ജേക്കബ് ജോര്‍ജ് നിര്യാതനായി
ഫിലഡല്‍ഫിയ : പുനലൂര്‍ കാവലോട്ട് ബംഗ്ളാവില്‍ ജോര്‍ജ് ജോസഫിന്റെയും ചിന്നമ്മ ജോര്‍ജിന്റെയും മകൻ ജേക്കബ് ജോര്‍ജ് (സജു - 66) ജൂലൈ ആറിന് ഫിലഡല്‍ഫിയയില്‍ നിര്യാതനായി.
കുണ്ടറ വഴിത്താനത്ത് വീട്ടില്‍ വി. ഒ. മത്തായി-റാഹേലമ്മ മത്തായി ദമ്പതികളുടെ ഇളയ മകള്‍ ലിസിമോൾ ആണ് ഭാര്യ. ജോര്‍ജ് ജേക്കബ് (അരുണ്‍), നീതു മണത്തറയില്‍ എന്നിവര്‍ മക്കളും, ആനി ജോര്‍ജ്, ജോയല്‍ മണത്തറയില്‍ എന്നിവര്‍ മരുമക്കളും, ജോനാഥൻ ജോര്‍ജ്, ജായേല്‍ മണത്തറയില്‍, മീഖായേല്‍ മണത്തറയില്‍ എന്നിവര്‍ കൊച്ചുമക്കളുമാണ്.
സോമി ജോര്‍ജ്, സോഫി ജോര്‍ജ്, സൂസി ജോര്‍ജ്, ജോസഫ് ജോര്‍ജ് (സുകു), തോമസ് ജോര്‍ജ് (ശശി), സാലി ജോര്‍ജ് എന്നിവരാണ് സഹോദരങ്ങള്‍. ഫിലഡല്‍ഫിയ ന്യൂ ടെസ്റ്റ്മെന്റ് ചര്‍ച്ച് അംഗമായിരുന്ന ജേക്കബ് ജോര്‍ജ് , കാര്‍ഡോണ്‍ ഇന്‍ഡസ്ട്രി, മാര്‍ഷല്‍സ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
പൊതുദര്‍ശനം ജൂലൈ 19 വെള്ളിയാഴ്ച വൈകിട്ട് 6 :00 മുതല്‍ 9 :00 വരെയും , സംസ്കാര
More »
മലയാളി യുവതി ഇസ്രയേലില്‍ കടലില്‍ മുങ്ങിമരിച്ചു
ഇസ്രയേലില്‍ മലയാളി യുവതി തിരയില്‍പ്പെട്ട് കടലില്‍ മുങ്ങിമരിച്ചു. കളമശേരി നെല്ലിക്കല്‍വെളി വീട്ടില്‍ അഗസ്റ്റിന്‍ അബിന്റെ ഭാര്യ സൈഗ പി. അഗസ്റ്റിന്‍ (41) ആണു മരിച്ചത്. ടെല്‍അവീവ് ബീച്ചില്‍ സഹപ്രവര്‍ത്തകരുമൊത്തു കുളിക്കാനിറങ്ങിയപ്പോള്‍ സൈഗ തിരയില്‍പെടുകയായിരുന്നുവെന്നാണു നാട്ടിലുള്ള ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. ടെല്‍അവീവിലെ ഷെയര്‍ ടു ബേത്ത് ശാലോം ആശുപത്രിയില്‍ കെയര്‍ ഗിവര്‍ ആയി ജോലി ചെയ്തു വരിക ആിരുന്നു.
ഒന്നര മാസം മുന്‍പാണു നാട്ടിലെത്തി മടങ്ങിയത്. ശനിയാഴ്ച വൈകിട്ട് 5.30നാണ് (ഇന്ത്യന്‍ സമയം രാത്രി 9) സൈഗയുടെ ജീവനെടുത്ത അപകടം. തിരയില്‍പ്പെട്ട മറ്റുള്ളവരെ രക്ഷപ്പെടുത്തി. ഇവരില്‍ ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നു വര്‍ഷം മുന്‍പാണ് സൈഗ ജോലിക്കായി ഇസ്രയേലിലേക്കു പോയത്.
ഭര്‍ത്താവ് അഗസ്റ്റിന്‍ അബിന്‍ കളമശേരി സോഷ്യല്‍ ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ്. സൈഗയുടെ
More »
ജര്‍മനിയില്‍ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി; തിരിച്ചറിഞ്ഞത് ഡിഎന്‍എ ടെസ്റ്റിലൂടെ
ജര്‍മനിയിലെ മ്യൂണിക്ക് ഇംഗ്ലിഷ് ഗാര്‍ഡനിലെ ഐസ്ബാഹ് നദിയില്‍ നീന്താനിറങ്ങി കാണാതായ മലയാളി വിദ്യാര്‍ഥി നിതിന്‍ തോമസ് അലക്സിന്റെ (26) മൃതദേഹം കണ്ടെത്തി. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലായിരുന്നു. ഒടുവില്‍ മ്യൂണിക്ക് പൊലീസ് ആളെ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് ഉള്‍പ്പടെയുള്ളവ നടത്തിയിരുന്നു. ഇതിനായി സഹോദരന്റെ സഹായം തേടിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി നിതിനെ കണ്ടെത്താന്‍ വിവിധ മാര്‍ഗങ്ങളില്‍ തിരച്ചില്‍ തുടരുകയായിരുന്നു.
മൃതദേഹം നിതിന്റെ ആണെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ മരണ വാര്‍ത്ത പങ്കുവച്ചു. നിതിനെ കണ്ടെത്താന്‍ ഒരാഴ്ചയിലേറെയായി പരിശ്രമിക്കുന്ന ജര്‍മനിയിലെ മലയാളി സമൂഹത്തോടും കുടുംബാംഗങ്ങള്‍ നന്ദി അറിയിച്ചു.
ശനിയാഴ്ച ജര്‍മന്‍ സമയം രാത്രി 7 നാണ് ടൂക്കര്‍ പാര്‍ക്കിന് സമീപമുള്ള അരുവിയിലെ വെള്ളത്തില്‍ ജീവനില്ലാത്ത ഒരാളെ
More »
ബെഡ്‌ഫോര്‍ഡില്‍ ചങ്ങനാശേരി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
തുടര്‍മരണങ്ങളുടെ ഞെട്ടലില്‍ കഴിയുന്ന യുകെ മലയാളികള്‍ക്കു വേദനയായി മറ്റൊരു വിയോഗം കൂടി. ബെഡ്‌ഫോര്‍ഡില്‍ നിന്നാണ് മരണ വാര്‍ത്തയെത്തിയിരിക്കുന്നത്. ഹൃദയാഘാതം മൂലം ബെഡ്‌ഫോര്‍ഡിനടുത്തു സെന്റ് നോട്‌സില്‍ താമസമാക്കിയിരുന്ന ജോജോ ഫ്രാന്‍സിസ്(52) ആണ് മരിച്ചത്. ചങ്ങനാശേരി മാമ്മൂട് സ്വദേശി ആണ് ജോജോ.
കരള്‍ സെറോസിസ് ബാധിച്ച് ചികിത്സയിലായിരിക്കെയാണ് ജോജോയെ മരണം വിളിച്ചതെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ 5.30 ഓടെ വീട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്.
അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാരാമെഡിക്കല്‍ സേവനത്തിനായി വിളിച്ചെങ്കിലും അവര്‍ എത്തും മുമ്പ് മരണം സംഭവിക്കുകയായിരുന്നു.ജോജോയും കുടുംബവും കോവിഡ് കാലത്തിന് ശേഷം യുകെയിലെത്തിയവരാണ്. എ ലവല്‍ വിദ്യാര്‍ത്ഥിയായ ഒരു ആണ്‍ കുട്ടിയാണ് പരേതന്
More »
ഹാരോയിലെ നാലു വയസുകാരി ടിയാന മോളുടെ സംസ്‌കാരം ശനിയാഴ്ച
അകാലത്തില്‍ പൊലിഞ്ഞ മാലാഖ ഹാരോയിലെ നാലു വയസുകാരി ടിയാന തോമസിന്റെ സംസ്‌കാരം ശനിയാഴ്ച രാവിലെ 10.30ന് നടക്കും. റെഡ്ഡിച്ചിലെ ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ആര്‍സി ചര്‍ച്ചിലാണ് ചടങ്ങുകള്‍ നടക്കുക. ഉച്ചയ്ക്ക് ഒരു മണിയോടെ റെഡ്ഡിച്ചിലെ അബേ ക്രിമറ്റോറിയത്തില്‍ സംസ്‌കാരവും നടക്കും.
ഹാരോയിലെ നോര്‍ത്ത്‌വിക്ക് പാര്‍ക്ക് ഹോസ്പിറ്റല്‍ സ്റ്റാഫായ തോമസിന്റേയും അഞ്ജുവിന്റേയും മകളാണ് ടിയാന. മകളുടെ വിയോഗത്തില്‍ ഹൃദയം നുറുങ്ങുന്ന വേദനയിലാണ് ഈ മാതാപിതാക്കള്‍. ഇരുവര്‍ക്കും സാന്ത്വനമായി സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം അരികിലുണ്ട്.
ദേവാലയത്തിന്റെ വിലാസം
Our Lady of Mount Carmel RC Church, Redditch, B98 8LT
ക്രിമറ്റോറിയത്തിന്റെ വിലാസം
Abbey Crematorium, Redditch, B97 6RR
More »
ലങ്കാഷെയറിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ നിര്യാതനായി
ലങ്കാഷെയര്‍ ചോര്‍ലിയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ (68) നിര്യാതനായി. കോട്ടയം പാലാ സ്വദേശിയാണ്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കുടുംബാംഗം ആണ്.
രണ്ടുമാസമായി ബ്ലാക്ക് പൂള്‍ ഹോസ്പിറ്റലില്‍ ഹൃദയസംബന്ധമായ അസുഖവുമായി ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതം മൂലം മരണമടയുന്നത്.
പാലാ നീണ്ടൂര്‍ കുടുംബാംഗവും ചോര്‍ലി ഹോസ്പിറ്റലിലെ നഴ്സുമായ ആലീസ് ജോസഫ് ആണ് ഭാര്യ.
മക്കള്‍ : മറീന സ്രാമ്പിക്കല്‍ (നഴ്സ്, ലണ്ടന്‍), ജോയല്‍ സ്രാമ്പിക്കല്‍ (ലോയര്‍), അഞ്ജു സ്രാമ്പിക്കല്‍ (നഴ്സ്, ലണ്ടന്‍).
ജോസഫ് എബ്രഹാം 2004ല്‍ കുടുംബസമേതം എത്തിയപ്പോള്‍ ചോര്‍ലിയില്‍ 6 മലയാളി കുടുംബങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലയാളികളുടെ ഇടയില്‍ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ജോസഫ് എബ്രഹാം ബാബുച്ചേട്ടന്‍ എന്നപേരിലാണ്
More »
അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് പ്രസവത്തെ തുടര്‍ന്ന് അന്തരിച്ചു
ഡബ്ലിന്‍/സുല്‍ത്താന്‍ ബത്തേരി : അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് പ്രസവത്തെ തുടര്‍ന്ന് മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാല്‍ സ്വദേശിനി സ്റ്റെഫി ബൈജു (35) ആണ് കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ മരിച്ചത്. രണ്ടാമത്തെ ആണ്‍കുട്ടിക്ക് ജന്മം നല്‍കി മണിക്കൂറുകള്‍ക്ക് ശേഷം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
നവജാത ശിശു സുഖമായിരിക്കുന്നു.
കെറി ജനറല്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു സ്റ്റെഫി ബൈജു. കൗണ്ടി ലിമെറിക്കിലെ ആബിഫില്‍ ടൗണിലാണ് സ്റ്റെഫിയും കുടുംബവും താമസിക്കുന്നത്. ഭര്‍ത്താവ് ചീരാല്‍ കരുവാലിക്കുന്ന് കരവട്ടത്തിന്‍കര ബൈജു സ്കറിയ. ജോഹാനും ജുവാനുമാണ് മക്കള്‍. സ്റ്റെഫിയുടെ മാതാപിതാക്കളായ കിഴക്കേക്കുന്നത്ത് ഔസേപ്പും എല്‍സിയും ഇപ്പോള്‍ അയര്‍ലന്‍ഡിലുണ്ട്. കെറി ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സംസ്കാരം
More »
കുംബ്രിയായില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു
യുകെയില്‍ എത്തി ആറു മാസം മാത്രമായ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കുംബ്രിയായിലെ വൈറ്റ്ഹാവനില്‍ താമസിക്കുന്ന കോഴിക്കോട് മരുതോങ്കര സ്വദേശി നോബിള്‍ ജോസ് (42) ആണ് വിടപറഞ്ഞത്. രാവിലെ വിളിച്ചിട്ടും ഉണരാതെ നോബിള്‍ നിശ്ചലമായി കിടക്കുന്നതു കണ്ടു ഭാര്യ അജിന ആംബുലന്‍സ് വിളിച്ചു വരുത്തിയെങ്കിലും പരിശോധനയില്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
നോബിളിന് രണ്ട് വര്‍ഷം മുമ്പ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ചെയ്തിരുന്നു. ആരോഗ്യനിലയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലാതെ സാധാരണജീവിതം നയിച്ചു പോകവേ കടബാധ്യതകള്‍ തീര്‍ക്കുന്നതടക്കം ജീവിത സ്വപ്നങ്ങളുമായി യുകെയിലേക്ക് വരുവാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മാസം ആരോഗ്യ നിരീക്ഷണത്തിനായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്നെങ്കിലും കാര്യമായ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.
കുംബ്രിയായില്‍ എത്തിയ നോബിള്‍, വൈറ്റ്ഹാവന്‍, കെല്‍സ്
More »
ബ്രദറണ്‍ സഭാ സുവി. എബി കെ ജോര്‍ജിന്റെ പിതാവ്. കെ.പി. ജോര്‍ജ്ജുകുട്ടി അന്തരിച്ചു
ഹൂസ്റ്റണ്‍/ മല്ലശ്ശേരി : പുങ്കാവ് കളര്‍വിളയില്‍ കെ.പി. ജോര്‍ജ്ജുകുട്ടി (74) (മല്ലശ്ശേരി ഡോള്‍ഫിന്‍ കേറ്ററിംഗ് ഉടമ) അന്തരിച്ചു. സംസ്ക്കാരം 18 ചൊവ്വ രാവിലെ 9 മണിക്ക് മല്ലശ്ശേരി ബ്രദറണ്‍ ചര്‍ച്ചില്‍ ആരംഭിച്ച് 12 ന് സഭാസെമിത്തേരിയില്‍.
ഭാര്യ : സുസമ്മ ജോര്‍ജ്ജ് (വല്‍സമ്മ) എണ്ണയ്ക്കാട് വടക്കേക്കാട്ടില്‍ കുടുംബാംഗമാണ്.
ന്‍ള്‍ ല്‍ര്‍ ഹൗസ് ണ്‍
മക്കള്‍ : ബ്രദറണ്‍ സുവിശേഷകന്‍ എബി കെ. ജോര്‍ജ്ജ് (മല്ലശ്ശേരി) ഫേബാ സൂസന്‍ സാമുവേല്‍ (യു.കെ.)
മരുമക്കള്‍ : ഹെലന്‍ എബി കിണര്‍മുക്ക് (കണ്ണൂര്‍), ജിജി ജോര്‍ജ്ജ് സാമുവേല്‍ കാക്കനാട് (യു.കെ.) കൊച്ചുമക്കള്‍ : എയ്ഞ്ചല്‍ സൂസന്‍ എബി, ആരന്‍ എബി ജോര്‍ജ്ജ്, രുത്ത് സാറാ സാമുവേല്‍.
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകള്‍..
More »