യു കെ മലയാളി സമൂഹത്തിനു ഞെട്ടലായി 2 മരണവാര്‍ത്തകള്‍
യുകെ മലയാളി സമൂഹത്തിനു ഞെട്ടലായി രണ്ടു പേരുടെ മരണവാര്‍ത്തകള്‍. സ്കോട്ട് ലന്‍ഡിലെ തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി ഏബലും(24) ലൂട്ടന്‍ മലയാളി നൈജോ(54) നാട്ടിലുമാണ് മരണപ്പെട്ടത്.
സ്കോട്ട് ലന്‍ഡിലെ വിദ്യാര്‍ത്ഥിയെ ഏബലിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
സ്റ്റര്‍ലിംഗ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ ഇടയിലെ കലാസാംസ്കാരിക മേഖലകളില്‍ വളരെ സജീവമായി ഇടപെട്ടിരുന്ന ആളായിരുന്നു ഏബല്‍. അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥി ഗ്രൂപ്പുകളില്‍ സജീവമായ ഏബലിന്റെ മരണം വലിയ ഞെട്ടലാണ് മലയാളി വിദ്യാര്‍ഥികളില്‍ സൃഷ്ടിച്ചത്.
മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം നാട്ടില്‍ മൃതസംസ്കാരം നടത്താനാണ് ബന്ധുക്കളും സുഹൃത്തുക്കളും താത്പര്യപ്പെടുന്നത്.
ലൂട്ടനില്‍
More »
കോരു ഗംഗാധരന് ലണ്ടനില്‍ പൗരാവലി യാത്രാമൊഴിയേകി
ന്യൂഹാം കൗണ്‍സില്‍ മുന്‍ സിവിക്ക് മേയറും, കൗണ്‍സിലറും, പ്രശസ്ത എഴുത്തുകാരിയും, സാമൂഹ്യപ്രവര്‍ത്തകയും, രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഡോ.ഓമന ഗംഗാധരന്റെ ഭര്‍ത്താവ് ഗംഗാധരന് ലണ്ടനില്‍ പൗരാവലി യാത്രാമൊഴിയേകി. കുടുംബാംഗങ്ങളും, സുഹൃത്തുക്കള്‍ക്കുമൊപ്പം രാഷ്ട്രീയ-സാമൂഹ്യ-സാമുദായിക മേഖലകളില്‍ നിന്നുമുള്ള നിരവധി പ്രമുഖര്‍ അന്ത്യോപചാര കര്‍മ്മങ്ങളിലും, അനുസ്മരണ ചടങ്ങിലും പങ്കു ചേര്‍ന്നു.
ഈസ്റ്റ്ഹാം എം പി സ്റ്റീഫന്‍ ടിംസ് ( മന്ത്രി,വര്‍ക്ക്സ് ആന്‍ഡ് പെന്‍ഷന്‍സ് ), ന്യൂഹാം കൗണ്‍സില്‍ സിവിക് മേയര്‍ രോഹിമ റഹ്മാന്‍, ന്യൂഹാം കൗണ്‍സില്‍ എക്സിക്യൂട്ടീവ് മേയര്‍ റുഖ്സാന ഫിയാസ് ( ലണ്ടനിലെ നാലു കൗണ്‍സിലുകളില്‍ മാത്രമുള്ള ഇലക്ടഡ് മേയര്‍), സുരേഷ് ധര്‍മജ (പ്രസിഡണ്ട്, ശ്രീനാരാണ ഗുരു മിഷന്‍), ബൈജു പാലക്കല്‍ (ചെയര്‍, ശിവഗിരി ആശ്രമം), സുബാഷ് സദാശിവന്‍ (മുന്‍ ചെയര്‍ & സെക്രട്ടറി, ശ്രീനാരായണ ഗുരു മിഷന്‍) അടക്കം നിരവധി പ്രമുഖ
More »
കോരു ഗംഗാധരന്റെ മരണാനന്തര കര്‍മങ്ങള്‍ മാര്‍ച്ച് 9ന്
ന്യൂഹാം : കോരു ഗംഗാധരന്റെ മരണാനന്തര കര്‍മങ്ങള്‍ മാര്‍ച്ച് 9 ഞായറാഴ്ച രാവിലെ 8 :30ന് ന്യൂഹാം മാനര്‍ പാര്‍ക്കിലെ ട്രിനിറ്റി ഹാളില്‍ നടക്കും. തുടര്‍ന്ന് സിറ്റി ഓഫ് ലണ്ടന്‍ ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കും.
കഴിഞ്ഞ മാസം 12ന് ലണ്ടനിലെ ന്യൂഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് ഗംഗാധരന്‍ അന്തരിച്ചത്. മലേഷ്യയില്‍ നിന്നും ലണ്ടനിലെത്തിയ അദ്ദേഹം നാല് പതിറ്റാണ്ടിലേറെയായി ലണ്ടനിലെ ട്രേഡ് യൂണിയന്‍ രംഗത്തും സാമൂഹിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. മലേഷ്യയില്‍ ബോയ്സ് സ്‌കൗട്ടില്‍ സജീവ അംഗമായിരുന്ന ഗംഗാധരന്‍, ലണ്ടനിലും സ്‌കൗട്ടിന് പ്രോത്സാഹനം നല്‍കി. സാഹിത്യ രംഗത്തും അദ്ദേഹം സംഭാവനകള്‍ നല്‍കി.
ന്യൂഹാം കൗണ്‍സില്‍ മുന്‍ സിവിക് മേയറും, കൗണ്‍സിലറും, പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ. ഓമന ഗംഗാധരനാണ് ഭാര്യ. ആലപ്പുഴ കൊമ്മാടി വെളിയില്‍ വീട്ടില്‍ പരേതരായ മാധവന്റെയും
More »
മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാനെത്തിയ അങ്കമാലി സ്വദേശി അന്തരിച്ചു
ഡബ്ലിന്‍ : അയര്‍ലന്‍ഡിലുള്ള മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാനെത്തിയ എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശി ഡബ്ലിനില്‍ അന്തരിച്ചു. അങ്കമാലി കറുകുറ്റി പന്തക്കല്‍ പൊട്ടംപറമ്പില്‍ തോമസ് മൈക്കിള്‍ (74) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ വിടപറഞ്ഞത്. ഡബ്ലിന്‍ ബ്ലാക്ക്റോക്കില സ്റ്റെപ്സൈഡിലുള്ള മകന്‍ സിജോ തോമസിന്റെ വസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. ഡിസംബറില്‍ മൂന്ന് മാസത്തെ സന്ദര്‍ശനത്തിനായി ഭാര്യയുമൊത്ത് അയര്‍ലന്‍ഡില്‍ എത്തിയ തോമസ് മാര്‍ച്ച് 19ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ ആയിരുന്നു അന്ത്യം.
എല്ലാവരോടും സജീവമായി ഇടപെട്ടിരുന്ന തോമസിന് കഴിഞ്ഞ ദിവസം രാവിലെ ഉണര്‍ന്നയുടനെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ : ലില്ലി തോമസ് ചെറുതാനിക്കല്‍ (കഞ്ഞിക്കുഴി).
മകള്‍ : ലത തോമസ് (സ്റ്റാഫ് നഴ്‌സ്, പാറക്കടവ്, അങ്കമാലി). മരുമക്കള്‍ :
More »
ലണ്ടനില്‍ ചികിത്സയിലിരിക്കെ തൊടുപുഴ സ്വദേശി അന്തരിച്ചു
ലണ്ടന്‍ : അടുത്തിടെ യുകെ മലയാളികളെ തേടി മരണവാര്‍ത്തകള്‍ ഒന്നിപിറകേ എത്തിക്കൊണ്ടിരിക്കുകയാണ്. ലണ്ടനില്‍ ചികിത്സയിലിരിക്കെ തൊടുപുഴ സ്വദേശി അന്തരിച്ചതാണ് അതില്‍ ഏറ്റവും ഒടുവിലത്തേത്. ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന സണ്ണി അഗസ്റ്റിന്‍(59 ) പൂവന്‍തുരുത്തില്‍ ആണ് മരണത്തിനു കീഴടങ്ങിയത്.
നാട്ടില്‍ തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയാണ്. ഭാര്യ സിനി നഴ്‌സ് ആണ്. മകള്‍ അയന സണ്ണി മെഡിക്കല്‍ സ്റ്റുഡന്റ് ആണ്. 15 വര്‍ഷമായിട്ട് ലണ്ടനില്‍ താമസം ആയിരുന്നു സണ്ണിയുടെ കുടുംബം.
കൂടുതല്‍ വിവരങ്ങള്‍ പിന്നീട്. .
More »
ചികിത്സയ്ക്ക് നാട്ടിലെത്തിയ ലണ്ടനിലെ മലയാളി നഴ്‌സ് അന്തരിച്ചു
ലണ്ടന്‍ : ചികിത്സയ്ക്ക് നാട്ടിലെത്തിയ ലണ്ടനിലെ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം അന്തരിച്ചു. കൊല്ലം പത്തനാപുരം വടക്കേത്തലയ്ക്കല്‍ കുടുംബാംഗം കിഴക്കേഭാഗം മാക്കുളം വടക്കേവീട്ടില്‍ മാമ്മന്‍ വി. തോമസ് (മോന്‍സി-45) ആണ് മരിച്ചത്. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹെയ്സ് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ അംഗമാണ്. യുകെയില്‍ കുടുംബസമേതമായി താമസിക്കുകയായിരുന്നു അദ്ദേഹം.
നിമ്മി വര്‍ഗീസ് ആണ് ഭാര്യ. മകള്‍ : മന്ന.
നവി മുംബൈ ടെര്‍ണ സ്‌പെഷലിറ്റി ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ നഴ്സായി ജോലി ചെയ്തിരുന്ന മാമ്മന്‍ 2019 ലാണ് കുടുംബസമേതം യുകെയില്‍ എത്തുന്നത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ റിട്ടയര്‍ഡ് ഹെഡ്മാസ്റ്റര്‍ ഐ. തോമസ്, പരേതയായ ശോശാമ്മ എന്നിവരാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍ : ജോണ്‍ വി തോമസ്, ആനി തോമസ്.
സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒന്‍പതു മണിക്ക് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന്
More »
ഈസ്റ്റ് ഹാമില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി അന്തരിച്ചു
പതിനഞ്ച് വര്‍ഷത്തിലേറെയായി ലണ്ടനില്‍ ജോലി ചെയ്ത് വരുകയായിരുന്ന യുകെ മലയാളി അന്തരിച്ചു. ഈസ്റ്റ് ഹാമില്‍ താമസിച്ചിരുന്ന ഡെന്‍സില്‍(53) ആണ് മരണമടഞ്ഞത്. തിരുവനന്തപുരം വേളിയാണ് ഡെന്‍സിലിന്റെ കേരളത്തിലെ സ്വദേശം
പക്ഷാഘാതത്തെ തുടര്‍ന്ന് കുറെ നാളുകളായി ന്യൂഹാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഈസ്റ്റ് ഹാമിലെ ഒരു കെയര്‍ ഹോമിന്റെ പ്രചരണത്തിലേയ്ക്ക് മാറിയിരുന്നു . തിരുവനന്തപുരം പള്ളിത്തുറ സ്വദേശിയായ മോളി ഡെന്‍സിലാണ് ഭാര്യ, അലീഷ്യ ഡെന്‍സില്‍, ഡിഫെസിയ ഡെന്‍സില്‍ എന്നിവര്‍ മക്കളാണ്. ഡെന്‍സിലിന്റെ ഭാര്യയും മക്കളും കേരളത്തില്‍ ആണ് താമസിച്ചിരുന്നത്.
ആരോഗ്യനിലയില്‍ പുരോഗതി കൈവരിച്ച് നാട്ടില്‍ ഉറ്റവരുടെയും ഉടയവരുടെയും അടുത്തേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം സ്വദേശത്ത് എത്തിച്ച് അന്ത്യകര്‍മ്മങ്ങള്‍ നടത്താനാണ് കുടുംബം താത്പര്യപ്പെടുന്നത്. അതിനുള്ള
More »
യുകെയില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു
ലണ്ടന്‍ : യുകെ മലയാളിയായ എഞ്ചിനീയര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നോര്‍ത്താംപ്ടണില്‍ അന്തരിച്ചു. കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ സ്വദേശി ജോബി ജോസഫ് (49) ആണ് മരിച്ചത്. 20 വര്‍ഷം മുന്‍പാണ് യുകെയില്‍ എത്തിയത്. നോര്‍ത്താംപ്ടണിലെ അബിങ്ടണില്‍ കുടുംബമായി താമസിച്ചു വരികയായിരുന്നു. നോര്‍ത്താംപ്ടണില്‍ നഴ്സായി ജോലി ചെയ്യുന്ന ചെറുപുഴ പ്ലാക്കൂട്ടത്തില്‍ കുടുംബാംഗം സ്മിതയാണ് ഭാര്യ. ജോഷ്വ, ആനി എന്നിവരാണ് മക്കള്‍.
ഉളിക്കല്‍ മണ്ഡപപ്പറമ്പ് വയത്തൂര്‍ യുപി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ പൂത്തൂര്‍ പി.സി. ഔസേപ്പച്ചന്‍, ത്രേസ്യാമ്മ (റിട്ട. അധ്യാപിക) എന്നിവരാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍ : റോജേഴ്സ് ജോസഫ് (പ്രഫ., ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, റാഞ്ചി), റോബര്‍ട്ട് ജോസഫ് (സെക്രട്ടറി, ഏരുവേശ്ശി പഞ്ചായത്ത്). സംസ്കാരം യുകെയില്‍ തന്നെ പിന്നീട് നടത്തുമെന്ന് കുടുംബാംഗങ്ങള്‍
More »
മലയാളി വിദ്യാര്‍ഥിനി ജര്‍മനിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍; രാജ്യത്തെത്തിയത് രണ്ട് വര്‍ഷം മുന്‍പ്
ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ മലയാളി വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ ഡോണ ദേവസ്യ പേഴത്തുങ്കല്‍നെ (25) ആണ് താമസസ്ഥലത്ത് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസമായി ഡോണയ്ക്ക് പനിയുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.
വൈഡന്‍ യൂണിവേഴ്സിറ്റിയില്‍ ഇന്റര്‍നാഷണല്‍ മാനേജ്മെന്റ് വിഷയത്തില്‍ മാസ്റ്റര്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ഡോണ. രണ്ടുവര്‍ഷം മുന്‍പാണ് ജര്‍മനിയിലെത്തിയത്. ന്യൂറംബര്‍ഗിലായിരുന്നു താമസം.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പൊലീസ് കസ്റ്റഡിയിലാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ മരണകാരണം വ്യക്തമാകൂ. ജര്‍മനിയിലെ പൊലീസ് നടപടി പൂര്‍ത്തിയായാലേ മൃതദേഹം നാട്ടിലെത്തിക്കാനാകൂ. സംസ്കാരം നാട്ടില്‍ നടത്താനാണ് വീട്ടുകാരുടെ ആഗ്രഹം. മരണവിവരം ബര്‍ലിനിലെ ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ട്. ചക്കിട്ടപാറ
More »