അസോസിയേഷന്‍

യുക്മ കേരളപൂരം വള്ളംകളി വേദിയിലേയ്ക്ക് മുഖ്യാതിഥികളില്‍ ഒരാളായി പ്രശസ്ത ഗായിക മാളവിക അനില്‍കുമാറും
യുക്മ കേരളപൂരം വള്ളംകളി 2022 വേദിയെ സംഗീത സാന്ദ്രമാക്കുവാന്‍ പ്രശസ്ത മലയാളി പിന്നണി ഗായിക സ്റ്റാര്‍ സിംഗര്‍ സീസണ്‍ 7 വിന്നര്‍ മാളവിക അനില്‍കുമാര്‍ എത്തുന്നു. ഗന്ധര്‍വ്വസംഗീതം 2007, 2010 വര്‍ഷങ്ങളിലെ വിന്നര്‍ കൂടിയായ മാളവിക അനില്‍കുമാര്‍ സിദ്ധി വികാസ് ആര്‍ട്ട്‌സ് അക്കാദമി എന്ന സംഗീത സ്‌കൂളിന്റെ സ്ഥാപക കൂടിയാണ്. 'യേയ എന്‍ കൊട്ടിക്കാരാ' എന്ന തമിഴ് സൂപ്പര്‍ ഹിറ്റ് ഗാനം പാടി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ച മാളവിക ആ ഒരൊറ്റ ഗാനത്തിലൂടെ സംഗീത പ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചു. 2015 ല്‍ പുറത്തിറങ്ങിയ കമലഹാസന്‍ നായകനായ പാപനാശം എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിലൂടെ സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ ഇടം പിടിച്ച മാളവിക പിന്നീട് 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍സ് എന്ന മലയാള ചിത്രത്തിലും നിരവധി സംഗീത ആല്‍ബങ്ങളിലും തന്റെ പ്രതിഭ തെളിയിച്ചു. സിദ്ധി വികാസ് ആര്‍ട്ട്‌സ് അക്കാദമിയുടെ ഓണ്‍ലൈന്‍ സംഗീത

More »

നെടുങ്കണ്ടത്തെ ഷാജിക്കു വേണ്ടി നടത്തുന്ന ഓണം ചാരിറ്റിക്ക് വലിയ പിന്തുണ
ഒരു കുടുംബജീവിതം സ്വപ്നം കണ്ട് 6 മാസം മുന്‍പ് വിവാഹിതനായ നെടുങ്കണ്ടം സ്വദേശി ഷാജി പി എന്‍ എന്ന യുവാവിനു വേണ്ടി നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 705 പൗണ്ട് ലഭിച്ചു ഷാജി ആറുമാസങ്ങള്‍ക്കു മുന്‍പ് വിവാഹിതനായി കുടുംബജീവിതം ആരംഭിക്കുന്നതിനു മുന്‍പു തന്നെ ക്യന്‍സര്‍ അദ്ദേഹത്തെ പിടിക്കൂടി. അത് തലച്ചോറിനെ ബാധിച്ചു ചികില്‍സിക്കാന്‍ ഒരു വലിയ തുക വേണം. കൂടാതെ കുടുംബ ചിലവും നടന്നുപോകണം അകെയുണ്ടായിരുന്ന വരുമാനം ആട്ടോ റിക്ഷ ഓടിച്ചു കിട്ടുന്ന ലളിതമായ തുകയായിരുന്നു അതും ചെയ്യാന്‍ പറ്റാതായി . ഷാജിയുടെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ സുമനസുകള്‍ സഹായിക്കണം. ഷാജിയുടെ വേദനനിറഞ്ഞ ജീവിതം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ അറിയിച്ചത് യു കെ യിലെ കിങ്‌സ്‌ലിന്‍ലില്‍ താമസിക്കുന്ന നെടുക്കണ്ടം പാലാര്‍ സ്വദേശി തോമസ് പുത്തന്‍പുരക്കലാണ് തോമസിന്റെ അയല്‍വാസിയാണ് ഷാജി തോമസിന്റെ അഭ്യര്‍ത്ഥനമാനിച്ചു ഷാജിയെ സഹായിക്കുന്നതിനു

More »

വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ പ്രൊവിന്‍സ് ഒരുക്കുന്ന 'യോഗ' സെമിനാര്‍ ഞായറാഴ്ച
ലണ്ടന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ പ്രൊവിന്‍സ് 'യോഗ' സെമിനാര്‍ ഓഗസ്റ്റ് 28ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്, സൂം പ്ലാറ്റുഫോമില്‍ നടക്കും. ഡോ : സന്ധ്യ കെ രാമകൃഷ്ണന്‍ നയിക്കുന്ന ഈ സെമിനാറിലേക്ക് എല്ലാവരെയും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. ഡോ :സന്ധ്യ കെ രാമകൃഷ്ണന്‍ ഇക്കണോമിക്സ് ഡോക്ടറേറ്റും, ഇരുപത് വര്‍ഷത്തിലേറെയായി യോഗ മെഡിറ്റേഷന്‍ ട്രെയിനര്‍ ആയും പ്രാക്ടീസ് ചെയ്യുന്നു. എച്ച്. എച്ച് ശ്രീ മാതാജി നിര്‍മല ദേവിയുടെ യോഗ പ്രാക്ടീസ് അനുകരിക്കുന്നു. 'യോഗ' മെഡിറ്റേഷനിലൂടെ കോവി ഡാനന്തര ശാരിരികവും, മാനസികവും ആയ അസ്വസ്ഥതകളെ എങ്ങനെ തരണം എന്നതിനെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതാണ്. ഞായറാഴ്ച 5 pm -6.30 pm. ഇന്ത്യന്‍ സമയം 9.30 pm-11 pm. Meeting ID 91795945063 Passcode

More »

യു.കെയിലെ 'പൂരങ്ങളുടെ പൂര'ത്തിന് അഴകേകാന്‍ മെഗാ ഫ്യൂഷന്‍ ഡാന്‍സ്
ഓഗസ്റ്റ് 27 ശനിയാഴ്ച ഷെഫീല്‍ഡില്‍ നടക്കുന്ന കേരളാപൂരം 2022 മത്സരവള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യാ ടൂറിസത്തിന്റെയും കേരളാ ടൂറിസത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'യുക്മ കേരളാപൂരം 2022' വള്ളംകളി മഹോത്സവത്തില്‍ അരങ്ങുതകര്‍ക്കാന്‍ മെഗാ ഫ്യൂഷന്‍ ഡാന്‍സുമായി ബ്രിട്ടന്റെ വിവിധ മേഖലകളില്‍നിന്നായി ഇക്കുറിയും നൂറുകണക്കിന് മലയാളി മങ്കമാരാണ് അണിചേരുന്നത്. 2019ല്‍ നടന്ന വള്ളംകളിയോട് അനുബന്ധിച്ച് നടത്തപ്പെട്ട മെഗാതിരുവാതിര വന്‍വിജയമായിരുന്നു. യുക്മ സംഘടിപ്പിച്ച 2019 ലെ മൂന്നാമത് വള്ളംകളി വേദിയില്‍ മുന്നൂറിലധികം വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മെഗാതിരുവാതിരയാണ് മുന്‍ ദേശീയ ഭാരവാഹികളായ ലിറ്റി ജിജോയുടെയും സെലിന സജീവിന്റെയും നേതൃത്വത്തില്‍ അണിഞ്ഞൊരുങ്ങിയത്. അതില്‍ പങ്കെടുത്തവരും പുതിയതായി യു.കെയില്‍ എത്തിച്ചേര്‍ന്നവരുമായ യുകെ മലയാളി വനിതകളില്‍ നിന്നും മികച്ച പ്രതികരണമാണ് ഇത്തവണ സംഘടിപ്പിക്കുന്ന

More »

യുക്മ കേരളാപൂരം: സെലിബ്രിറ്റി ഗസ്റ്റായി ഉണ്ണി മുകുന്ദനും യുവസംവിധായകന്‍ വിഷ്ണു മോഹനും
യുക്മ കേരളാപൂരം വള്ളംകളി 2022 ന് ആവേശം പകരാന്‍ മലയാളത്തിന്റെ പ്രിയ നടന്‍ ഉണ്ണി മുകുന്ദനും യുവ ചലച്ചിത്ര സംവിധായകന്‍, മേപ്പടിയാന്‍ ഫെയിം വിഷ്ണു മോഹനും എത്തുന്നു. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ നിറ സാന്നിദ്ധ്യമായ ഉണ്ണി മുകുന്ദന്‍ യുവ നിരയിലെ ശ്രദ്ധേയനായ നടനാണ്. കേരളീയ യുവതയുടെ ആവേശമായ ഉണ്ണി മുകുന്ദന്‍ നല്ലൊരു ഗായകനും ചലച്ചിത്ര നിര്‍മ്മാതാവും കൂടിയാണ്. 2011 ല്‍ ഇറങ്ങിയ സീഡന്‍ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ ഉണ്ണി മുകുന്ദന്‍ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നാല്പതിലധികം ചിത്രങ്ങളില്‍ തന്റെ അഭിനയ പാടവം തെളിയിച്ച് കഴിഞ്ഞു. 2011 ല്‍ ഇറങ്ങിയ ബോംബെ മാര്‍ച്ച് 12 എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച ഉണ്ണി മുകുന്ദന്‍ ആദ്യ വര്‍ഷം തന്നെ മല്ലൂസിംഗ് ഉള്‍പ്പടെയുള്ള നിരവധി ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ടു. നിരവധി ചിത്രങ്ങളില്‍ നായക വേഷത്തില്‍ തിളങ്ങിയ ഉണ്ണി മുകുന്ദന്‍ മമ്മൂട്ടി,

More »

6 മാസം മുന്‍പ് വിവാഹിതനായ നെടുങ്കണ്ടം സ്വദേശി ജീവന്‍ രക്ഷിക്കാന്‍ സഹായം തേടുന്നു
നെടുങ്കണ്ടം, അനക്കല്ലില്‍ താമസിക്കുന്ന ഷാജി പി എന്‍ എന്ന യുവാവ് ആറുമാസങ്ങള്‍ക്കു മുന്‍പ് വിവാഹിതനായി കുടുംബജീവിതം ആരംഭിക്കുന്നതിനു മുന്‍പു തന്നെ ക്യന്‍സര്‍ അദ്ദേഹത്തെ പിടിക്കൂടി. അത് തലച്ചോറിനെ ബാധിച്ചു ചികില്‍സിക്കാന്‍ ഒരു വലിയ തുക വേണം. കൂടാതെ കുടുംബ ചിലവും നടന്നുപോകണം അകെയുണ്ടായിരുന്ന വരുമാനം ആട്ടോ റിക്ഷ ഓടിച്ചു കിട്ടുന്ന ലളിതമായ തുകയായിരുന്നു അതും ചെയ്യാന്‍ പറ്റാതായി . ഷാജിയുടെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ സുമനസുകള്‍ സഹായിക്കണം. ഷാജിയുടെ വേദനനിറഞ്ഞ ജീവിതം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ അറിയിച്ചത് യു കെ യിലെ കിങ്‌സ്‌ലിന്‍ലില്‍ താമസിക്കുന്ന നെടുക്കണ്ടം പാലാര്‍ സ്വദേശി തോമസ് പുത്തന്‍പുരക്കലാണ് തോമസിന്റെ അയല്‍വാസിയാണ് ഷാജി തോമസിന്റെ അഭ്യര്‍ത്ഥനമാനിച്ചു ഷാജിയെ സഹായിക്കുന്നതിനു വേണ്ടി ഞങ്ങള്‍ ഓണം ചാരിറ്റി നടത്താന്‍ തീരുമാനിക്കുകയായിരുന്നു . നാമെല്ലാം ഓണം ഉണ്ണാന്‍

More »

റണ്ണിങ് കമന്ററിയുമായി ജോസഫ്‌ചേട്ടനും സംഘവും; കേരളാ പൂരം 2022 വള്ളംകളി ആവേശമാകുന്നു
വള്ളംകളി മത്സരങ്ങളില്‍ ഓളപ്പരപ്പിന്റെ ആവേശം അണുവിട ചോരാതെ ജനഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങുന്നതിന് റണ്ണിങ് കമന്ററിയ്ക്ക് വലിയ പങ്കാണുള്ളത്. യുക്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന മത്സരവള്ളംകളിയെ ഒരു വന്‍വിജയമാക്കി മാറ്റുന്നതിന് നിര്‍ണ്ണായകമായ പങ്കാണ് മുന്‍വര്‍ഷങ്ങളില്‍ റണ്ണിങ് കമന്ററി ടീം നിര്‍വഹിച്ചത്. കോവിഡ് കാരണം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മത്സരവള്ളംകളി മടങ്ങിയെത്തുമ്പോള്‍ 'കേരളാപൂരം 2022' വലിയ ആവേശമാണ് ബ്രിട്ടണിലെ മലയാളികള്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്. നാലാമത് വള്ളംകളി നേരിട്ട് കാണാനെത്തുന്നവര്‍ക്കും അതിനൊപ്പം തന്നെ ലൈവ് പ്രക്ഷേപണം ചെയ്യുന്ന മാഗ്‌ന വിഷന്‍ ടി.വിയിലൂടെ യു.കെയിലെ മത്സരവള്ളംകളിയെ വീക്ഷിക്കാനെത്തുന്ന ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികള്‍ക്കും ഓളപ്പരപ്പിലുയരുന്ന വീറും വാശിയും ആവേശവുമെല്ലാം പകര്‍ന്നു നല്‍കുന്നതിന് സി.എ ജോസഫിന്റെ നേതൃത്വത്തിലുള്ള ടീം ഒരുക്കങ്ങള്‍

More »

യുക്മ കേരളാപൂരം 2022ന് ഒരുങ്ങി ബ്രിട്ടണിലെ മലയാളികള്‍; മത്സരവള്ളംകളിയ്ക്ക് 27 ജലരാജാക്കന്മാര്‍
യുക്മ കേരളാപൂരം 2022ന് ഒരുങ്ങി ബ്രിട്ടണിലെ മലയാളികള്‍. ഓഗസ്റ്റ് 27 ശനിയാഴ്ച്ച യോര്‍ക്ക്‌ഷെയറിലെ ഷെഫീല്‍ഡിന് സമീപമുള്ള മാന്‍വേഴ്‌സ് തടാകത്തില്‍ നടത്തപ്പെടുന്ന യൂറോപ്പിലെ മലയാളികളുടെ ഏകജലമാമാങ്കമായ 'യുക്മ കേരളാ പൂരം 2022'നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയ്ക്കായി 27 ടീമുകള്‍ ഒരുങ്ങി. ടീമുകള്‍ മത്സരത്തിനിറങ്ങുന്നത് മുന്‍വര്‍ഷങ്ങളില്‍ നടന്നതുപോലെ കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ്. ഓഗസ്റ്റ് 6 ശനിയാഴ്ച്ച വാള്‍സാള്‍ റോയല്‍ ഹോട്ടലില്‍ വച്ച് നടന്ന സംഘാടകരുടേയും ടീം ക്യാപ്റ്റന്മാരുടെയും യോഗത്തിലാണ് മത്സരക്രമങ്ങളും ടീമുകളുടെ കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരുകളും നിശ്ചയിക്കുകയും ഓരോ ഹീറ്റ്‌സുകളിലും മത്സരിക്കുന്ന ടീമുകളുടെ നറുക്കെടുപ്പും നടന്നത്. മത്സരിക്കുന്ന ടീം, ക്യാപ്റ്റന്‍, ടീമിന്റെ കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് എന്നിവ ക്രമത്തില്‍ : 1. ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍; തോമസ്‌കുട്ടി ഫ്രാന്‍സിസ് തായങ്കരി

More »

പ്രൊഫ. ജോസഫ് സാറിന് ഇംഗ്ലണ്ടില്‍ മൂന്നിടത്തു സ്വികരണം ലിവര്‍പൂളില്‍ 15ന്
കേരള അക്കാദമി അവാര്‍ഡിനു തിരഞ്ഞെടുത്ത 'അറ്റുപോകാത്ത ഓര്‍മ്മകള്‍' എന്ന പുസ്തകത്തിന്റെ രചയിതാവും ഇസ്ലാമിക തീവ്രവാദികളുടെ ക്രൂരമായ ആക്രമണത്തിനു വിധേയമായി കൈപ്പത്തി മുറിച്ചു മാറ്റപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജ് പ്രൊഫസര്‍ റ്റി ജെ ജോസഫ് സാറിനു ഇംഗ്‌ളണ്ടില്‍ മൂന്നു സ്ഥലത്തു സ്വികരണം നല്‍കുന്നു. ലണ്ടനില്‍ നല്‍കുന്ന സ്വികരണത്തിനു ഡോക്ടര്‍ ജോഷി ജോസ് നേതൃത്വം നല്‍കും, ഷെഫീല്‍ഡില്‍ യുക്മ നേതാവ് വര്‍ഗീസ് ഡാനിയല്‍ സ്വിയകരണത്തിനു നേതൃത്വം കൊടുക്കും, ലിവര്‍പൂളില്‍ സെപ്റ്റംബര്‍ 15 വ്യാഴാഴ്ച ഹോട്ടല്‍ അക്ഷയില്‍ വൈകുന്നേരം 5 മണിക്ക് സ്വികരണ പരിപാടികള്‍ക്ക് തുടക്കമാകും സാറുമായി സംവേദിക്കാനുള്ള ഒരു അവസരം ഒരുക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം ,ലിവര്‍പൂളിലെ സ്വികരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ സംഘടകരുമായി ബന്ധപ്പെടണം എന്നറിയിക്കുന്നു . തോമസുകുട്ടി ഫ്രാന്‍സിസ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions