അസോസിയേഷന്‍

കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ ഈസ്റ്റര്‍-വിഷു ആഘോഷങ്ങള്‍ നാളെ
മിഡ്‌ലാന്‍ഡ്‌സിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നും കെറ്ററിങ്ങിലെ മലയാളികളുടെ കൂട്ടായ്മയുമായ കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ നാളെ (ശനിയാഴ്ച) കെറ്ററിംഗ് ബക്കളു അക്കാഡമി സ്‌കൂളിന്റെ സ്‌പോര്‍ട്‌സ് ഹാളില്‍ വെച്ചു നടക്കുന്നു. അസോസിയേഷന്‍ പ്രസിഡന്റ് സിബു ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് മുഖ്യാതിഥിയാകും. സെക്രട്ടറി സൈബു തോമസ് പരിപാടിക്ക് സ്വാഗതം ആശംസിക്കും. ട്രഷറര്‍ പ്രബീഷ് വാസുദേവന്‍ നന്ദി പ്രകാശിപ്പിക്കും. ഈസ്റ്റര്‍-വിഷു ആഘോഷങ്ങളില്‍ കുഞ്ഞുമക്കളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. തുടര്‍ന്ന് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കുന്നതാണ്. കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡന്റ് സിബു ജോസഫ് , സെക്രട്ടറി സൈബു തോമസ് , ട്രഷറര്‍

More »

എന്‍എസ്എസ് യുകെ വിഷുക്കണി 30ന്
എന്‍എസ്എസ് യുകെ വിഷുക്കണി ആഘോഷം ഏപ്രില്‍ 30 ന് .ചിപ്പര്‍ഫീല്‍ഡ് വില്ലേജ് ഹാളില്‍ വൈകീട്ട് അഞ്ചു മുതല്‍ 10 വരെ നടത്തും. ടിക്കറ്റിന് 15 പൗണ്ടും കുടുംബത്തിന് 40 പൗണ്ടുമാണ് നിരക്ക്. 26ന് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹരീഷ് നായര്‍ (സെക്രട്ടറി) ; 07883077738

More »

ഈസ്റ്റര്‍ ചാരിറ്റി അവസാനിച്ചു; ലഭിച്ചത് 2615 പൗണ്ട് , നന്ദി അറിയിച്ച് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഈസ്റ്റര്‍ ചാരിറ്റിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത് . 2615 പൗണ്ട്(ഏകദേശം 2,58,000 രൂപ ) യു കെ യിലെ നല്ലമനുഷ്യര്‍ തന്നു സഹായിച്ചു . ഈ എളിയ പ്രവര്‍ത്തനത്തെ മാനിച്ച എല്ലാവരോടും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നന്ദി അറിയിച്ചു. ലഭിച്ച പണം അടുത്ത ദിവസം തന്നെ സാമൂഹികപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ അനു ആന്റണിക്കു കൈമാറുമെന്ന് അറിയിക്കുന്നു. കാന്‍സര്‍ ബാധിച്ചു ചികില്‍സിക്കാന്‍ ബുദ്ധിമുട്ടുന്ന ബി എഡ് , വിദ്യര്‍ത്ഥി ഏലപ്പാറ സ്വദേശി അനു ആന്റണിക്കു വേണ്ടിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ചാരിറ്റി കളക്ഷന്‍ നടത്തുന്നത്. കൂലിപ്പണികൊണ്ടു ജീവിച്ചിരുന്ന അനുവിന്റെ കുടുംബത്തിനു ചികിത്സ ചിലവ് താങ്ങാന്‍ കഴിയാത്തതു കൊണ്ടാണ് നിങ്ങളെ സമീപിക്കുന്നത് അനുവിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അറിയിച്ചത് യു കെ യിലെ ബ്രാഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന ഷിബു മാത്യുവും, ന്യൂ കാസിലില്‍ താമസിക്കുന്ന

More »

വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഒരുക്കുന്ന ഈസ്റ്റര്‍, വിഷു, സെലിബ്രേഷന്‍ 23ന്
ലണ്ടന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഈസ്റ്റര്‍, വിഷു ആഘോഷവും, ഈ വര്‍ഷം ജൂണ്‍ 23,24,25 തിയതികളില്‍ ബഹറിനില്‍ വച്ചു നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ കോണ്‍ഫറന്‍സ് കിക്ക് ഓഫും ഏപ്രില്‍ 23ന് ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 8മണിക്കു വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളോടെ സൂം പ്ലാറ്റുഫോമില്‍ നടത്തപ്പെടുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥികളായിട്ടുള്ള യോഗത്തില്‍ റോജി എം ജോണ്‍ എം എല്‍ എ, ബ്രിട്ടനിലെ ബ്രിസ്റ്റോള്‍ മേയര്‍ ടോം ആദിത്യ തുടങ്ങിയ സമുന്നത നേതാക്കള്‍ പങ്കെടുക്കുന്നു. ഈ ലോക മലയാളി കൂട്ടായ്മക്കു യൂറോപ്പില്‍ ജര്‍മ്മനി, ഓസ്ട്രിയ, സ്വിസര്‍ലന്‍ഡ്, യുകെ, ഇറ്റലി, അയര്‍ലണ്ട്, ഹങ്കറി തുടങ്ങിയ രാജ്യങ്ങളില്‍ പ്രതിനിധികളും, പ്രൊവിന്‍സ്‌കളും ഉണ്ട്. ഈ സൂം മീറ്റിംഗില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കലാ, സാമൂഹിക, രാഷ്ട്രീയ, സംഘടന തലങ്ങളില്‍

More »

അനു ആന്റണിക്കു വേണ്ടി നടത്തുന്ന ചാരിറ്റിക്ക് ലഭിച്ചത് 2495 പൗണ്ട് ; ചാരിറ്റി നാളെ അവസാനിക്കും
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഈസ്റ്റര്‍ ചാരിറ്റിക്ക് ദുഃഖവെള്ളി കഴിഞ്ഞപ്പോള്‍ ലഭിച്ചത് 2495 പൗണ്ട് . ചാരിറ്റി നാളെ(ഞായറാഴ്ച) അവസാനിക്കും. തൊട്ടടുത്തദിവസം ലഭിച്ച തുക അനു ആന്റണിക്കു കൈമാറും. കാന്‍സര്‍ ബാധിച്ചു ചികില്‍സിക്കാന്‍ ബുദ്ധിമുട്ടുന്ന ബി എഡ് , വിദ്യര്‍ത്ഥി ഏലപ്പാറ സ്വദേശി അനു ആന്റണിക്കു വേണ്ടിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ചാരിറ്റി കളക്ഷന്‍ നടത്തുന്നത്. കൂലിപ്പണികൊണ്ടു ജീവിച്ചിരുന്ന അനുവിന്റെ കുടുംബത്തിനു ചികിത്സ ചിലവ് താങ്ങാന്‍ കഴിയാത്തതു കൊണ്ടാണ് നിങ്ങളെ സമീപിക്കുന്നത് എല്ലാവരും ഈസ്റ്റര്‍ ആഘോഷിക്കുന്ന ഈ സമയത്തു അനുവിന്റെ കുടുംബത്തിന് ഒരു കൈത്താങ്ങാകാന്‍ ഒരുമിക്കാം. സഹായങ്ങള്‍ താഴെ കാണുന്ന അക്കൗണ്ടില്‍ നിക്ഷേപിക്കുക . അനുവിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അറിയിച്ചത് യു കെ യിലെ ബ്രാഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന ഷിബു മാത്യുവും, ന്യൂ കാസിലില്‍ താമസിക്കുന്ന ജിജു മാത്യുവുമാണ് ഇവരുടെ

More »

യുകെകെസിഎ കണ്‍വന്‍ഷന്‍ ആപ്തവാക്യ രചനാ മത്സരത്തിലെ വിജയി പ്രിയ അനില്‍ മംഗലത്ത്
ജനിച്ചു വളര്‍ന്ന നാട്ടിലല്ലാതെ ഒരു പ്രവാസി നാട്ടില്‍ ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് മഹാ വിസ്മയം തീര്‍ക്കുന്ന യുകെകെസിഎ കണ്‍വന്‍ഷനുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് ചാരുതയേകി കണ്‍വന്‍ഷന്റെ ആപ്തവാക്യം തെരെഞ്ഞെടുത്തു. "ഒരുമയിലുണര്‍ന്ന് ജ്വലിച്ച് കാത്തിടാം തനിമ തന്‍ ക്നാനായ പൈതൃകം" കണ്‍വന്‍ഷന്‍ നടക്കുന്ന ചെല്‍റ്റന്‍ഹാമിലെ ജോക്കി ക്ലബ്ബ് ക്നായിത്തൊമ്മന്‍ നഗര്‍ ആയി മാറുമ്പോള്‍ എങ്ങും മുഖരിതമാവുന്ന ആപ്തവാക്യം നല്‍കിയത് യുകെകെസിഎയുടെ ബ്രിസ്റ്റോള്‍ യൂണിറ്റ് അംഗവും ഉഴവൂര്‍ സ്വദേശി അനില്‍ മംഗലത്തിന്റെ ഭാര്യയുമായ പ്രിയ അനില്‍ മംഗലത്താണ്. എന്റെ സമുദായം, എന്റെ കണ്‍വന്‍ഷന്‍, എന്റെ സംഘടന എന്ന ചിന്തയുമായി 27 പേരാണ് ആവേശപൂര്‍വം, ആപ്ത വാക്യ രചനാ മത്സരത്തില്‍ പങ്കെടുത്തത്. പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷവും വനിതകളായിരുന്നു എന്ന് മാത്രമല്ല, രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും

More »

അനു ആന്റണിക്കു വേണ്ടി നടത്തുന്ന ചാരിറ്റിക്ക് ലഭിച്ചത് 2305 പൗണ്ട്, 17ന് അവസാനിക്കും
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഈസ്റ്റര്‍ ചാരിറ്റിക്ക് ഓശാന ഞായര്‍ കഴിഞ്ഞപ്പോള്‍ ലഭിച്ചത് 2305 പൗണ്ട്. ചാരിറ്റി ഏപ്രില്‍ 17 ന് അവസാനിക്കും. ലഭിച്ച തുക തൊട്ടടുത്തദിവസം അനു ആന്റണിക്കു കൈമാറും. ക്യന്‍സര്‍ ബാധിച്ചു ചികില്‍സിക്കാന്‍ ബുദ്ധിമുട്ടുന്ന ബി എഡ് , വിദ്യര്‍ത്ഥി ഏലപ്പാറ സ്വദേശി അനു ആന്റണിക്കു വേണ്ടിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ചാരിറ്റി കളക്ഷന്‍ നടത്തുന്നത്. കൂലിപ്പണികൊണ്ടു ജീവിച്ചിരുന്ന അനുവിന്റെ കുടുംബത്തിനു ചികിത്സ ചിലവ് താങ്ങാന്‍ കഴിയാത്തതു കൊണ്ടാണ് ഞങ്ങള്‍ നിങ്ങളെ സമീപിക്കുന്നത് എല്ലാവരും ഈസ്റ്റര്‍ ആഘോഷിക്കുന്ന ഈ സമയത്തു അനുവിന്റെ കുടുംബത്തിന് ഒരു കൈത്താങ്ങാകാന്‍ ഒരുമിക്കാം. സഹായങ്ങള്‍ താഴെ കാണുന്ന അക്കൗണ്ടില്‍ നിക്ഷേപിക്കുക . അനുവിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അറിയിച്ചത് യു കെ യിലെ ബ്രാഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന ഷിബു മാത്യുവും, ന്യൂ കാസിലില്‍ താമസിക്കുന്ന ജിജു

More »

യുകെകെസിഎ കണ്‍വന്‍ഷന്റെ ആപ്തവാക്യം നല്‍കാനുള്ള അവസാന ദിവസം ശനിയാഴ്ച
ജൂലൈ 2 ന് ചെല്‍റ്റന്‍ ഹാമിലെ ജോക്കി ക്ലബ്ബിന്‍ വച്ചു നടക്കുന്ന യുകെകെസിഎ കണ്‍വന്‍ഷന് ആപ്തവാക്യം നല്‍കാനുള്ള അവസാന ദിവസം ശനിയാഴ്ച. ശനിയാഴ്ച അര്‍ദ്ധരാത്രിയ്ക്കു ശേഷം ലഭിയ്ക്കുന്ന എന്‍ട്രികള്‍ പരിഗണിക്കുന്നതല്ല. വേലിയിറക്കത്തിനു ശേഷം കൂടുതല്‍ ആവേശത്തോടെ തീരം പുല്‍കാനെത്തുന്ന തിരകളെപ്പോലെ ഇതാദ്യമായി ഒരു ഇടവേളയ്ക്കു ശേഷം നടക്കുന്ന ക്നാനായ മഹാ സംഗമത്തിന് തിലകക്കുറിയാകാന്‍ ആപ്തവാക്യങ്ങളുടെ അനുസ്യൂതമായ എന്‍ട്രികളാണ് യുകെകെസിഎ ജനറല്‍ സെക്രട്ടറി ലൂബി മാത്യൂസിന് ലഭിച്ചു വരുന്നത്. യുകെകെസിഎ കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണമായ, ക്നാനായ യുവജനങ്ങള്‍ നടനവൈഭവം കൊണ്ട് ഇന്ദ്രജാലം തീര്‍ക്കുന്ന സ്വാഗത നൃത്തത്തിന്റെ വരികള്‍ ആപ്തവാക്യത്തിനനുസരിച്ചാണ് രചിയ്ക്കപ്പെടുന്നത്. ഇളകി മറിയുന്ന മഹാസാഗരം പോലൊരു ക്നാനായ കണ്‍വന്‍ഷന്റെ ആഴങ്ങളില്‍ ഒളിച്ചു കിടക്കുന്ന പവിഴമുത്തായ ആപ്തവാക്യ രചനയ്ക്ക് ഇതാദ്യമായി

More »

യുകെകെസിഎയുടെ പതാക രൂപകല്‍പ്പനാ മത്സരത്തില്‍ വിജയി ബോബന്‍ ഇലവുങ്കല്‍
യുകെകെസിഎക്ക് സ്വന്തമായി ഒരു പതാക എന്നതിലുപരിയായി ആഗോള ക്നാനായ സംഘടനകള്‍ക്കാകെ സ്വന്തമായി ഒരു പതാക എന്ന ആശയമാണ് യുകെകെസിഎയുടെ പതാക രുപകല്‍പ്പനാ മത്സരത്തിന് വഴിയൊരുക്കിയത്. അഭൂതപൂര്‍വ്വമായ പങ്കാളിത്തമാണ് പതാക രൂപകല്‍പ്പനാ മത്സരത്തിന് ലഭിച്ചത്. അതിലുപരി മത്സരാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും കുട്ടികളും യുവജനങ്ങളുമായിരുന്നു എന്നതും ഏറെ ശ്രദ്ധേയമായി. ക്നാനായ ചരിത്രവും പാരമ്പര്യവും ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പതാകകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്തത് യുകെകെസിഎയുടെ നോട്ടിംഗ്ഹാം യൂണിറ്റില്‍ നിന്നായിരുന്നു. ഏറ്റവും നല്ല പതാകയായി തെരെഞ്ഞെടുത്തത് യുകെകെസിഎ ഗ്ലോസ്റ്റര്‍ഷയര്‍ യൂണിറ്റ് പ്രസിഡന്റായ ബോബന്‍ ഇലവുങ്കല്‍ നിര്‍മ്മിച്ച പതാകയാണ്. ഏപ്രില്‍ 2 ന് യുകെകെസിഎ സംഘടിപ്പിച്ച ക്നായിത്തൊമ്മന്‍ ഓര്‍മ്മ ദിനാചരണത്തില്‍ യുകെകെസിഎ പ്രസിഡന്റ് ബിജി ജോര്‍ജ്‌ മാംകൂട്ടത്തിലും യുകെകെസിവൈഎല്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions