ഇടുക്കി ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍
ഇടുക്കി ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടം വേരമനാല്‍ (തണല്‍ ഹോസ്റ്റല്‍) ബിജുവിന്റെ മകന്‍ മാര്‍ലോണ്‍ മാത്യുവാണ് മരിച്ചത്. മുട്ടത്ത് മലങ്കര ഡാമില്‍ മാത്തപ്പാറയിലുള്ള ജില്ലാ ജയില്‍ പമ്പ് ഹൗസിന്റെ പിറകു വശത്തെ കൈവരിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മുട്ടം ഷാന്താള്‍ ജ്യോതി പബ്ലിക് സ്കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മാത്യു. മുട്ടം പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.
More »
ബിസിനസ് ആവശ്യങ്ങള്‍ക്കായി മലേഷ്യയിലെത്തിയ ലണ്ടന്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ലണ്ടന്‍ : ബിസിനസ് ആവശ്യങ്ങള്‍ക്കായി മലേഷ്യയിലെത്തിയ ലണ്ടന്‍ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ കുടുംബസമേതം താമസിച്ചിരുന്ന ഗില്‍ബെര്‍ട്ട് റോമന്‍ ആണ് അപ്രതീക്ഷിതമായി കഴിഞ്ഞദിവസം പുലര്‍ച്ചെ വിടവാങ്ങിയത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ലണ്ടനിലെ ആദ്യകാല മലയാളി കൂടിയായിരുന്ന ഗില്‍ബെര്‍ട്ട് ഇവിടുത്തെ മലയാളി സമൂഹത്തിനു മുഴുവന്‍ ചിരപരിചിതനായിരുന്നു.
ബിസിനസ് ആവശ്യങ്ങള്‍ക്കായി മലേഷ്യയിലെ ക്വാലാലംപൂരിലായിരുന്നു ഗില്‍ബെര്‍ട്ട് റോമന്‍. അവിടെ വച്ച് മരണം സംഭവിച്ചതിനാല്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ചാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
ലണ്ടനിലെയും പരിസരപ്രദേശങ്ങളിലെയും പ്രത്യേകിച്ച് ഈസ്റ്റ് ഹാമിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായിരുന്നു. 2000 -ന്റെ തുടക്കത്തില്‍ ആണ് ഗില്‍ബെര്‍ട്ട് റോമന്‍ യുകെയില്‍ എത്തിയത്. അതുകൊണ്ട് തന്നെ ഈസ്റ്റ് ഹാമിലെ
More »
സ്‌റ്റോക്ക് പോര്‍ട്ടിലെ ഷാജി എബ്രഹാമിന് വിട പറയാനൊരുങ്ങി മലയാളി സമൂഹം
സ്റ്റോക്ക് പോര്‍ട്ട് മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായിരുന്ന കട്ടപ്പന സ്വദേശി ഷാജി ഏബ്രഹാമിന്റെ സംസ്‌കാരം ഫെബ്രുവരി 8 ശനിയാഴ്ച നടക്കും. രാവിലെ 10 ന് സെന്റ് ജോര്‍ജ് ചര്‍ച്ച് ബക്‌സറ്റണിലാണ് പൊതുദര്‍ശനം ഒരുക്കിയിട്ടുള്ളത്. തുടര്‍ന്ന് ഉച്ചക്ക് ശേഷം ചീഡിലിലെ മില്‍ ലെയ്ന്‍ സെമിത്തേരിയിലാണ് സംസ്‌കാരം ഒരുക്കിയിരിക്കുന്നത്.
ജനുവരി 26 നാണ് 60 കാരനായ ഷാജി എബ്രഹാമിനെ അന്ത്യം. കുറച്ചു കാലമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു ഷാജി. 2004ല്‍ യുകെയിലെത്തിയ ഷാജി സ്റ്റോക്ക് പോര്‍ട്ട് മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായിരുന്നു. അസോസിയേഷന്റെയും കമ്മ്യുണിറ്റിയുടെയും എല്ലാ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞു നിന്നിരുന്ന ഷാജിക്ക് അന്ത്യയാത്ര ചൊല്ലാനൊരുങ്ങുകയാണ് മലയാളി സമൂഹം.
മിനി മാത്യു ആണ് ഷാജിയുടെ ഭാര്യ. ഡാന യോല്‍, റേച്ചല്‍ എന്നിവര്‍ മക്കളാണ്. നാട്ടില്‍ ഇടുക്കി കട്ടപ്പന
More »
കവന്‍ട്രി യിലെ ബിന്ദു ജിനുവിന്റെ മാതാവ് നിര്യാതയായി
കവന്‍ട്രി : ഭര്‍ത്താവ് മരിച്ച വേദന മായും മുന്‍പേ ഭാര്യയും വിധിയുടെ നിശ്ചയത്തിന് കീഴടങ്ങി. കവന്‍ട്രി മലയാളിയായ ഡോ. ജിനു കുര്യാക്കോസിന്റെ ഭാര്യ ബിന്ദു ജിനുവിന്റെ മാതാവ് തങ്കമ്മ മാത്യു(77) നിര്യാതയായി. ഇന്ന് ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയ്ക്ക് വീട്ടില്‍ വച്ചു നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം നാലു മണിയോടെ ചിങ്ങവനം സെന്റ് ജോണ്‍സ് ക്‌നാനായ ദയറാ പള്ളിയില്‍ സംസ്‌കാരവും നടക്കും.
ക്രിസ്മസ് ദിനങ്ങള്‍ക്ക് തൊട്ടു മുന്‍പാണ് ബിന്ദുവിന്റെ പിതാവ് ചിങ്ങവനം പുത്തന്‍പുരയില്‍ പി എം മാത്യു നിര്യാതനായത്. കഴിഞ്ഞ ദിവസം 40 നാള്‍ മരണാനന്തര ചടങ്ങുകളും പൂര്‍ത്തിയായിരുന്നു. പക്ഷെ ഇതിനിടയില്‍ ബിന്ദുവിന്റെ മാതാവും ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ കൂടുതല്‍ ക്ഷീണിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുക ആയിരുന്നു.
More »
ബര്‍ലിന്‍ റെയില്‍വേ സ്റ്റേഷനില്‍ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍
മലയാളി വിദ്യാര്‍ഥിയെ ബര്‍ലിന്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബര്‍ലിന്‍ മാഗ്ഡെബുര്‍ഗ് ഓട്ടോ വോണ്‍ ഗ്യൂറിക്ക് യൂണിവേഴ്സിറ്റിയിലെ ബയോമെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി രവിശങ്കറിനെ (27) ബര്‍ലിന്‍ മെയിന്‍ റെയില്‍വേ സ്റ്റേഷനില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്. 2022ലാണ് ജര്‍മനിയില്‍ എത്തിയത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി വീട്ടില്‍ വിളിച്ച് ബര്‍ലിനിലേക്ക് പോകുകയാണെന്ന് രവിശങ്കര്‍ അറിയിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴും വിളിച്ചിരുന്നു. പിന്നീട് വിളിച്ചിട്ട് കിട്ടാതായപ്പോള്‍ സഹപാഠികളെ ബന്ധപ്പെട്ടെങ്കിലും കാണാനില്ലെന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം സ്ഥിരീകരിച്ചത്.
പോസ്റ്റ്മോര്‍ട്ടം നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം
More »
കൊല്ലത്ത് ഗര്‍ഭിണിയായ 19കാരി ജീവനൊടുക്കിയ നിലയില്‍; ഭര്‍ത്താവ് ഒളിവില്‍
കൊല്ലം കടയ്ക്കലില്‍ ഗര്‍ഭിണിയായ 19കാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ പാട്ടിവളവ് ചരുവിളപുത്തന്‍ വീട്ടില്‍ ശ്രുതിയാണ് മരിച്ചത്. രണ്ടുമാസം മുന്‍പാണ് പുനയം സ്വദേശിയായ മാഹിനെ പെണ്‍കുട്ടി വിവാഹം കഴിച്ചത്. ശ്രുതി ഒരുമാസം ഗര്‍ഭിണിയാണ്.
ഇന്നലെ രാത്രി ഒമ്പതരമണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ ശ്രുതിയെ കണ്ടെത്തുകയായിരുന്നു. കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രുതിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ മാഹിന്‍ ആശുപത്രിയില്‍ നിന്ന് ഒളിവില്‍ പോയി. മയക്കുമരുന്ന് കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് മാഹിന്‍.
More »
വൂള്‍വര്‍ഹാംപ്ടണില്‍ അന്തരിച്ച ജെയ്സണ്‍ ജോസഫിന്റെ പൊതുദര്‍ശനവും സംസ്കാരവും ഇന്ന്
ഒരു മാസം മുമ്പ് വൂള്‍വര്‍ഹാംപ്ടണില്‍ അന്തരിച്ച നീണ്ടൂര്‍ സ്വദേശി ജെയ്സണ്‍ ജോസഫി (39) ന്റെ പൊതുദര്‍ശനവും സംസ്കാരവും ഇന്ന് (തിങ്കളാഴ്ച) യുകെയില്‍ നടക്കും. രാവിലെ 11 മണിയ്ക്ക് പൊതുദര്‍ശനം നടക്കും. ഡെഡ്ലി കിങ്സ്വിന്‍ഫോര്‍ഡിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ഗ്സ് പാരിഷ് സമ്മര്‍ ഹില്ലിലാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് ഉച്ചയ്ക്ക് 1.45ന് വൂള്‍വര്‍ഹാംപ്ടണിലെ ബുഷ്ബെറി സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.
ഏറെക്കാലമായി വൂള്‍വര്‍ഹാംപ്ടണില്‍ തനിച്ചു കഴിയുകയായിരുന്നു ജെയ്സണ്‍ ജോസഫ്. തുടര്‍ന്ന് ഡിസംബര്‍ 11-ാം തീയതിയാണ് ജെയ്സണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്‌നാനായ സമുദായ അംഗമായ ജെയ്‌സന്റെ മരണം വൈകിയാണ് എല്ലാവരും അറിഞ്ഞത്. ജെയ്സണ്‍ വര്‍ഷങ്ങളായി യുകെയില്‍ ഉണ്ടെന്നാണ് നീണ്ടൂര്‍ക്കാരായ നാട്ടുകാര്‍ പറയുന്നത്.
പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം
Our Lady of Lourdes Parish Summer Hill, Kingswinford, Dudley, DY6 9JG
സെമിത്തേരിയുടെ
More »
മക്കള്‍ക്കൊപ്പം ഒരാഴ്ച മുമ്പ് നാട്ടില്‍ നിന്നെത്തിയ മലയാളി റോമില്‍ അന്തരിച്ചു
മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് റോമില്‍ അന്തരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശിയായ റോബര്‍ട്ട് കെന്നഡി (43) ആണ് അന്തരിച്ചത്.
ഒരാഴ്ച മുന്‍പാണ് നാട്ടില്‍ നിന്ന് പതിനൊന്നും പതിമൂന്നും വയസുള്ള മക്കള്‍ക്കൊപ്പം റോമില്‍ റോബര്‍ട്ട് എത്തിയത്. ഹോട്ടലിലെ ജോലിയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ റോബര്‍ട്ടിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംസ്കാരം ഇന്ന് (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 2.30ന് റോമിലെ ലത്തീന്‍ കത്തോലിക്കാ പള്ളിയായ സന്‍ ജോവാനി ബറ്റിസ്താ ബസിലിക്കയില്‍ നടക്കും.
More »
ഈസ്റ്റ് ലണ്ടന്‍ മലയാളികളുടെ പ്രിയ 'കൊച്ചങ്കിള്‍' അന്തരിച്ചു
ഈസ്റ്റ് ലണ്ടന്‍ : യുകെ മലയാളികളെ ഞെട്ടിച്ചു വീണ്ടും അപ്രതീക്ഷിത മരണ വാര്‍ത്ത. ഈസ്റ്റ് ലണ്ടനിലെ മലയാളികള്‍ക്കെല്ലാം സുപരിചിതനായ മികച്ച പാചക വിദഗ്ധനും കണ്ണൂര്‍ വളപട്ടണം സ്വദേശിയുമായ മുഹമ്മദ് ഇബ്രാഹിം ആണ് വിടവാങ്ങിയത്. അദ്ദേഹത്തെ ഒരിക്കല്‍ പരിചയപ്പെട്ടവരും ആ കൈപ്പുണ്യം രുചിച്ചറിഞ്ഞവരുമെല്ലാം പിന്നെ അദ്ദേഹത്തെ 'കൊച്ചങ്കിള്‍' എന്നായിരുന്നു വിളിച്ചിരുന്നത്. കോവിഡ് കാലത്ത് സൗജന്യമായി ഭക്ഷണമുണ്ടാക്കി നല്‍കി ആയിരങ്ങളുടെ വിശപ്പ് അകറ്റിയ മനുഷ്യന്‍ കൂടിയാണ് മുഹമ്മദ് ഇബ്രാഹിം .
മാത്രമല്ല, കേരളത്തിന്റെ സ്വന്തം രുചി വിഭവങ്ങള്‍ തയ്യാറാക്കി ഈസ്റ്റ്ഹാമിലെ 'തട്ടുകട' എന്ന മലയാളി റെസ്റ്റോറന്റിനെ ലണ്ടന്‍ മലയാളികളുടെ പ്രിയപ്പെട്ട ഇടമായി മാറ്റുന്നതില്‍ മുഹമ്മദ് ഇബ്രാഹിം വഹിച്ച പങ്ക് ചെറുതല്ല. മുംബൈയില്‍ ജനിച്ചുവളര്‍ന്ന് വടക്കേ ഇന്ത്യയിലെ പല പട്ടണങ്ങളിലും ജോലി ചെയ്ത ശേഷമാണ് അദ്ദേഹം ബ്രിട്ടനിലെത്തിയത്. ദുബായിലും പാചക
More »