എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപ്പകര്‍പ്പ് ഓരോ ദിവസങ്ങളിലായി പുറത്തുവരുമ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അതിജീവിത ജീവിതത്തില്‍ അനുഭവിച്ച ക്രൂരതയും വേദനയും പ്രതിസന്ധികളും എല്ലാം അവരുടെ മൊഴിയിലുണ്ട്. അതിജീവിതയോട് ദിലീപിന് ഇത്ര വലിയ വൈരാഗ്യം തോന്നാന്‍ കാരണം എന്താണ് എന്നതടക്കമുള്ള വിശദാംശങ്ങള്‍ മൊഴിയില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് അതിജീവിത മഞ്ജു വാര്യരോട് പറഞ്ഞതിന്റെ പകയാണ് ഈ സംഭവങ്ങളിലേക്ക് നയിച്ചത് എന്നാണ് ആരോപണം.
സിനിമയില്‍ ദിലീപിന് മാത്രമാണ് തന്നോട് ശത്രുതയെന്ന് അതിജീവിത കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന മൊഴിയും അതുമായി ബന്ധപ്പെട്ട തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും അത് കോടതി മുഖവിലക്കെടുത്തില്ല.
2017 ജൂണിലാണ്
More »
കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
'ദൈവത്തിന്റെ സ്വന്തം നാട്', 'നമ്പര്‍ വണ്‍ കേരളം', 'നവോത്ഥാനം', 'ജനപക്ഷനാട്' , 'സ്ത്രീപക്ഷനാട്'.... വര്‍ത്തമാന കേരളത്തിന്റെ മേനി പറച്ചില്‍ ഇങ്ങനെ ഒരു പാടാണ്. എന്നാല്‍ സംഭവിക്കുന്നതോ ? കൊടി സുനിമാരും പള്‍സര്‍ സുനിമാരും അരങ്ങുവാഴുകയാണ്. അവര്‍ക്കു സംരക്ഷണവും പ്രോത്സാഹനവും ആയി അധികാര കേന്ദ്രങ്ങളും മാറി. പണവും സ്വാധീനവും അധികാരവും ഉള്ളവര്‍ക്ക് എന്തും ചെയ്യാമെന്ന രീതിയിലേക്ക് കാര്യങ്ങള്‍ പുരോഗമിച്ചു.
രാഷ്ട്രീയ-സിനിമാ-ക്വട്ടേഷന്‍ മാഫിയ കേരളത്തെ എല്ലാ അര്‍ത്ഥത്തിലും വരിഞ്ഞുമുറുക്കുകയാണ്. അതിന്റെ തെളിവാണ് കൊടി സുനിമാരും പള്‍സര്‍ സുനിമാരും നാള്‍ക്കുനാള്‍ പൊന്തിവരുന്നത്. ഇവര്‍ കേവലം ഒന്നോ രണ്ടോ വ്യക്തിയല്ല, മറിച്ചു വളര്‍ന്നു വരുന്ന അധോലോക മാഫിയ സംഘത്തിന്റെ പ്രതിനിധികളാണ്. കേരളത്തില്‍ കൊല തൊഴിലാക്കി മാറ്റിയവര്‍ക്ക് വീര പരിവേഷമാണ്.
ക്വട്ടേഷന്‍ കില്ലര്‍ സ്‌ക്വാഡുകള്‍ക്ക് ഇപ്പോഴത്തെ പോലെ
More »
എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
വിമാന യാത്രക്കിടെ എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി യുവാവ് അറസ്റ്റില്‍. വെള്ളിയാഴ്ച ദുബായില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. ജോലിക്കിടെ എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്നായിരുന്നു പരാതി. ക്യാബിന്‍ ക്രൂ നല്‍കിയ പരാതിയില്‍ ആര്‍ജിഐ എയര്‍പോര്‍ട്ട് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
സോഫ്‌റ്റ്വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന 30 കാരനാണ് അറസ്റ്റിലായത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. വിമാനം ഹൈദരാബാദില്‍ ലാന്‍ഡ് ചെയ്തതിന് ശേഷം പാസ്‌പോര്‍ട്ട് സീറ്റില്‍ മറന്നുവച്ചതായി ഇയാള്‍ ക്യാബിന്‍ ക്രൂവിനോട് പറഞ്ഞു.
എന്നാല്‍ ഇതു തിരഞ്ഞെത്തിയ ജീവനക്കാര്‍ കണ്ടത് അശ്ലീല കുറിപ്പായിരുന്നു. തുടര്‍ന്ന് വിവരം ജീവനക്കാര്‍ ക്യാപ്റ്റനെയും ഗ്രൗണ്ട് സ്റ്റാഫിനേയും അറിയിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
ജീവനക്കാരുടെ
More »
മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
തിരുവനന്തപുരം : പതിനാറുകാരനായ മകനെ ഐഎസില്‍ (ഇസ്‌ലാമിക് സ്റ്റേറ്റ്) ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതിയില്‍ അമ്മയ്ക്കും രണ്ടാം ഭര്‍ത്താവിനുമെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്. പത്തനംതിട്ട പത്തനാപുരം സ്വദേശിനിക്കും രണ്ടാം ഭര്‍ത്താവായ വെമ്പായം സ്വദേശിക്കുമെതിരെയാണ് കേസെടുത്തത്. ഇവര്‍ മുമ്പ് യുകെയിലായിരുന്നു. 2021 നവംബര്‍ ഒന്നിനും കഴിഞ്ഞ ജൂലൈ 31നും ഇടയിലാണ് സംഭവം നടന്നത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
രണ്ടാം വിവാഹത്തിനു ശേഷം യുവതി മതപരിവര്‍ത്തനം നടത്തിയിരുന്നു. അതിനു ശേഷം ഇവര്‍ യുകെയിലായിരുന്നു. മകന്‍ യുകെയില്‍ എത്തിയപ്പോള്‍ ഐസുമായി ബന്ധമുള്ള വിഡിയോ ദൃശ്യങ്ങള്‍ കാട്ടി കുട്ടിയെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്നാണ് പരാതി. ദമ്പതികള്‍ തിരിച്ചു നാട്ടിലെത്തി കുട്ടിയെ
More »
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം. ലണ്ടന്‍ ഡെറി കൗണ്ടിയില്‍ അക്രമികള്‍ മലയാളി കുടുംബത്തിന്റെ കാറിനു തീയിട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ലിമാവാഡിയില്‍ ഐറിഷ് ഗ്രീന്‍ സ്ട്രീറ്റ് പ്രദേശത്തു താമസിക്കുന്ന മലയാളി കുടുംബത്തിന്റെ കാറാണു കത്തിച്ചത്.
കാര്‍ പൂര്‍ണമായും കത്തി നശിച്ചതായും പൂന്തോട്ടത്തിനും മറ്റും നാശം സംഭവിച്ചതായും നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പൊലീസ് സര്‍വീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സിസിടിവി, മൊബൈല്‍ ദൃശ്യങ്ങള്‍ ശേഖരിച്ചുള്ള അന്വേഷണത്തിനും ശ്രമം നടക്കുന്നുണ്ട്.
സംഭവത്തെ അപലപിച്ചു ഡിയുപി കൗണ്‍സിലര്‍ ആരോണ്‍ ക്യാലന്‍ രംഗത്തെത്തി. ഇത്തരം അതിക്രമങ്ങള്‍ക്കു നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ലെന്നും അക്രമം നടത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പ്രതികരിച്ചു. ലിമാവാഡി ആരെയും
More »
ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
ബ്രിട്ടനില്‍ ഡ്രൈവര്‍ ഇല്ലാത്ത കാറുകള്‍ പ്രതീക്ഷിച്ചതിലും നേരത്തെ നിരത്തില്‍ ഇറങ്ങും. യു എസിലെ സാന്‍ഫ്രാന്‍സിസ്‌കോ ഉള്‍പ്പെടെ നാല് പ്രധാന നഗരങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന വേമോ (Waymo) എന്ന കമ്പനി, 2026 ല്‍ ലണ്ടനില്‍ പൂര്‍ണ്ണമായും സ്വയം നിയന്ത്രിതമായ ടാക്സി സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു . ഡ്രൈവര്‍ ഇല്ലാതെ യാത്ര ചെയ്യാം എന്ന വാഗ്ദാനവുമായി കമ്പനി മുന്നോട്ട് വരുമ്പോള്‍, ഇത് ബ്രിട്ടനിലെ ഗതാഗത രംഗത്ത് വലിയ മാറ്റത്തിന് വഴിവെക്കും എന്നാണ് വിലയിരുത്തല്‍. യുകെ സര്‍ക്കാര്‍ തന്നെ ഇത്തരം വാഹനങ്ങളുടെ നിയമാനുസൃത പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുകയാണ്. എന്നാല്‍ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ച അന്തിമ തീരുമാനം ഇനിയും പുറത്തു വന്നിട്ടില്ല.
മറ്റു നഗരങ്ങളെ അപേക്ഷിച്ച് ലണ്ടന്‍ കൂടുതല്‍ തിരക്കേറിയതും സങ്കീര്‍ണ്ണമായ ഗതാഗത സംവിധാനമുള്ളതുമായ നഗരമാണ്. അതുകൊണ്ട് തന്നെ ഡ്രൈവര്‍
More »
ജീവനൊടുക്കാന്‍ ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആശുപത്രിയിലേക്ക് പോയ കാര്‍ മറിഞ്ഞു; പെണ്‍കുട്ടി മരിച്ചു
ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ കാര്‍ മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു. കാസര്‍കോട് ബേത്തൂര്‍പാറയിലാണ് സംഭവം. ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമയാണ് (20) മരിച്ചത്. ഇന്ന് രാവിലെ എട്ടോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ മഹിമയെ കണ്ടത്. അമ്മ വനജയും സഹോദരന് മഹേഷും ചേര്‍ന്ന് മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പടിമരുതില്‍ വച്ചാണ് അപകടം സംഭവിച്ചത്.
പെണ്‍കുട്ടിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാര്‍ പടിമരുതില്‍ വച്ച് നിയന്ത്രണംവിട്ടു മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അപകടത്തില്‍പ്പെട്ടവരെ
More »
സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
ശബരിമല ശ്രീകോവിലിനു മുന്നിലെ സ്വര്‍ണത്തില്‍ പൊതിഞ്ഞ ദ്വാരപാലക ശില്‍പങ്ങള്‍ ചെമ്പാക്കി മാറ്റിയ 'മായാവിദ്യ' കണ്ടു കണ്ണ് തള്ളിയിരിക്കുകയാണ് വിശ്വാസമൂഹം. ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചില കൈയാളുകളെ ബലിയാടാക്കി തലയൂരാണ് ശ്രമിക്കുന്നതെങ്കിലും വിവാദം കത്തുകയാണ്. ശബരിമലയുടെ മറവില്‍നടക്കുന്ന കൊള്ളയുടെ ചെറിയൊരു അഗ്രം ആയാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. പുറത്തുവരാതിരിക്കുന്നത് ഇതിലും എത്രയോ മടങ്ങു അധികമായിരിക്കും!
ദ്വാരപാലക ശില്‍പങ്ങള്‍ പൊതിഞ്ഞിരുന്ന സ്വര്‍ണപ്പാളി സ്വര്‍ണം പൂശാനെന്ന പേരില്‍ ഇളക്കിമാറ്റിയതിലും തൂക്കം കുറഞ്ഞതിലും അടിമുടി ദുരൂഹതയാണ്. സ്വര്‍ണംപൊതിഞ്ഞ പാളിയില്‍ ചെമ്പ് തെളിഞ്ഞെന്ന തന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് 2019 ല്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ കൊടുത്തുവിട്ട് സ്വര്‍ണം പൂശിയതെന്നാണ് നിലവില്‍ സസ്‌പെന്‍ഷനിലായ വിവാദകാലത്തെ അഡ്മിനിസ്‌ട്രേറ്റീവ്
More »
ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
ചുരുളഴിയാതെ കിടന്ന ചേര്‍ത്തല ബിന്ദു പത്മനാഭന്‍ കൊലപാതക്കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ബിന്ദുവിന്റെ അസ്ഥികള്‍ ഉപേക്ഷിച്ചത് തണ്ണീര്‍മുക്കം ബണ്ടിലാണെന്ന് പ്രതി സെബാസ്റ്റ്യന്‍ മൊഴി നല്‍കി. സെബാസ്റ്റ്യനെ തണ്ണീര്‍മുക്കം ബണ്ട് പരിസരത്തെത്തി തെളിവെടുപ്പ് നടക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
കൊലപാതകശേഷം ആദ്യം മൃതദേഹം വെട്ടിമുറിച്ചു കഷ്ണങ്ങളാക്കിയ സെബാസ്റ്റ്യന്‍ പള്ളിപ്പുറത്തെ വീട്ടുപറമ്പില്‍ കുഴിച്ചിടുകയായിരുന്നു. ശേഷം അസ്ഥിക്കഷണങ്ങള്‍ പുറത്തെടുത്ത് കത്തിക്കുകയും തണ്ണീര്‍മുക്കം ബണ്ടില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് വിവരം. ജെയിനമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയായിരുന്നു ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയത് സംബന്ധിച്ച് സെബാസ്റ്റ്യനില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നത്. തുടര്‍ന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു.
More »