സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം; സ്കൂള് നിയമാവലി അനുസരിക്കാമെന്ന് ഒടുവില് കുട്ടി
കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തില് സമവായം. സ്കൂള് നിയമാവലി അനുസരിക്കാമെന്ന് കുട്ടി സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട നിലപാട് കുട്ടി സ്കൂള് മാനേജ്മെന്റിനെ അറിയിച്ചു. ഇക്കഴിഞ്ഞ ദിവസമായിരുന്നു ഹിജാബിന്റെ പേരില് ചില സംഘടനകള് ഭീഷണിപ്പെടുത്തിയ സാഹചര്യത്തില് സ്കൂളിന് അവധി നല്കിയത്.
സ്കൂളില് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്ത്ഥിയെ സ്കൂള് മാനേജ്മെന്റ് സ്കൂളില് കയറുന്നതിന് വിലക്കേര്പ്പെടുത്തിയിരുന്നു. യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് സ്കൂളിന്റെ ബൈലോ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല് കുട്ടി നിര്ബന്ധമായും ഹിജാബ് ധരിക്കുമെന്നാണ് മാതാപിതാക്കള് സ്കൂള് അധികൃതരോട് പറഞ്ഞത്.
സ്കൂള് യൂണിഫോം സംബന്ധിച്ച് മാനേജ്മെന്റ് തീരുമാനം പാലിക്കാന് എല്ലാവരും മാധ്യസ്ഥരാണെന്നും, ഒരു കുട്ടി മാത്രം നിര്ദേശം പാലിക്കാത്തത് മറ്റുള്ളവര്ക്ക്
More »
ക്ലിഫ് ഹൗസില് എത്ര മുറിയുണ്ടെന്നു പോലും മകന് അറിയില്ല- പിണറായി വിജയന്
മകന് ഇ.ഡി.നോട്ടിസ് അയച്ചെന്ന വാര്ത്തകളോടു പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മകന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ് കിട്ടിയിട്ടില്ലെന്നും ദുഷ്പേരുണ്ടാക്കുന്ന തരത്തില് മക്കള് പ്രവര്ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മര്യാദയ്ക്ക് ജോലി ചെയ്തു ജീവിക്കുന്നയാളാണ് തന്റെ മകനെന്നും ക്ലിഫ് ഹൗസില് എത്ര മുറിയുണ്ടെന്നു പോലും മകന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'എന്റെ രാഷ്ട്രീയ പ്രവര്ത്തനം സുതാര്യവും കളങ്കരഹിതവുമാണ്. കളങ്കിതനാക്കാന് ശ്രമിക്കുമ്പോള് ശാന്തമായി പ്രതികരിക്കുന്നത് അതുകൊണ്ടാണ്. 10 വര്ഷമായി ഞാന് മുഖ്യമന്ത്രിയാണ്. അഭിമാനിക്കാന് വകനല്കുന്ന ഒട്ടേറെ കാര്യങ്ങള് ചെയ്യാന് കഴിഞ്ഞുവെന്നു ബോധ്യമുണ്ട്. പലയിടത്തും പദ്ധതികള്ക്കു കരാര് ലഭിക്കാന് കമ്മിഷന് നല്കണം. എന്നാല് ഇവിടെ അങ്ങനെ ഇല്ല എന്നതില് അഭിമാനമുണ്ട്. ഉന്നതതലത്തിലുള്ള അഴിമതി ഇവിടെ ഇല്ലാതാക്കാന്
More »
പാലക്കാട്ട് അയല്വാസിയെ വെടിവെച്ചു കൊന്ന് സ്വയം വെടിയുതിര്ത്ത് യുവാവ് ജീവനൊടുക്കി
പാലക്കാട് : കരിമ്പ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്ഡില് മരുതുംകാട് പഴയ സ്കൂളിനു സമീപം രണ്ട് യുവാക്കള് വെടിയേറ്റ് മരിച്ച നിലയില്. മരുതുംകാട് വീട്ടില് പരേതയായ തങ്കയുടെ മകന് ബിനു(42), ബിനുവിന്റെ അയല്വാസി, മരുതുംകാട് കളപ്പുരയ്ക്കല് ഷൈലയുടെ മകന് നിധിന് (26) എന്നിവരെയാണ് മരിച്ച നിലയില് കണ്ടെത്തിയത്.
നിധിനെ വെടിവെച്ച ശേഷം ബിനു സ്വയം വെടിയുതിര്ക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. രണ്ട് മൃതദേഹങ്ങളിലും വെടിയേറ്റതിന്റെ പാടുകളുണ്ടെന്നും പാലക്കാട് എസ്പി വ്യക്തമാക്കി. റോഡിലാണ് ബിനുവിന്റെ മൃതദേഹം കണ്ടത്. സമീപത്തായി നാടന്തോക്കുമുണ്ടായിരുന്നു. ഇതിന് സമീപത്തെ വീടിനുള്ളിലായിരുന്നു നിധിന്റെ മൃതദേഹം കണ്ടെത്തിയത്. റബ്ബര് ടാപ്പിങ്ങിനെത്തിയ തൊഴിലാളികളിലൊരാള്, ബിനുവിന്റെ മൃതദേഹമാണ് ആദ്യം കണ്ടത്. പിന്നീടാണ് നിധിന്റെ മൃതദേഹം കണ്ടത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം.
More »
കിണറ്റില് ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ അപകടം; ഫയര്ഫോഴ്സ് ഉദ്യോഗസ്ഥനുള്പ്പെടെ 3 പേര്ക്ക് ദാരുണാന്ത്യം
കിണറ്റില് ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയര്ഫോഴ്സ് അംഗം ഉള്പ്പടെ മൂന്ന് പേര്ക്ക് ദാരുണാന്ത്യം. കൊല്ലം നെടുവത്തൂരില് ഇന്ന് പുലര്ച്ചെയായിരുന്നു സംഭവം. കൊട്ടാരക്കര ഫയര് & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങല് സ്വദേശി സോണി എസ് കുമാര് (36), കിണറ്റില് ചാടിയ നെടുവത്തൂര് സ്വദേശിനി അര്ച്ചന (33), യുവതിയുടെ സുഹൃത്ത് ശിവകൃഷ്ണന് (22) എന്നിവരാണ് മരിച്ചത്. രക്ഷാപ്രവര്ത്തനത്തിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞ് വീണായിരുന്നു അപകടം.
മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അര്ച്ചന. 80 അടി താഴ്ചയുള്ള കിണറായിരുന്നു. പുലര്ച്ചെ 12.15 ഓടെയാണ് കൊട്ടാരക്കര ഫയര്ഫോഴ്സിന് അപകട വിവരം അറിയിച്ചുകൊണ്ട് ഫോണ് കോള് വരുന്നത്. ഫയര്ഫോഴ്സ് എത്തുമ്പോള് അര്ച്ചനയുടെ മൂത്ത രണ്ട് മക്കള് വഴിയില് നില്ക്കുകയായിരുന്നു. അമ്മ കിണറ്റില് കിടക്കുകയാണെന്ന് പറഞ്ഞ് കുട്ടികള് ഫയര്ഫോഴ്സ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കൊണ്ടുപോയി.
തുടര്ന്ന്
More »
കരൂര് ദുരന്തത്തില് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി
ന്യൂഡല്ഹി : കരൂരില് 41 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തില് സിബിഐ അന്വേഷണം. സുപ്രീംകോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പ്രത്യേക അന്വേഷണ സംഘത്തെയും സുപ്രീംകോടതി രൂപീകരിച്ചു. വിരമിച്ച ജഡ്ജിക്കായിരിക്കും അന്വേഷണത്തിന്റെ മേല്നോട്ട ചുമതല.
കരൂര് ദുരന്തത്തില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില് അന്വേഷണം വേണമെന്നും ടിവികെ ആവശ്യപ്പെട്ടിരുന്നു. ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതലയുണ്ടായിരുന്ന ആധവ് അര്ജുനയായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. ടിവികെയുടെ ആവശ്യങ്ങള് പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഇടപെടല്. അന്വേഷണത്തിന് നേതൃത്വം നല്കുന്ന വിരമിച്ച ജഡ്ജിയെ ഉടന് തീരുമാനിക്കും.
നേരത്തേ സിബിഐ അന്വേഷണം
More »
മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്സ് അയച്ചിരുന്നു; ഹാജരാകാന് ആവശ്യപ്പെട്ടത് 2023ല് ലൈഫ് മിഷന് കേസില്
ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകന് വിവേക് കിരണിന് ഇഡി സമന്സ് അയച്ചിരുന്നുവെന്ന് റിപ്പോര്ട്ട്. ലൈഫ് മിഷന് 2023 ല് ഇഡി സമന്സ് അയച്ചതിന്റെ വിവരങ്ങളാണ് ഇപ്പോള് പുറത്ത് വന്നിരിക്കുന്നത്. എന്തിലാണ് സമന്സ് നല്കിയതെന്നതില് വ്യക്തതയില്ല. സമന്സിന് വിവേക് ഹാജരായില്ലെന്നാണ് വിവരം. ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമന്സ് അയച്ചിരിക്കുന്നത്.
അതേസമയം, വിഷയത്തില് ഇഡിയുടെ തുടര് നടപടി ഉണ്ടായില്ലെന്നാണ് വിവരം. 2023ല് ഫെബ്രുവരി 14ന് രാവിലെ പത്തരയ്ക്ക് ഇഡിയുടെ കൊച്ചിയിലെ ഓഫീസില് എത്തണമെന്നായിരുന്നു സമന്സിലുള്ളത്. എന്നാല് വിവേക് അന്ന് ഹാജരായിരുന്നില്ല. ലൈഫ് മിഷന് കേസ് വിവാദം കത്തി നില്ക്കുന്ന സമയത്താണ് വിവേകിന് ഇഡി സമന്സ് അയച്ചത്.
കേസില് സ്വപ്ന സുരേഷിനും സരിത്തിനും ഇഡി നോട്ടീസ് കൊടുത്തിരുന്നു. നാലരക്കോടി രൂപ കമ്മീഷന് വാങ്ങിയെന്നുമുള്ള വിവരങ്ങള് പുറത്തുവന്നിരുന്നു. എന്നാല്
More »
മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി, ഭര്ത്താവ് അറസ്റ്റില്
പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തില് ഭര്ത്താവ് അറസ്റ്റില്. കാട്ടുകുളം സ്വദേശി വൈഷ്ണവിയാണ് (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു ഭര്ത്താവ് ദീക്ഷിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഒക്ടോബര് 9 നാണ് ദുരൂഹ സാഹചര്യത്തില് വൈഷ്ണവി കൊല്ലപ്പെട്ടത്. വൈഷ്ണവിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് വ്യക്തമാകുന്നു.
ഒക്ടോബര് 9 ന് രാത്രി വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകള് ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങാട് മെഡിക്കല് കോളേജ് ആശുപത്രിയില് എത്തിക്കുകയായിരുന്നു. വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചു. ആശുപത്രിയില് എത്തിയതും വൈഷ്ണവി മരിച്ചു. മലപ്പുറം പെരിന്തല്മണ്ണ ആനമങ്ങാട് ചോലക്കല് വീട്ടില് ഉണ്ണികൃഷ്ണന്റെ മകളാണ് വൈഷ്ണവി.
ഒന്നര വര്ഷംമുമ്പ് ആയിരുന്നു വൈഷ്ണവിയും ദീക്ഷിതും തമ്മിലുള്ള വിവാഹം. കൊന്നത് ദീക്ഷിത്
More »
'ഉദ്ഘാടനങ്ങള്ക്ക് തുണിയുടുക്കാത്ത താരങ്ങള്; മോഹന്ലാല് നടത്തുന്നത് ഒളിഞ്ഞുനോട്ട പരിപാടി- സദാചാര പ്രസംഗവുമായി യു പ്രതിഭ എംഎല്എ
സദാചാര പ്രസംഗവുമായി സിപിഎം എംഎല്എ യു പ്രതിഭ. നാട്ടില് ഉദ്ഘാടനങ്ങള്ക്ക് ഇപ്പോള് തുണിയുടുക്കാത്ത താരങ്ങളെ മതിയെന്നും തുണിയുടുക്കാത്ത താരം വന്നാല് എല്ലാവരും ഇടിച്ചു കയറുകയാണെന്നും പ്രതിഭ പറഞ്ഞു. കട ഉദ്ഘാടനങ്ങള്ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും യു പ്രതിഭ പറഞ്ഞു.
ഇത്തരം പ്രവണത നിര്ത്താന് പറയണമെന്നും അവരോട് തുണിയുടുത്ത് വരാന് പറയണമെന്നും യു പ്രതിഭ വ്യക്തമാക്കി. ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്. മാന്യമായി വസ്ത്രം ധരിക്കുകയാണ് വേണ്ടത്. ഇത്രയ്ക്ക് വായിനോക്കികള് ആണോ കേരളത്തിലെ മനുഷ്യര് എന്നും യു പ്രതിഭ പ്രസംഗത്തിനിടെ ചോദിച്ചു.
തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യം ഉള്ള നാട്ടിലാണ് നമ്മള് ജീവിക്കുന്നതെന്നും പ്രതിഭ പറഞ്ഞു. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന സാംസ്കാരിക പരിപാടിക്കിടെ ആയിരുന്നു
More »
ആയുധ-പ്രതിരോധ പങ്കാളിത്തം ശക്തമാക്കുന്നതിനായി 468 മില്യണ് ഡോളറിന്റെ ഇന്ത്യ-യുകെ കരാര്
മുംബൈ : ഇന്ത്യയും യുകെയും തമ്മിലുള്ള ആയുധ-പ്രതിരോധ പങ്കാളിത്തം കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി 468 മില്യണ് ഡോളറിന്റെ പുതിയ കരാര്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര് സ്റ്റാര്മര് മുംബൈയില് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാര് പ്രഖ്യാപിച്ചത്.
തേല്സ് കമ്പനിയുടെ ലൈറ്റ് വേറ്റ് മള്ട്ടിറോള് മിസൈലുകള് ഇന്ത്യന് സൈന്യത്തിന് വിതരണം ചെയ്യുന്നതിനായാണ് കരാര്. നിലവില് യുക്രൈനിനും ഇതേ തരം മിസൈലുകള് നല്കുന്നുണ്ട്. ഇന്ത്യ-യുകെ ആയുധ പങ്കാളിത്തത്തിന് പുതിയ ദിശ നല്കുന്ന കരാര് നിലവില് ഇരുരാജ്യങ്ങളും ചര്ച്ച ചെയ്യുന്നതായി റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.
പ്രതിരോധ മേഖലയിലൂടെ ഉയര്ന്ന സാമ്പത്തിക വളര്ച്ച കൈവരിക്കാന് ബ്രിട്ടന് കഴിഞ്ഞ ഒരു വര്ഷമായി നയപരമായ പിന്തുണ നല്കിവരുന്നതായി വിലയിരുത്തപ്പെടുന്നു. പുതിയ കരാര്, ഉഭയകക്ഷി സുരക്ഷാ സഹകരണത്തിനും
More »