്നും വന്ന ഫാ. സുനോജ് കുടിലില്‍ എന്നിവരും
More »
'വാഴ്‌വ് 2024': യു.കെ ക്നാനായ കാത്തലിക് മിഷന്‍സ് കുടുംബ സംഗമ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
യു.കെയിലെ ക്നാനായ കത്തോലിക്കര്‍ക്ക് വേണ്ടി മാത്രമായി സ്ഥാപിതമായ 15 ക്നാനായ മിഷനുകളുടെ നേതൃത്വത്തില്‍ ഏപ്രില്‍ 20ന് നടത്തപ്പെടുന്ന രണ്ടാമത് ക്നാനായ കുടുംബ സംഗമത്തിന് 'വാഴ്‌വ് -2024 'ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യു.കെയില്‍ ക്നാനായക്കാരുടെ കൂട്ടായ്മകള്‍ ഏറെയുണ്ടെങ്കിലും, കോട്ടയം അതിരൂപതയോട് ചേര്‍ന്നു നിന്നുകൊണ്ട് നടത്തുന്ന ഈ കൂട്ടായ്മ വാഴ്‌വ് - 24 യു.കെ. യിലെ 15 ക്നാനായ മിഷനുകളും ഒന്നു ചേര്‍ന്ന് അണിനിരക്കുന്ന ഒരു വിശ്വാസ - പാരമ്പര്യ - പൈതൃക സമന്വയ മഹാസംഗമമായിട്ടാണ് യു.കെ.യിലെ ക്നാനായ കത്തോലിക്കാ വിശ്വാസികള്‍ ഉറ്റു നോക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയില്‍ ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറാള്‍ സജി മലയില്‍ പുത്തന്‍പുരയില്‍ അച്ചന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്.
യു.കെയില്‍ അനേക മഹാസംഗമങ്ങളുടെ വേദിയായിട്ടുള്ള ബര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍
More »
യു കെ മലയാളികളും യു കെ യിലെ റെസ്റ്റോറന്റ് വ്യവസായവും
ഭക്ഷണം എന്നത് ഏവരുടെയും അടിസ്ഥാന ആവശ്യങ്ങളിലൊന്നാണു. സ്വാദിഷ്ടവും രുചികരവും നയനങ്ങള്‍ക്ക് ആനന്ദദായകവുമായ ഭക്ഷണം ആസ്വദിക്കുന്നത് തന്നെ നമുക്ക് നല്‍കുന്നത് അനര്‍വചനീയമായ ഒരു അനുഭൂതിയാണു. ഒരു ചൊല്ലുണ്ട്, ഒരാളുടെ മനസ്സില്‍ കയറിപ്പറ്റാന്‍ ഏറ്റവും എളുപ്പം, സ്വാദിഷ്ട ഭക്ഷണം വെച്ചു വിളമ്പി നല്‍കി അവരെ സന്തോഷിപ്പിക്കുക എന്നത് തന്നെയാണു. ഇന്നത്തെ കാലഘട്ടത്തില്‍ മാനസിക
More »
സര്‍ഗം സ്റ്റീവനേജ്' ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷം ഏപ്രില്‍ ഏഴിന്
സ്റ്റീവനേജ് : ഹര്‍ട്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ 'സര്‍ഗം സ്റ്റീവനേജ്' ഒരുക്കുന്ന ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷത്തിന് ഏപ്രില്‍ ഏഴിന് ഞായറാഴ്ച ഡച്ച്വര്‍ത്ത് വില്ലേജ് ഹാള്‍ വേദിയാവും. അടുത്തടുത്തുവരുന്ന വിശേഷ പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.
ഈസ്റ്ററും വിഷുവും ഈദുള്‍ ഫിത്തറും
More »
യുകെ മലയാളി ട്രക്കേഴ്സ് അസോസിയേഷന്‍ രണ്ടാമത് സംഗമം
യുകെയിലെ മലയാളി ട്രക്കേഴ്സ് അസോസിയേഷന്‍ കൂട്ടായ്‌മയായ 'BRIKERS' ന്റെ രണ്ടാമത് സംഗമം പീക്ക് ഡിസ്ട്രിക്ടിലെ തോര്‍ഗ്ബ്രിഡ്ജ് ഔട്ട്ഡോര്‍ സെന്ററില്‍ മാര്‍ച്ച് 15 , 16 , 17 തീയതികളിലായി നടന്നു. മൂന്നു ദിവസങ്ങളിലായി നടന്ന സംഗമത്തില്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറുപതോളം ട്രക്ക് ഡ്രൈവേഴ്സ് ആണ് എത്തിയത്.
യുകെയില്‍ മലയാളികള്‍ തൊഴിലടിസ്ഥാനത്തില്‍ ഒത്തുകൂടിയ ആദ്യ
More »
യു കെ യിലെ പുതിയ കുടിയേറ്റ നിയമങ്ങള്‍: 'നിയമസദസ്' മികവുറ്റതായി
ലണ്ടന്‍ : യു കെയില്‍ അടുത്തിടെ പ്രഖ്യാപിച്ച പുതിയ കുടിയേറ്റ നയങ്ങള്‍ വിശദീകരിച്ചുകൊണ്ടും പഠനം, തൊഴില്‍ സംബന്ധമായി യു കെയില്‍ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള മറുപടി നല്‍കിക്കൊണ്ടും ഐഒസി (യു കെ) കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെബ്ബിനാര്‍ 'നിയമസദസ്' മികവുറ്റതായി.
നിയമവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഫെബ്രുവരി 25 ന് സംഘടിപ്പിച്ച
More »
ബ്ലാക്ക്ബേണ്‍ മലയാളി അസോസിയേഷന്‍ ഇരുപതാം വാര്‍ഷികവും പുതിയ ഭാരവാഹികളും
ബ്ലാക്ക്‌ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ (യുഎംഎ) തങ്ങളുടെ രൂപീകരണത്തിന്റെ ഇരുപതാം വാര്‍ഷികം ആഘോഷപൂര്‍വ്വം കൊണ്ടാടി. കഴിഞ്ഞ ശനിയാഴ്ച ഹര്‍സ്റ്റ് ഗ്രീന്‍ എബിസി വാര്‍ മെമ്മോറിയല്‍ ഹാളില്‍ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് പ്രസിഡന്റ് ബിജോയ് കോരയുടെ നേതൃത്വത്തില്‍ സെക്രട്ടറി ഏലിയാമ്മ എബ്രാഹം, ട്രഷറര്‍ സഞ്ജു ജോസഫ്, വൈസ് പ്രസിഡന്റ് ലിനു ജോര്‍ജ്, ജോയിന്റ് സെക്രട്ടറി അജില്‍
More »