ലണ്ടനില് പൂരപ്പറമ്പൊരുക്കി മട്ടന്നൂര് -ജയറാം ടീമിന്റെ 'മേളപ്പെരുമ'; പാട്ടിന്റെ പാലാഴി തീര്ത്ത് ചിത്രയും സംഘവും
ലണ്ടന് : ബ്രിട്ടനിലെ വാദ്യ- സംഗീത ആസ്വാദകരെ കോരിത്തരിപ്പിച്ച് നവധാര സ്കൂള് ഓഫ് മ്യൂസിക് ലണ്ടന്റെ ആഭിമുഖ്യത്തില് മേളപ്പെരുമ. വിനോദ് നവധാര എന്ന കലാകാരന്റെ ആത്മസമപ്പണത്തിന്റെ ഭാഗമായി ബ്രിട്ടന്റെ വിവധ ഭാഗങ്ങളില് കുടിയേറിയ മലയാളി സമൂഹത്തിലാകെ ആവേശമായി മാറിയ ചെണ്ട എന്ന കലാരൂപത്തിന്റെ മറക്കാനാവാത്ത ഉല്സവവേദിയായിരുന്നു ശനിയാഴ്ച ഹാരോയില് നടന്ന മേളപ്പെരുമയുടെ രണ്ടാം എഡിഷന്.
മട്ടന്നൂര് ശങ്കരന്കുട്ടി മാരാര്ക്കും മക്കള്ക്കും ഒപ്പം പ്രശസ്ത സിനിമാതാരം ജയറാമിനുമൊപ്പം അഞ്ഞൂറോളം ചെണ്ടക്കാരാണ് രണ്ടര മണിക്കൂറോളം ആടിത്തിമിര്ത്ത് ആസ്വാദകരെ കോരിത്തരിപ്പിച്ചത്. ഈ ആവേശത്തിന്റെ കൊടുമുടിയില് കുളിര്കാറ്റുപോലെ മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയും പിന്നണി ഗായകന് മധുബാലകൃഷ്ണനും പാട്ടുകളുടെ കെട്ടഴിച്ചപ്പോള് ആവേശത്തിനൊപ്പം രണ്ടായിരത്തോളം കാണികള്ക്കു അത് അവിസ്മരണീയ വിരുന്നായി.
More »
'യുക്മ കേരളപൂരം 2024' ലോഗോ മത്സരത്തിന് അപേക്ഷകള് ക്ഷണിക്കുന്നു
യുക്മ സംഘടിപ്പിക്കുന്ന ആറാമത് 'കേരളപൂരം 2024'ന്റെ ലോഗോ രൂപകല്പന ചെയ്യുവാന് യുക്മ ദേശീയ സമിതി മത്സരം നടത്തുന്നു. മത്സരത്തില് വിജയിക്കുന്ന ലോഗോയായിരിക്കും 'കേരളപൂരം2024'ന്റെ ഔദ്യോഗിക ലോഗോ ആയി ഉപയോഗിക്കുക. ലോഗോ മത്സര വിജയിക്ക് 100 പൗണ്ട് ക്യാഷ് അവാര്ഡും പ്രശംസാഫലകവും നല്കുവാന് ദേശീയ സമിതി തീരുമാനിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ലോഗോ അയച്ചുതരുന്ന മറ്റ് അഞ്ച് പേര്ക്കു കൂടി പ്രോത്സാഹന സമ്മാനവും നല്കുന്നതാണ്. യു.കെ മലയാളികള്ക്ക് മാത്രമാവും മത്സരത്തില് പങ്കെടുക്കുന്നതിന് അവസരമുള്ളത്. ലോഗോ അയച്ച് നല്കേണ്ട മത്സരത്തില് പങ്കെടുക്കാന് താത്പര്യമുള്ളവര് ലോഗോ അയച്ച് നല്കേണ്ട അവസാന തീയതി ജൂണ് 16 ഞായറാഴ്ചയാണ്. അയയ്ക്കേണ്ട ഇമെയില് വിലാസം : secretary.ukma@gmail.com
'യുക്മ കേരളപൂരം 2024' വള്ളംകളി മത്സരവും കലാപരിപാടികളും വിജയിപ്പിക്കുവാന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ അധ്യക്ഷതയില് കൂടിയ യുക്മ
More »
കലാഭവന് ലണ്ടന് Zumba പരിശീലനക്ളാസ്സുകളും കളരിപ്പയറ്റ് പരിശീലനത്തിന്റെ പുതിയ ബാച്ചുകളും ആരംഭിക്കുന്നു
യുകെയില് ഒരു വാഹനം റോഡില് ഇറക്കാന് MOT നിര്ബന്ധമാണ്, അത് സ്വന്തം വാഹനത്തിന്റെ ഉടമകളായ നമ്മള് ഉറപ്പുവരുത്താറുമുണ്ട്. പക്ഷെ നമ്മളില് എത്രപേര് നമ്മുടെ സ്വന്തം ശരീരത്തിന്റെ MOT കൃത്യമായി പരിശോധിക്കാറുണ്ട് ? ജോലി ചെയ്യാനും ദീര്ഘകാലം ജീവിക്കാനും ഉതകുന്ന ആരോഗ്യപരമായ ഒരു ശരീരമാണ് നമ്മള്ക്കുള്ളതെന്ന് നമ്മള് എപ്പോഴെങ്കിലും ഉറപ്പു വരുത്താറുണ്ടോ ?
യുകെയിലെ തിരക്കേറിയ ജീവിത സാഹചര്യങ്ങളില് ശരിയായ ആരോഗ്യ പരിപാലനത്തിന് സമയം കണ്ടെത്താന് സാധിക്കാത്തവരാണ് മലയാളികളായ നമ്മള്. പക്ഷെ അതുമൂലമുണ്ടാകുന്ന ഭവിഷ്യത്തുകള് പലപ്പോഴും ഞെട്ടിപ്പിക്കുന്നതാണ്. ക്രമമല്ലാത്ത ഭക്ഷണ രീതികള് കാരണവും ശരിയായ വ്യായാമത്തിന്റെ കുറവു കൊണ്ടും വളരെ ചെറുപ്പത്തില് തന്നെ ഹൃദ് രോഗികള് ആകുകയും അകാലത്തില് മരണപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം നമ്മുടെ ഇടയില് കൂടി വരികയാണ്. നമ്മുടെ ഭക്ഷണ രീതികളും ശരീര ഘടനയും യുകെയിലെ കാലാവസ്ഥ
More »
യുക്മ കേരളാ പൂരം 2024: തല്സമയ പ്രക്ഷേപണം, കേറ്ററിങ്, സ്റ്റേജ് ഉള്പ്പെടെയുള്ളവയ്ക്ക് കരാറുകള് ക്ഷണിക്കുന്നു
യൂറോപ്പില് മലയാളികളുടെ നേതൃത്വത്തില് നടത്തപ്പെടുന്ന വള്ളംകളിയും കലാപരിപാടികളും പ്രദര്ശനസ്റ്റാളുകളും ഉള്പ്പെടെയുള്ള 'കേരളാ പൂരം വള്ളംകളി 2024'ലേയ്ക്ക് വിവിധ വിഭാഗങ്ങളില് കരാറുകള് ക്ഷണിക്കുന്നതായി ജനറല് കണ്വീനര് അഡ്വ. എബി സെബാസ്റ്റ്യന് അറിയിച്ചു.
യു.കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയും ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയുമായ യുക്മയുടെ നേതൃത്വത്തില് ജനകീയ പങ്കാളിത്തത്തോടെയാണ് ബൃഹത്തായ ഈ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. മത്സരവള്ളംകളിയ്ക്കും കാര്ണിവലിനും വന്ജനപങ്കാളിത്തമാണ് കഴിഞ്ഞ അഞ്ച് തവണയും ലഭിച്ചത്. 22 ടീമുകള് മത്സരിക്കാനും ഏകദേശം മൂവായിരത്തില്പരം ആളുകള് വീക്ഷിക്കാനെത്തുകയും ചെയ്ത 2017 ജൂലൈ 29ന് റഗ്ബിയില് വച്ച് നടന്ന ആദ്യവള്ളംകളി മത്സരം വളരെയധികം ആവേശമാണ് യു.കെ മലയാളികളില് ഉയര്ത്തിയത്. 2018 ജൂണ് 30ന് നടന്ന രണ്ടാമത് വള്ളംകളി സംഘടിപ്പിക്കപ്പെട്ട ഓക്സ്ഫോര്ഡിലാവട്ടെ
More »
കലയുടെ മാമാങ്കമായ മേളപ്പെരുമ 2 ന് കളിവിളക്ക് തെളിയാന് ഇനി ദിവസങ്ങള് മാത്രം
നവധാര സ്കൂള് ഓഫ് മ്യൂസിക് ലണ്ടന്റെ ആഭിമുഖ്യത്തില് കലയുടെ മാമാങ്കമായ മേളപ്പെരുമ 2 ന് ലണ്ടനിലെ ഹാരോയില് ജൂണ് എട്ടിന് അരങ്ങുണരും. പൂരത്തിന്റെ നിറച്ചാര്ത്തുമായി, സിരകളെ ത്രസിപ്പിക്കുന്ന നാദവിസ്മയവും തീര്ക്കാന് മട്ടന്നൂര് ശങ്കരന്കുട്ടി മാരാരും മക്കളും ഒപ്പം ചലച്ചിത്രതാരം ജയറാമും എത്തുമ്പോള് ഭാവ-രാഗ-താളലയവുമായി മലയാളത്തിന്റെ വാനമ്പാടി കെ എസ് നയിക്കുന്ന അത്യുഗ്രന് സംഗീത നിശയും അരങ്ങേറുന്നു.
അതിനൂതന സാങ്കേതിക വിദ്യകളുമായി അരങ്ങേറുന്ന, എട്ടുമണിക്കൂറോളം ദൈര്ഘ്യമുള്ള ഈ two-in-one മെഗാ സ്റ്റേജ് ഷോ കലാസ്വാദകര്ക്ക് ഒരു വ്യത്യസ്ത അനുഭവമായിരിക്കും.
പാട്ടും മേളവും അടിപൊളി നൃത്തച്ചുവടുകളും ഒക്കെ കണ്ടും കേട്ടും, രുചിയേറും തനിനാടന് കേരള ഭക്ഷണവുമൊക്കെ ആസ്വദിച്ച്, എക്കാലത്തേക്കും മനസ്സുനിറയെ കുറെ നല്ല ഓര്മ്മകള് സൂക്ഷിക്കാനായി ഏവരെയും മേളപ്പെരുമ 2 ലേക്ക് സ്വാഗതം
More »
ദി ഗ്രേറ്റ് ഇന്ത്യന് ടാലെന്റ്റ് ഷോയ്ക്കും സൗന്ദര്യ മത്സരത്തിനും ആവേശകരമായ പ്രതികരണം
ലണ്ടനില് വെച്ച് ജൂലൈ 13ന് കലാഭവന് ലണ്ടന് സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യന് ടാലെന്റ്റ് ഷോയ്ക്കും ഓള് യുകെ ഇന്ത്യന്(ഗ്രേറ്റ് ബ്രിട്ടണ്) സൗന്ദര്യ മത്സരത്തിനും രജിസ്ട്രേഷന് ആരംഭിച്ചു, MR / MISS / MRS കാറ്റഗറികളിലേക്കാണ് മത്സരങ്ങള്. മത്സരാര്ത്ഥികളില് നിന്നും വളരെ മികച്ച പ്രതികരണമാണ് പങ്കെടുക്കുന്നതിന് വേണ്ടി ലഭിക്കുന്നത്.
ജൂണ് 10 വരെ രജിസ്റ്റര് ചെയ്യാം പക്ഷെ വേണ്ടത്ര എന്ട്രികള് ലഭിച്ചാല് അതിനു മുന്പ് തന്നെ രജിസ്ട്രേഷന് ക്ലോസ് ചെയ്തേക്കാം. ഇനിയും പങ്കെടുക്കാന് താല്പര്യമുള്ളവര് കലാഭവന് ലണ്ടനുമായി ബന്ധപ്പെടുക.ജൂലൈ 13 ശനിയാഴ്ച്ച ലണ്ടനില് ഹോണ്ചര്ച്ചിലുള്ള ക്യാമ്പ്യണ് അക്കാദമി ഹാളില് വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സൗന്ദര്യ മത്സരത്തില് രജിസ്റ്റര് ചെയ്യുന്നവര്ക്ക് ആവശ്യമായ പരിശീലനവും മാര്ഗ്ഗ നിര്ദ്ദേശങ്ങളും നല്കുന്നതാണ്.
സൗന്ദര്യ
More »
ആഷ്ഫോര്ഡ് മലയാളി അസോസിയേഷനു നവ നേതൃത്വം
ആഷ്ഫോര്ഡ് : കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോര്ഡ് മലയാളി അസോസിയേഷന്റെ 19ാം മത് വാര്ഷിക പൊതുയോഗം ആഷ്ഫോര്ഡ് സെന്റെ സൈമണ്സ് ഹാളില് വച്ച് പ്രസിഡന്റ് ആല്ബിന് എബ്രഹാമിന്റെ അധ്യക്ഷതയില് നടന്നു. ജോയിന്റ് സെക്രട്ടറി ശ്രീദേവി യോഗത്തിന് സ്വാഗതം ആശംസിച്ചു. ശേഷം സെക്രട്ടറി ജോമോന് സാബു വാര്ഷിക റിപ്പോര്ട്ട് അവതരിപ്പിക്കുകയും ട്രഷറര് സോണി ജേക്കബ് വാര്ഷിക കണക്ക്അവതരിപ്പിക്കുകയും ചെയ്തു തുടര്ന്ന് 2024- 2025 വര്ഷത്തെ ഭാരവാഹികളായി ജിബി ജോണി (പ്രസിഡന്റ്) ഹണി ജോണ് (വൈസ് പ്രസിഡന്റ്) സോജ മധുസൂധനന് (സെക്രട്ടറി) സോജിത്ത് വെള്ളപ്പനാട്ട് ( ജോ സെക്രട്ടറി) ട്വിങ്കിള് തൊണ്ടിക്കല് (ട്രഷറര്) ഇവര്ക്കൊപ്പം ജോണ്സണ് മാത്യൂസ്, സോണി ജേക്കബ്, മിനി ജിജോ, ശ്രീദേവി മാണിക്കന്, ജോമോന് സാബു, സിനി ബിനോയി, രാജീവ് തോമസ്, ആല്ബിന് എബ്രഹാം, ഡോ സുധീഷ് കെ, സന്തോഷ് പൊനി, കാര്ത്തിക് കെഎന്നിവരെ കമ്മറ്റി മെമ്പേഴ്സായും ഏക
More »
'യുക്മ കേരളപൂരം വള്ളംകളി 2024' ടീം രജിസ്ട്രേഷന് തുടക്കമായി; വനിതകള്ക്ക് പ്രദര്ശന മത്സരം
യുക്മ (യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്സ്) ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 'കേരളാ പൂരം 2024'നോട് അനുബന്ധിച്ചുള്ള മത്സര വള്ളംകളിയില് പങ്കെടുക്കുന്ന ടീമുകള് രജിസ്റ്റര് ചെയ്യുന്നതിനുള്ള അപേക്ഷകള് ഇന്ന് മുതല് സ്വീകരിക്കുന്നതാണ്. രജിസ്റ്റര് ചെയ്യുന്നതിനുള്ള അവസാന തീയ്യതി ജൂണ് 15 ശനിയാഴ്ച ആയിരിക്കുമെന്ന് ജനറല് കണ്വീനര് അഡ്വ. എബി സെബാസ്റ്റ്യന് അറിയിച്ചു. ഡോ.ബിജു പെരിങ്ങത്തറയുടെയും കുര്യന് ജോര്ജ്ജിന്റെയും നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതി 'യുക്മ കേരളപൂരം 2024' വിജയത്തിലെത്തിക്കുവാനുള്ള മുന്നൊരുക്കങ്ങള് ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
മാമ്മന് ഫിലിപ്പ് പ്രസിഡന്റായിരുന്ന യുക്മ ഭരണസമിതിയുടെ നേതൃത്വത്തില് 'കേരളാ ബോട്ട് റേസ് & കാര്ണിവല്' എന്ന പേരില് 2017 ജൂലൈ 29ന് യൂറോപ്പില് ആദ്യമായി വാര്വിക് ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തില് നടത്തിയ വള്ളംകളി വന് വിജയമായിരുന്നു. 22 ടീമുകള്
More »
ലിവര്പൂള് ഡാബാ കപ്പ് ക്രിക്കറ്റ് ടൂര്ണമെന്റ് 2024, മാഞ്ചസ്റ്റര് നൈറ്റ്സ് ചാമ്പ്യന്മാര്
ലിവര്പൂള് ഡാബാ കപ്പ് ക്രിക്കറ്റ് ടൂര്ണമെന്റ് 2024, മാഞ്ചസ്റ്റര് നൈറ്റ്സ് ചാമ്പ്യന്മാരായി. പന്ത്രണ്ട് ടീമുകള് പങ്കെടുത്ത അന്ത്യന്തം വാശിയെറിയ ടൂര്ണ്ണമെന്റില് മാഞ്ചസ്റ്റര് നൈറ്റ്സ് കാണികളുടെ പ്രശംസ പിടിച്ചുപറ്റിയ പ്രകടനമാണ് നടത്തിയത്. ആദ്യ മല്സരം തന്നെ സംഘാടകരുടെ ടീമായ ഓക്സ്ഫോഡ് യൂണൈറ്റടുമായി ആയിരുന്നു . ഓക്സ്ഫോഡ് യുണൈറ്റഡിനായി കേരളതാരങ്ങളായ അമ്പൂട്ടി, മുഹമ്മദ് ആഷിക്ക്, പ്രൊഫഷണല് താരങ്ങളായ യാസര് ഇക്ക്ബാല് ,ഇസ്മത്തുള്ള ഷെര്ഷാദ് തുടങ്ങിയ വമ്പന്മാരെയാണ് അണിനിരത്തിയത്.
മിഡ്ലാണ്ടിലെ കരുത്തന്മാരായ പ്രിസ്റ്റണ് സ്റ്റയിക്കര്സിനെ തോല്പ്പിച്ചാണ് സെമിയില് കടന്നത്. സെമിയില് , ടൂര്ണ്ണമെന്റിലെ തന്നെ ഏറ്റവും ഉയര്ന്ന സ്കോര് നേടിയ ടീം യൂണയിറ്റഡിനെ തോല്പ്പിച്ച് ആണ് മാഞ്ചസ്റ്റര് നൈറ്റ്സ് ഫൈനലില് എത്തിയത്. മഴയും വെളിച്ചകുറവും മുലം ഓവറുകള് വെ ട്ടിക്കുറച്ച
More »